കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൂടുതല്‍ അകത്തുകിടന്നാല്‍ കൂടുതല്‍ വോട്ട് നേടാം" തടങ്കലിലുള്ള കശ്മീരി നേതാക്കളോട് ഗവര്‍ണര്‍

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനെ ന്യായീകരിച്ച് കശ്മീര്‍ ഗവര്‍ണര്‍. രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ മുന്‍ കരുതലിന്റെ ഭാഗമായാണ്. കുടുതല്‍ കാലം തടങ്കലില്‍ കഴിഞ്ഞാല്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് കൂടുതല്‍ വോട്ടുകള്‍ നേടാമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിലാക്കിയിട്ട് ഒരു മാസത്തോട് അടുക്കുമ്പോഴാണ് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ പ്രതികരണം. ഞാന്‍ 30 തവണ ജയിലില്‍ പോയിട്ടുണ്ട്. അവര്‍ കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞാല്‍ പുറത്തുവരുമ്പോള്‍ കൂടുതല്‍ വോട്ടുകള്‍ നേടി വിജയിക്കാമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നു. അവര്‍ ഇതിനോട് മികച്ച രീതിയില്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യെച്ചൂരി വ്യാഴാഴ്ച ശ്രീനഗറിലേക്ക്... തരിഗാമിയെ കാണും, രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് കോടതി!യെച്ചൂരി വ്യാഴാഴ്ച ശ്രീനഗറിലേക്ക്... തരിഗാമിയെ കാണും, രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് കോടതി!

ജമ്മു കശ്മീരിലെ അ‍ഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച ടെലിഫോണ്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ ഡിവിഷനിലെ കിഷ്ടവാര്‍, രംഭന്‍, രജൗരി, പൂഞ്ച് ജില്ലകളിലാണ് ടെലിഫോണ്‍ ബന്ധം പുനസ്ഥാപിച്ചത്. നേരത്തെ ജമ്മു, സാമ്പ, കത്വ, ഉദ്ധംപൂര്‍, റീസി ജില്ലകളില്‍ 2ജി സര്‍വീസ് പുനരാരംഭിച്ചിരുന്നു. ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനോടനുബന്ധിച്ചാണ് കശ്മീരില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ വിഛേദിച്ചത്.

 കാണാന്‍ അനുവദിച്ചില്ലെന്ന്

കാണാന്‍ അനുവദിച്ചില്ലെന്ന്


വീട്ടുതടങ്കലിലാക്കിയതിന് ശേഷം ഒരിക്കല്‍ പോലും മെഹബൂബ മുഫ്തിയെ കാണാന്‍ അനുവദിച്ചിട്ടില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം നിരസിച്ച സര്‍ക്കാര്‍ അത്തരത്തിലുള്ള അപേക്ഷകള്‍ ലഭിച്ചില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. അവരെ വേഗം മോചിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും ജമ്മു കശ്മീരിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗസ്റ്റ് നാലിന് തടങ്കലിലാക്കിയ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ തടങ്കല്‍ ഒരുമാസത്തോട് അടുക്കുന്പോഴാണ് ബന്ധുക്കളുടെ ആരോപണം.

 ആപ്പിള്‍ കര്‍ഷകര്‍ക്ക് ഗുണം!!

ആപ്പിള്‍ കര്‍ഷകര്‍ക്ക് ഗുണം!!

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഗുണം കശ്മീരിന്റെ ആപ്പിള്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും കശ്മീരില്‍ ഏഴ് ലക്ഷത്തോളം ആപ്പിള്‍ കര്‍ഷകരാണുള്ളതെന്നും ഇവര്‍ക്ക് കുറഞ്ഞ വില്‍പ്പന നിരക്ക് ലഭിക്കുമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നു. ആപ്പിള്‍ വിലയില്‍ 10 രൂപ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ഭീകരര്‍!!

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ഭീകരര്‍!!


കശ്മീരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ജീവഹാനി തടയുന്നതിന് വേണ്ടിയുള്ളതാണ്. താഴ്വരയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയതിനെയും അദ്ദേഹം ന്യായീകരിച്ചിരുന്നു. ടെലിഫോണിനും ഇന്റര്‍നെറ്റിനും കശ്മീരില്‍ വലിയ ആവശ്യങ്ങളില്ല. കശ്മീരികളെക്കാള്‍ പാകിസ്താനി ഭീകരരും സൈനികരുമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വാദിക്കുന്നു. അതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്കൂളുകള്‍ തുറക്കുന്നതും ടെലിഫോണ്‍ ലൈനുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതും കശ്മീര്‍ സാധാരണ നിലയിലേക്ക് വരുന്നതിന്റെ സൂചനകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 തൊഴിലവസരങ്ങള്‍

തൊഴിലവസരങ്ങള്‍


കശ്മീരിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ 50000 തസ്തികകള്‍ മുന്‍ഗണനാ ക്രമമനുസരിച്ച് നിയമനം നടത്തും. ഇതിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ആലോചിച്ച് വരികയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയെങ്കിലും തൊഴിലവസരങ്ങളില്‍ മതത്തിന്റെ ആനുകൂല്യം കൂടി പരിഗണിക്കുമെന്നും ഗവര്‍ണര്‍ അവകാശപ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ മന്ത്രിമാരുള്‍പ്പെട്ട സംഘവും കശ്മീരിന്റെ വികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള പദ്ധതികള്‍ രൂപവല്‍ക്കരിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 യെച്ചൂരി കശ്മീരില്‍

യെച്ചൂരി കശ്മീരില്‍


സുപ്രീം കോടതി അനുമതിയോടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യാഴാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും. യൂസുഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസമാണ് കോടതി അനുമതി നല്‍കിയത്. തരിഗാമിയെ കാണാനില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി നീക്കം. കശ്മീരി അഭിഭാഷകന്‍ മുഹമ്മദ് അലീം സയീദിന് ബന്ധുക്കളെ കാണാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. ദില്ലി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നിയമ വിദ്യാര്‍ത്ഥിയാണ് അലീം. രക്ഷിതാക്കളെ കാണാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കോടതി ഇടപെടല്‍.

English summary
"Longer They Stay Inside, More Votes They'll Win": Jammu Kashmir governor to arrested leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X