കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2024ലേക്ക് കരുക്കള്‍ നീക്കി കെസിആര്‍; മൂന്നാം മുന്നണിയില്‍ ആപ്പും തൃണമൂലും സമാജ്‌വാദി പാര്‍ട്ടിയും?

Google Oneindia Malayalam News

തെലങ്കാന: എന്‍ഡിഎ സര്‍ക്കാരിനെ പുറത്തിറക്കാനുള്ള ശക്തമായി നീക്കം ആരംഭിച്ച് തെങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഉടന്‍ തന്നെ ഒരു മൂന്നാം മുന്നണി ഉണ്ടാകുമെന്ന സൂചനയാണ് കെസിആര്‍ മുന്നോട്ടുവെക്കുന്നത്. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ദേശീയ രാഷ്ട്രീയത്തില്‍ പിടിമുറുക്കാനുള്ള പദ്ധതികളും കെസിആര്‍ തയ്യാറാക്കുന്നതായാണ് സൂചന.

കെസിആര്‍ ദേവഗൗഡയേയും എച്ച്ഡി കുമാര സ്വാമിയേയും സന്ദര്‍ശിച്ചതിന് പിന്നില്‍ മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഉടന്‍ തന്നെ ഒരു സെന്‍സേഷണല്‍ വാര്‍ത്ത കേള്‍ക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

KCR

1


'ഞാന്‍ ദേവഗൗഡയെയും എച്ച്ഡി കുമാരസ്വാമിയെയും കണ്ടു, ഞങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്തു. ദേശീയ തലത്തില്‍ ഒരു മാറ്റമുണ്ടാകും, അത് ആര്‍ക്കും തടയാന്‍ കഴിയില്ല. ഇന്ത്യ മാറും... ഇന്ത്യ മാറണം. രാജ്യത്തിന്റെ അവസ്ഥ മാറ്റാന്‍, നമ്മള്‍ എല്ലാ ശ്രമങ്ങളും നടത്തണം' അദ്ദേഹം പറഞ്ഞു. ഒന്ന് രണ്ട് മാസത്തിനുള്ളില്‍ ഒരു സെന്‍സേഷണല്‍ വാര്‍ത്ത ഉണ്ടാകും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് മൂന്നാം മുന്നണി ഉടന്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.

2


ഒരേ ചിന്താഗതിയുള്ള പ്രദേശിക പാര്‍ട്ടികളെ ഒന്നിച്ച് ചേര്‍ത്ത് മുന്നണി ഉണ്ടാക്കാനാണ് പദ്ധതി. എഎപി, സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ഒപ്പമുണ്ടാകുമെന്നാണ് കെസിആര്‍ നല്‍കുന്ന സൂചനകള്‍. ദേവഗൗഡയുമായും എച്ച്ഡി കുമാര സ്വാമിയുമായും കെസിആര്‍ വളരെ അടുത്തിട്ടുണ്ട്. മൂന്നാം മുന്നണിയുടെ തലപ്പത്തേക്ക് ദേവ ഗൗഡയെ കൊണ്ടുവരുമെന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കൂടിക്കാഴ്ചയില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പും വിഷയമായി എന്നാണ് റിപ്പോര്‍ട്ട്.

3


രാജ്യത്ത് നിലനില്‍ക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് രണ്ടോ മൂന്നോ മണിക്കൂറോളം റാവു ഗൗഡയുമായി ചര്‍ച്ച നടത്തിയെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ''അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത തരും,'' കുമാരസ്വാമി പറഞ്ഞു. പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ചാല്‍ ബി.ജെ.പിയെ നേരിടാന്‍ കഴിയുമെന്നാണ് അദ്ദേഹം കരുതുന്നത്. എല്ലാ പ്രാദേശിക പാര്‍ട്ടികളോടും ദേശീയ താല്‍പ്പര്യം കണക്കിലെടുത്ത് അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കി ഒരു 'പൊതു വേദിയിലേക്ക്' വരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

4

അതേസമയം, കെസിആറിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി മോദി രംഗത്തുവന്നിരുന്നു. തെലങ്കാന സന്ദര്‍ശനത്തിന് പ്രധാനമന്ത്രിയെത്തിയപ്പോള്‍ എച്ച്ഡി ദേവഗൗഡയേയും മകന്‍ എച്ച്ഡി കുമാരസ്വാമിയേയും സന്ദര്‍ശിക്കാന്‍ പോയ ചന്ദ്രശേഖര റാവുവിന്റെ നിലപാടിനേയാണ് മോദി വിമര്‍ശിച്ചത്. റാവുവിനെ പോലെ ഗൗഡ കുടുംബവും അന്ധവിശ്വാസികളാണ്. ജ്യോതിഷത്തില്‍ വിശ്വസിച്ചതിന് ദേവഗൗഡ കുടുംബത്തെ 2016-ല്‍, എട്ട് ജെഡി (എസ്) വിമതര്‍ പരസ്യമായി ആക്രമിച്ചു. ആ പാര്‍ട്ടിക്കുള്ളിലെ ഐക്യം നശിപ്പിക്കുകയും എച്ച് ഡി കുമാരസ്വാമിയുടെ രാഷ്ട്രീയ ജീവിതം തന്നെ തകര്‍ക്കുകയും ചെയ്തു എന്നും മോദി പറഞ്ഞു.

English summary
loksabha election 2024: KCR planning to form third front including AAP,samajwadi party and Trinamool congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X