കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കളിമാറ്റി ബിജെപി; ചെറുപാര്‍ട്ടികളുമായി ചര്‍ച്ച, പ്രമുഖ നേതാക്കള്‍ ചാടുമെന്ന് സൂചന

  • By Desk
Google Oneindia Malayalam News

ദില്ലി: കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് മനസിലാക്കി ബിജെപി ദക്ഷിണേന്ത്യയില്‍ ശക്തമായ നീക്കങ്ങള്‍ നടത്തുന്നു. ആന്ധ്രയിലും തെലങ്കാനയിലും മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. തമിഴ്‌നാട്ടില്‍ ശക്തരായ നേതൃത്വങ്ങളെല്ലാം വിടപറഞ്ഞ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് സാധ്യത തെളിയുകയാണെന്നും ബിജെപി കരുതുന്നു. കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് മറുപടി കൊടുക്കാന്‍ സാധിക്കുമെന്നാണ് നേതാക്കളുടെ നിഗമനം.

എന്നാല്‍ കേരളത്തില്‍ എന്ത് തന്ത്രമാണ് ബിജെപി പയറ്റാന്‍ പോകുന്നത്. പ്രളയാനന്തരം കേരളത്തില്‍ ബിജെപിക്ക് സാധ്യത തീരെ കുറഞ്ഞുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പക്ഷേ, ബിജെപി ചില തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേ കുറിച്ച്...

കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് നീക്കം

ഉത്തരേന്ത്യയില്‍ ബിജെപിക്കെതിരെ ശക്തമായ നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. സാധ്യമായ സംസ്ഥാനങ്ങളിലെല്ലാം ബിജെപി ഇതര കക്ഷികളെ കൂട്ടുപിടിച്ചു മല്‍സര രംഗത്തിറങ്ങാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റ് കിട്ടില്ലെന്ന് നേതൃത്വത്തിന് സംശയമുണ്ട്.

കോണ്‍ഗ്രസ് മുന്നേറ്റമെന്ന് സര്‍വെ

കോണ്‍ഗ്രസ് മുന്നേറ്റമെന്ന് സര്‍വെ

യുപിയിലും ബിഹാറിലും കോണ്‍ഗ്രസ് സഖ്യസാധ്യത ആരായുകയാണ്. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കും. അതോടെ ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചിത്രം തെളിയും. അടുത്തിടെ വന്ന സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ് മുന്നേറ്റത്തെ കുറിച്ചാണ്.

ദക്ഷിണേന്ത്യ നോട്ടം

ദക്ഷിണേന്ത്യ നോട്ടം

ഈ സാഹചര്യത്തില്‍ ബിജെപി ദക്ഷിണേന്ത്യയില്‍ നിന്ന് പരമാവധി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടുക എന്നതാണ് ലക്ഷ്യം. ഇതില്‍ തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ മറ്റു കക്ഷികളുമായി സഖ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

സ്റ്റാലിന്‍ തള്ളി

സ്റ്റാലിന്‍ തള്ളി

തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയുമായിട്ടാണ് ബിജെപി സഖ്യമുണ്ടാക്കുക എന്ന് കരുതുന്നു. പക്ഷേ, ഡിഎംകെയുമായി സഖ്യസാധ്യതയും അടുത്തിടെ നേതാക്കള്‍ സൂചന നല്‍കിയിരുന്നെങ്കില്‍ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ ഇക്കാര്യം തള്ളി. തങ്ങള്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

രജനികാന്ത് അകലം പാലിക്കുന്നു

രജനികാന്ത് അകലം പാലിക്കുന്നു

രജനികാന്തിന്റെ പാര്‍ട്ടിയുമായും ബിജെപി സഖ്യത്തിന് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മത-ജാതി പാര്‍ട്ടികളുമായി അകലം പാലിക്കാനാണ് രജനികാന്തിന്റെ തീരുമാനം. തമിഴ്‌നാട്ടില്‍ പാര്‍ട്ടിയുടെ നിലപാട് ഒക്ടോബറില്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി വി മുരളീധര റാവു പറഞ്ഞു.

തെലങ്കാനയില്‍ ഒറ്റയ്ക്ക്

തെലങ്കാനയില്‍ ഒറ്റയ്ക്ക്

തെലങ്കാനയില്‍ ടിആര്‍എസ് ആണ് ഭരണകക്ഷി. ബിജെപിയുമായി സമവായത്തിന്റെ പാതയിലാണ് ടിആര്‍എസ്. സംസ്ഥാനത്ത് ഒറ്റയ്ക്ക് മല്‍സരിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ചെറുപാര്‍ട്ടികളെ കൂടെ ചേര്‍ത്തേക്കും. ടിആര്‍എസുമായിട്ടായിരിക്കും തെലങ്കാനയില്‍ ബിജെപി ഏറ്റുമുട്ടുകയെന്നും നേതാക്കള്‍ വ്യക്തമാക്കി.

ആന്ധ്രയില്‍ ശക്തര്‍ നാല് കക്ഷികള്‍

ആന്ധ്രയില്‍ ശക്തര്‍ നാല് കക്ഷികള്‍

ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ടിഡിപി, കോണ്‍ഗ്രസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ശക്തമായി ആന്ധ്രയില്‍ മല്‍സര രംഗത്തുണ്ട്. ഇത് തങ്ങള്‍ക്ക് നേട്ടമാണെന്നും ബിജെപി കണക്കുകൂട്ടുന്നു.

കര്‍ണാടകയിലെ 28 സീറ്റ്

കര്‍ണാടകയിലെ 28 സീറ്റ്

കര്‍ണാടകയില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ജെഡിഎസും സഖ്യസര്‍ക്കാരുണ്ടാക്കിയതോടെ ബിജെപി പുറത്തായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റും നേടാന്‍ സാധിക്കുമെന്നാണ് ബിജെപി നേതാക്കളുടെ വാദം.

കാര്യങ്ങള്‍ അത്ര എളുപ്പമല്ല

കാര്യങ്ങള്‍ അത്ര എളുപ്പമല്ല

എന്നാല്‍ കര്‍ണാടകയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് വിവരം. കാരണം നിയമസഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും ജെഡിഎസ്സിന്റെ പിന്തുണ ബിജെപിക്ക് ലഭിച്ചിരുന്നുവെന്നാണ് റിപ്പോള്‍ട്ടുകള്‍. ബിജെപി ജയിച്ച ചില മണ്ഡലങ്ങളില്‍ ജെഡിഎസിന് വോട്ട് കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്.

കേരളത്തില്‍ ചര്‍ച്ച തുടങ്ങി

കേരളത്തില്‍ ചര്‍ച്ച തുടങ്ങി

കേരളത്തില്‍ ബിജെപിയിലേക്ക് മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ ചാടിക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ പ്രളയത്തിന് ശേഷമുള്ള സാഹചര്യം ഒട്ടും ബിജെപിക്ക് അനുകൂലമല്ല. ഈ സാഹചര്യത്തില്‍ ചെറു കക്ഷികളെ എന്‍ഡിഎയില്‍ ചേര്‍ക്കാനാണ് ബിജെപിയുടെ ആലോചന. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മുരളീധര റാവു പറഞ്ഞു.

ഇടതു-വലതു കക്ഷികളുമായി

ഇടതു-വലതു കക്ഷികളുമായി

കൂടുതല്‍ പാര്‍ട്ടികളെ എന്‍ഡിഎയിലെടുക്കാനാണ് കേരളത്തിലെ ആലോചന. ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ചര്‍ച്ചകള്‍ സംബന്ധിച്ച് ഇപ്പോള്‍ പരസ്യമാക്കില്ലെന്ന് മുരളീധര റാവു പറയുന്നു. ഇടതുമുന്നണിയിലെയും വലതുമുന്നണിയിലെയും പാര്‍ട്ടികളുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്.

സംഘടനാ സംവിധാനവും ശക്തമാക്കും

സംഘടനാ സംവിധാനവും ശക്തമാക്കും

എന്‍ഡിഎയില്‍ കക്ഷിയായ ബിഡിജെഎസ് ബിജെപിക്കെതിരെ അടുത്തിടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മുന്നണി സംവിധാനത്തില്‍ എല്ലാ സുഗമമാകില്ലെന്നാണ് മുരളീധര റാവു ഇതിനോട് പ്രതികരിച്ചത്. ഇതര പാര്‍ട്ടികളുമായി ചര്‍ച്ച നടക്കുമ്പോള്‍ തന്നെ, സംഘടനാ ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മുരളീധര റാവു വ്യക്തമാക്കി.

130 ലോക്‌സഭാ സീറ്റുകള്‍

130 ലോക്‌സഭാ സീറ്റുകള്‍

ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 130 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. 2014 ഈ മേഖലയില്‍ നിന്ന് ബിജെപിക്ക് 20 സീറ്റ് മാത്രമാണ് ലഭിച്ചത്. ഇത്തവണ കൂടുതല്‍ സീറ്റ് നേടാനാണ് ബിജെപി ശ്രമം. മഹാരാഷ്ട്രയില്‍ ശിവസേനയും പഞ്ചാബില്‍ അകാലിദളും തനിച്ച് മല്‍സരിക്കുമെന്ന സൂചന വന്നു കഴിഞ്ഞു. ഇവര്‍ ഒഴിയുമ്പോള്‍ നഷ്ടംവരാന്‍ സാധ്യതയുള്ള സീറ്റുകള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് പിടിക്കാനാണ് ബിജെപി ശ്രമം.

കോണ്‍ഗ്രസിന് മേല്‍ക്കോയ്മയില്ലാത്തതും ആശ്വാസം

കോണ്‍ഗ്രസിന് മേല്‍ക്കോയ്മയില്ലാത്തതും ആശ്വാസം

ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നിലും പൂര്‍ണമായി കോണ്‍ഗ്രസ് വിജയിക്കില്ലെന്ന ആശ്വാസത്തിലാണ് ബിജെപി നേതാക്കള്‍. കര്‍ണാടകയിലും കേരളത്തിലുമാണ് കോണ്‍ഗ്രസിന് മുന്നേറ്റത്തിന് സാധ്യത. മാത്രമല്ല, ആന്ധ്രയില്‍ അവര്‍ ശക്തമായ നീക്കത്തിന് ഒരുങ്ങുന്നുണ്ടെങ്കിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇത് തടയുമെന്ന് കരുതുന്നു. ദക്ഷിണേന്ത്യയിലെ കൂടുതല്‍ സീറ്റുകള്‍ പ്രാദേശികകക്ഷികള്‍ നേടുമെന്നും ബിജെപി ആശ്വസിക്കുന്നു.

കോണ്‍ഗ്രസ് രാജ്യം ഭരിക്കും!! രണ്ട് സംസ്ഥാനങ്ങളില്‍ തിളങ്ങണം; തന്ത്രം മെനഞ്ഞ് രാഹുല്‍, ദൂതരെ വിട്ടുകോണ്‍ഗ്രസ് രാജ്യം ഭരിക്കും!! രണ്ട് സംസ്ഥാനങ്ങളില്‍ തിളങ്ങണം; തന്ത്രം മെനഞ്ഞ് രാഹുല്‍, ദൂതരെ വിട്ടു

കേരളത്തില്‍ വന്‍ ദുരന്ത സാധ്യത; ജാഗ്രതാ നിര്‍ദേശത്തില്‍ കാര്യമില്ല!! ജനങ്ങള്‍ പെടുമെന്ന് ഉറപ്പ്കേരളത്തില്‍ വന്‍ ദുരന്ത സാധ്യത; ജാഗ്രതാ നിര്‍ദേശത്തില്‍ കാര്യമില്ല!! ജനങ്ങള്‍ പെടുമെന്ന് ഉറപ്പ്

English summary
Lok Sabha election: BJP leadership moves strengthen NDA in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X