കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നരക്കോടിയുടെ അസാധു നോട്ടുകള്‍ സാധുവാക്കാന്‍ ലോകായുക്ത ചെയ്തത്

ലോകായുക്ത പോലീസ് 1.61 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ ദേശസാത്കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ 30ഓളം അഴിമതിക്കേസില്‍ നിന്നും റെയ്ഡില്‍ പിടിച്ചെടുത്ത തുകയാണിത്.

  • By Jince K Benny
Google Oneindia Malayalam News

ഇന്‍ഡോര്‍: രാജ്യത്തെ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി സാധാരണാക്കാരെ കുറച്ചൊന്നുമല്ല വലച്ചത്. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കാനുള്ള ശ്രമമെന്നാണ് ഈ നീക്കത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും പറയുന്നത്. എന്നാല്‍ ഈ നീക്കത്തോടെ ദേശസാത്കൃത ബാങ്കുകളില്‍ എത്തിയത് കോടികളുടെ നിക്ഷേപമാണ്. അസാധു നോട്ടുകള്‍ സാധുവാക്കുന്നതിനാണ് ആളുകള്‍ പണം ബാങ്കില്‍ നിക്ഷേപിച്ചത്.

ബാങ്കില്‍ പണം നിക്ഷേപിച്ചത് സാധരണക്കാര്‍ മാത്രമല്ല. സ്ഥാപനങ്ങളും നോട്ട് സാധുവാക്കാന്‍ ആശ്രയിച്ചത് ബാങ്കുകളെയാണ്. രാജ്യത്തെ അഴിമതി കേസുകള്‍ അന്വേഷിക്കുന്ന ലോകായുക്ത പോലീസ് ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയത് 1.62 കോടിയുടെ അസാധു നോട്ടുകളാണ്. ദേശസാത്കൃത ബാങ്കുകളിലാണ് ഈ തുക നിക്ഷേപിച്ചിരിക്കുന്നത്.

കോടതി ഉത്തരവ്

മധ്യപ്രദേശ് കോടതി ഉത്തരവിന്റെ അടസ്ഥാനത്തിലാണ് ലോകായുക്ത പോലീസ് തങ്ങളുടെ കൈവശമുള്ള പണം ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ 500, 1000 രൂപ നോട്ടുകളാണ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്.

ഇതിനും മാത്രം പണം

വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ നിന്നും ലഭിച്ച 1,61,56,000 രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ 30ഓളം അഴിമതി കേസുകളിലെ അന്വേഷണത്തിനിടെ പിടിച്ചെടുത്ത തുകയാണിത്.

പിടിച്ചെടുക്കുന്ന പണം ബാങ്കിലോ..?

നിയമ പ്രകാരം റെയ്ഡില്‍ പിടിച്ചെടുക്കുന്ന പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ അധികാരമില്ല. പകരം സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കണം. പിന്നീട് കോടതി ഉത്തരവിനനുസരിച്ച് പണം ബന്ധപ്പെട്ട ആളിന് കൈമാറണം.

അപ്പോള്‍ ഈ പണം?

മധ്യപ്രദേശ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത പണം ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസങ്ങളായി സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും പിന്‍വലിച്ച തുകയാണ് ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയിരിക്കുന്നത്.

അഴിമതിക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെ

മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരായ അഴിമതി കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദേശം. നിരോധിത നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന ദിവസമായ ഡിസംബര്‍ 30ന് മുമ്പ് ബാങ്കില്‍ നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം. അതും സ്ഥിര നിക്ഷേപമായി.

English summary
Lokayukta Police deposits Rs 1.61 cr in old notes as fixed deposits in nationalised bank. The amount was seized in connection with 30 cases of alleged corruption in the last one decade.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X