കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 പാര്‍ട്ടികളുമായി ഫെഡറല്‍ മുന്നണി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി:കോണ്‍ഗ്രസ്സിനും ബിജെപിക്കും ബദലായി ഫെഡറല്‍ മുന്നണി രൂപീകരിച്ചു. 11 പാര്‍ട്ടികള്‍ ചേര്‍ന്ന് ദില്ലിയില്‍ വച്ചായിരുന്നു മുന്നണി രൂപീകരണം. മുന്നണിയിലെ അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഒറ്റ ബ്‌ലോക്കായിട്ടായിരിക്കും ഇനി നില്‍ക്കുക.

സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ ഇടതുപാര്‍ട്ടികളും സമാജ് വാദി പാര്‍ട്ടി, ജനത ദള്‍ യുണൈറ്റഡ്, ജനത ദള്‍ എസ്, എഐഎഡിഎംകെ, അസം ഗണ പരിഷത്ത്, ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, ബിജു ജനത ദള്‍ എന്നിവയുമാണ് ഫെഡറല്‍ മുന്നണിയിലെ പാര്‍ട്ടികള്‍.

Federal Front

ഫെബ്രുവരി 5 നാണ് 11 പാര്‍ട്ടികളില്‍ നിന്നുമുള്ള നേതാക്കള്‍ യോഗം ചേര്‍ന്ന് മുന്നണി പ്രഖ്യാപിച്ചത്. മുന്നണിയുടെ അടുത്ത യോഗം ഫെബ്രുവരി 9 ന് ദില്ലിയില്‍ നടക്കും. ഈ യോഗത്തിലായിരിക്കും നയപരിപാടികള്‍ ആസൂത്രണം ചെയ്യുക.

2013 ഒക്‌ടോബര്‍ മാസത്തില്‍ ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ദില്ലിയില്‍ വര്‍ഗ്ഗീയ വിരുദ്ധ കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഫെഡറല്‍ മുന്നണി എന്ന മൂന്നാം മുന്നണിയുടെ രൂപീകരണം.

ജനകീയ പ്രശ്‌നങ്ങള്‍ ഒരുമിച്ച് നിന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് ഈ മുന്നണി എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞത്. പരസ്പരം മനസ്സിലാക്കിയും സഹകരിച്ചും പ്രവര്‍ത്തിക്കുന്ന ഒരു മുന്നണിയാണ് ലക്ഷ്യമിടുന്നതെന്ന് ജനത ദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ പറഞ്ഞു.

പുതിയതായി ഉദയം ചെയ്ത ആം ആദ്മി പാര്‍ട്ടിയെ മൂന്നാം മുന്നണിയുടെ ഭാഗമാക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളൊന്നും നടന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ അംഗങ്ങള്‍ പോലുമില്ലാത്ത പാര്‍ട്ടി എന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് സിപിഎം നേതാവ് സീതാറാം യെച്ചൂരി മറുപടി പറഞ്ഞത്.

English summary
Leaders of non-Congress and non-BJP parties met here on Wednesday and decided to join hands as a 'federal front' ahead of the Lok Sabha elections due by May this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X