കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസംഖാനെതിരെ പ്രതിഷേധം കടുത്തു, നടപടിയെടുക്കാൻ തീരുമാനം, സ്പീക്കർ സർവ്വകക്ഷി യോഗം വിളിച്ചു!

Google Oneindia Malayalam News

ദില്ലി: ബിജെപി എംപി രമാ ദേവിക്കെതിരായ ലൈംഗീക പരാമർശത്തിൽ സമാജ് വാദി പാർട്ടി എംപി അസംഖാനെതിരെ നടപടിയുണ്ടാകും. നടപടിയെടുക്കാൻ സ്പീക്കറെ ചുതലപ്പെടുത്തി ലോക്സഭ ഏകകണ്ഠമായി പ്രമേയം പാസാക്കും. അസംഖാനെതിരെ രൂക്ഷമായിട്ടാണ് സ്മൃതി ഇറാനി പ്രതികരിച്ചത്. ഒരു സ്ത്രീയെ ഇങ്ങനെ അപമാനിച്ച് ഇറങ്ങി പോകാമെന്ന് അസംഖാന്‍ കരുതേണ്ടെന്നും സ്മൃതി പറഞ്ഞു.

<strong>മുസ്ലീങ്ങളുടെ 'കൻവറുകൾ' ഹിന്ദുക്കൾ വാങ്ങരുത്, ഹരിദ്വാറിൽ നിന്ന് മുസ്ലീംങ്ങളെ തുരത്തണമെന്ന് പ്രാചി!</strong>മുസ്ലീങ്ങളുടെ 'കൻവറുകൾ' ഹിന്ദുക്കൾ വാങ്ങരുത്, ഹരിദ്വാറിൽ നിന്ന് മുസ്ലീംങ്ങളെ തുരത്തണമെന്ന് പ്രാചി!

ലോക്‌സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്താണ് പറഞ്ഞതെങ്കില്‍ അസംഖാന്‍ അഴിക്കുള്ളിലാവുമായിരുന്നെന്നും സ്മൃതി പറഞ്ഞു. അസംഖാന്‍ ഒരിക്കലും സ്ത്രീകളെ ബഹുമാനിക്കാറില്ലെന്നാണ് രമാദേവി ഉന്നയിച്ചിരിക്കുന്നത്. ജയപ്രദയെ കുറിച്ച് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എല്ലാവര്‍ക്കുമറിയാം. ലോക്‌സഭയില്‍ തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും രമദേവി സ്പീക്കറോട് ആവശ്യപ്പെട്ടു.

Aam Khan

ഇത്തരം പരാമര്‍ശം നടത്തുന്ന എല്ലാവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. മുമ്പ് സോണിയാ ഗാന്ധിയെയും ഇഇത്തരത്തില്‍ അപമാനിച്ചിട്ടുണ്ട്. അതുകൊണ്ട് കൊടിയുടെ നിറം നോക്കാതെയായിരിക്കണം നടപടിയെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.

‌ബിജെപി ഈ വിഷയത്തിൽ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പാർലമെന്റിൽ അ്ദ്ദേഹത്തിനെതിരെ പ്രതിഷേധം ആളി കത്തുകയാണ്. അസംഖാനെതിരെ ബിജെപി നേതാവ് സംഗമിത്ര മൗര്യയാണ് പ്രമേയം കൊണ്ടുവന്നത്. എന്ത് നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സ്പീക്കർ സർവ്വ കക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. യോഗത്തിനു ശേഷം നടപടി സ്വാകരിക്കും.

English summary
Lok Sabha is set to unanimously pass a resolution, authorising Speaker to take action against SP's Azam Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X