ഒടുവില്‍ പ്രതിയെ കണ്ടെത്തി...ലണ്ടനില്‍ പിഞ്ചുകുഞ്ഞിനെ തലയ്ക്കടിച്ചു കൊന്നത് ഇയാള്‍!! കാരണം..

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ലണ്ടനില്‍ ഒരു വയസ്സ് മാത്രമുള്ള കുഞ്ഞിനെ നിഷ്‌കരുണം കൊലപ്പെടുത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ വംശജനായ ബിദ്യാ സാഗര്‍ ദാസാണ് (33) പോലീസിന്റെ പിടിയാലയത്. ഇയാള്‍ മരിച്ച കുട്ടിയുടെ ഇരട്ട സഹോദരിമാരെയും ആക്രമിച്ചിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സ്ഥിതി ഗുരുതരമായി തുടരുകാണ്.

1

മരിച്ച കുട്ടിയുടെ കുടുംബവും ദാസും ഫിന്‍സ്ബറിയിലെ ഒരേ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് ആറു കിലോമീറ്റര്‍ അകലെ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന പ്രതി അടുത്തിടെ ഇത് ഉപേക്ഷിച്ചിരുന്നു. ദാസ് കുട്ടിയെ കൊലപ്പെടുത്താനുള്ള യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

2

സംഭവം നടന്ന ഉടന്‍ തന്നെ ഫ്‌ളാറ്റില്‍ നിന്ന് ഒരാള്‍ ഇറങ്ങിയോടുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പോലീസ് എത്തുന്നതിന് മുമ്പ് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. 11 മണിയോടെ കുട്ടികളുടെ അമ്മ കരഞ്ഞുകൊണ്ട് വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടിയെന്ന് സമീപവാസികള്‍ മൊഴി നല്‍കിയിരുന്നു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് ദാസ് ഒരു വയസ്സുകാരനെ കൊലപ്പെടുത്തിയത്. രാത്രി ഒരു മണിയാവുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

English summary
indian origin man is arrested for murdering one year old boy in london.
Please Wait while comments are loading...