കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് വയനാട് മല്‍സരിക്കുന്നു? രാഹുല്‍ ഗാന്ധി മനസ് തുറന്നു, നരേന്ദ്ര മോദിക്ക് ഉഗ്രന്‍ കൊട്ടും

Google Oneindia Malayalam News

Recommended Video

cmsvideo
എന്തുകൊണ്ട് വയനാട് മല്‍സരിക്കുന്നു? | Oneindia Malayalam

ദില്ലി: ഉത്തര്‍ പ്രദേശിലെ അമേഠിക്ക് പുറമെ കേരളത്തിലെ വയനാട് മണ്ഡലത്തിലും രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നത് എന്തിനാണ്? സാധാരണക്കാര്‍ മുതല്‍ രാഷ്ട്രീയ എതിരാളികള്‍ വരെ ചോദിക്കുന്നു ഇക്കാര്യം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ ചില വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും രാഹുല്‍ ഇതുവരെ പ്രതികരണം അറിയിച്ചിരുന്നില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ ചൊവ്വാഴ്ച രാഹുല്‍ വിഷയത്തില്‍ പ്രതികരിച്ചു. രാഹുലിന്റെ വയനാട് മല്‍സരത്തിനെതിരെ ബിജെപി വര്‍ഗീയ പ്രചാരണം ശക്തമാക്കിയിരിക്കെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം. ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ നിന്ന് രാഹുല്‍ ഗാന്ധി ഓടിപ്പോകുന്നുവെന്നാണ് ബിജെപിയുടെ പ്രചാരണം.....

മോദിയുടെ ആക്ഷേപം

മോദിയുടെ ആക്ഷേപം

ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയപ്പെടുന്നുവെന്നാണ് മോദി കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ പ്രസംഗിച്ചത്. വയനാട് മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ സാഹചര്യവും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുസ്ലിം ലീഗിന്റെ പതാക പാകിസ്താന്റേതാണെന്ന് കാണിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തമാണ്.

 രാഹുല്‍ ഗാന്ധി പറയുന്നു

രാഹുല്‍ ഗാന്ധി പറയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന ഒരു വികാരം നിലനില്‍ക്കുന്നുണ്ട്. രാജ്യത്തിന്റെ നയരൂപീകരണത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടാകുന്നില്ലെന്നും ദക്ഷിണേന്ത്യക്കാര്‍ കരുതുന്നു. ഇതിന് മാറ്റം വരേണ്ടത് ആവശ്യമാണെന്ന് രാഹുല്‍ പറഞ്ഞു.

 ഒരു സന്ദേശം നല്‍കുന്നു

ഒരു സന്ദേശം നല്‍കുന്നു

വയനാട്ടില്‍ മല്‍സരിക്കുന്നതിലൂടെ ഞാന്‍ ദക്ഷിണേന്ത്യക്കാര്‍ക്ക് ഒരു സന്ദേശം നല്‍കുകയാണ്. ഞാന്‍ അവര്‍ക്കൊപ്പമുണ്ട് എന്ന സന്ദേശം. അതില്‍ കവിഞ്ഞുള്ള പ്രചാരണം കാര്യമാക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലും മല്‍സരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന കേരളത്തിലെ ജില്ലയാണ് വയനാട് എന്നതും ഇവിടെ മല്‍സരിക്കാന്‍ കാരണമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

 ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍

ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഭൂപ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. പിന്നാക്ക ജില്ലയാണ്. ഇവിടെ രാഹുല്‍ മല്‍സരിക്കുന്നത് ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

ഏറെ നാള്‍ ചര്‍ച്ച ചെയ്തു

ഏറെ നാള്‍ ചര്‍ച്ച ചെയ്തു

ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ മല്‍സരിക്കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് വയനാട്ടില്‍ നിന്ന് മല്‍സരിക്കാന്‍ രാഹുല്‍ തീരുമാനിച്ചത്.

നേരത്തെ ഈ വഴി താണ്ടിയവര്‍

നേരത്തെ ഈ വഴി താണ്ടിയവര്‍

ഇന്ദിരാ ഗാന്ധി, സോണിയാ ഗാന്ധി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ മുമ്പ് ഉത്തരേന്ത്യയില്‍ മല്‍സരിക്കുമ്പോള്‍ തന്നെ ദക്ഷിണേന്ത്യയിലും മല്‍സരിച്ചിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയി, നരേന്ദ്ര മോദി തുടങ്ങിയ ബിജെപി നേതാക്കള്‍ രണ്ടു സീറ്റില്‍ ജനവിധി തേടിയവരാണ്. അതുകൊണ്ടുതന്നെ രാഹുല്‍ രണ്ടു സീറ്റില്‍ മല്‍സരിക്കുന്നതില്‍ കുഴപ്പമെന്ത് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു.

രാഹുല്‍ നാളെ എത്തും

രാഹുല്‍ നാളെ എത്തും

ബുധനാഴ്ച വൈകീട്ട് രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. വ്യാഴാഴ്ച രാവിലെ വയനാട്ടിലെത്തി പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് ചില പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. വന്‍ റോഡ് ഷോ നടത്തിയ ശേഷമാകും പത്രിക സമര്‍പ്പിക്കുക. എന്നാല്‍ എത്ര ദിവസം മണ്ഡലത്തില്‍ ചെലവഴിക്കുമെന്ന് വ്യക്തമല്ല.

 കഷ്ടിച്ച് മൂന്നാഴ്ച

കഷ്ടിച്ച് മൂന്നാഴ്ച

കെസി വേണുഗോപാലിനാണ് പത്രികാസമര്‍പ്പണം ക്രമീകരിക്കുന്നതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 23നാണ് കേരളത്തില്‍ വോട്ടെടുപ്പ്. രാഹുല്‍ എത്തിയ ശേഷം കഷ്ടിച്ച് മൂന്നാഴ്ചയേ മുന്നിലുണ്ടാകൂ. എന്നാല്‍ ഇതിനിടെ പല സംസ്ഥാനങ്ങളിലും രാഹുല്‍ ഗാന്ധിക്ക് സന്ദര്‍ശനം നടത്തേണ്ടതുണ്ട്.

 പ്രചാരണങ്ങള്‍ ഇങ്ങനെയും

പ്രചാരണങ്ങള്‍ ഇങ്ങനെയും

അമേഠി മണ്ഡലത്തില്‍ രാഹുല്‍ പരാജയപ്പെടുമെന്ന് ഭയപ്പെട്ടാണ് വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. വര്‍ഗീയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. മുസ്ലിം ലീഗുമായുള്ള ബന്ധം സൂചിപ്പിച്ചാണ് വര്‍ഗീയ പ്രചാരണം ഉത്തരേന്ത്യയിയില്‍ നടക്കുന്നത്. കോണ്‍ഗ്രസ് പരിപാടിയില്‍ മുസ്ലിം ലീഗിന്റെ പതാകയുടെ ചിത്രങ്ങള്‍ എടുത്തുകാട്ടി പാകിസ്താന്‍ പതാക എന്ന പ്രചാരണമാണ് നടക്കുന്നത്.

കോണ്‍ഗ്രസ് പ്രതിരോധം ഇങ്ങനെ

കോണ്‍ഗ്രസ് പ്രതിരോധം ഇങ്ങനെ

ബിജെപി നേതാക്കള്‍ ഉത്തരേന്ത്യ കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ രാഹുല്‍ ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും ഒരുപോലെ കാണുന്നു. ഇതിന്റെ തെളിവാണ് രണ്ടു ഭാഗങ്ങളിലും മല്‍സരിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രചരിപ്പിക്കും. ആദിവാസി മേഖലയായ വയനാട് തന്നെ തിരഞ്ഞെടുത്തത് രാഹുല്‍ ഗാന്ധി പാവപ്പെട്ടവരുടെ പടത്തലവന്‍ ആയതുകൊണ്ടാണെന്നും കോണ്‍ഗ്രസ് പ്രചരിപ്പിക്കും.

ആര്‍എസ്എസിന് മുട്ടന്‍ പണി കൊടുത്ത് കോണ്‍ഗ്രസ്; ഇനി സുരക്ഷ വേണ്ട!! 10 വര്‍ഷത്തിന് ശേഷംആര്‍എസ്എസിന് മുട്ടന്‍ പണി കൊടുത്ത് കോണ്‍ഗ്രസ്; ഇനി സുരക്ഷ വേണ്ട!! 10 വര്‍ഷത്തിന് ശേഷം

English summary
‘South India feels hostility from PM’: Rahul Gandhi on Wayanad as second seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X