• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉത്തര്‍ പ്രദേശില്‍ 'ലൗ ജിഹാദ്' പിടിമുറുക്കിയെന്ന് പോലീസ്; യോഗിയുടെ ഇടപെടല്‍... കര്‍ശന നിര്‍ദേശം

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ലൗ ജിഹാദ് സംഭവങ്ങള്‍ ആര്‍ത്തിക്കുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട്. ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കി. വ്യത്യസ്ത മതസ്ഥര്‍ പരസ്പരം വിവാഹം ചെയ്യുന്നതിനെ ഹിന്ദുത്വ സംഘടനകള്‍ വിശേഷിപ്പിക്കുന്നതാണ് ലൗ ജിഹാദ് എന്ന പദം. മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ നിര്‍ബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്യുന്നതാണ് യുപിയിലെ വിവാദം. കേരളത്തില്‍ നേരത്തെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പോലീസും ഹൈക്കോടതിയും തള്ളിക്കളഞ്ഞിരുന്നു.

ഉത്തര്‍ പ്രദേശില്‍ അടുത്തിടെ ഇത്തരം വിവാഹങ്ങള്‍ വ്യാപിക്കുന്നു എന്ന ആരോപണമുണ്ട്. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. കാണ്‍പൂര്‍, മീറ്ററ്റ്, ലഖീംപൂര്‍ ഖേരി എന്നിവിടങ്ങളിലാണ് പുതിയ സംഭവങ്ങള്‍ വാര്‍ത്തയായത്. യുവതികളെ നിര്‍ബന്ധുച്ച് മതം മാറ്റി വിവാഹം ചെയ്തതിന് തെളിവുണ്ടെന്ന് പോലീസ് പറയുന്നു. ലൗ ജിഹാദ് തടയാന്‍ പുതിയ നിയമ നിര്‍മാണവും പരിഗണനയിലാണെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍ പറഞ്ഞു.

cmsvideo
  No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam

  'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി'ലേക്ക് ഇന്ത്യ; ഒറ്റ വോട്ടര്‍ പട്ടികയുമായി മോദി സര്‍ക്കാര്‍, ചര്‍ച്ച'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി'ലേക്ക് ഇന്ത്യ; ഒറ്റ വോട്ടര്‍ പട്ടികയുമായി മോദി സര്‍ക്കാര്‍, ചര്‍ച്ച

  ഇതൊരു സാമൂഹിക പ്രശ്‌നമാണ്. അവസാനിപ്പിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ വിഷയം ഗൗരവത്തിലാണ് കാണുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അനിനാശ് കുമാര്‍ അവസ്തി പറഞ്ഞു. ഇത്തരം കേസുകളില്‍ അതിവേഗ വിചാരണ നടത്തി വിധി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. നേരത്തെയുണ്ടായ ലൗ ജിഹാദ് കേസുകളില്‍ കൊറോണ കാരണം തുടര്‍ നടപടികളുണ്ടായിട്ടില്ല. പ്രതികള്‍ക്ക് ജാമ്യം നല്‍കാതിരിക്കാനും യുവതികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനുമുള്ള നടപടികള്‍ സ്വീകരിക്കും. നിലവിലുള്ള നിയമം കാര്യക്ഷമമായതാണ്. പക്ഷേ നടപ്പാക്കുന്നതിലെ വീഴ്ചയാണ് പ്രശ്‌നമെന്നും അവസ്തി പറഞ്ഞു.

  'സിവില്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നു'; ഇടപെടാതെ സുപ്രീംകോടതി, തടഞ്ഞ് ഹൈക്കോടതി'സിവില്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നു'; ഇടപെടാതെ സുപ്രീംകോടതി, തടഞ്ഞ് ഹൈക്കോടതി

  കാണ്‍പൂരിലെ ജുഹി കോളനിയില്‍ വ്യത്യസ്ത മതസ്ഥര്‍ വിവാഹം ചെയ്ത സംഭവം ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അഞ്ച് യുവതികളുടെ കുടുംബങ്ങള്‍ പരാതിപ്പെട്ട സാഹചര്യത്തിലായിരുന്നു അന്വേഷണം. ലഖീംപൂര്‍ ഖേരി ജില്ലയില്‍ കഴിഞ്ഞാഴ്ചയാണ് വിവാദമുണ്ടായത്. ഇവിടെ ഒരു പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ടു. മുസ്ലിം സുഹൃത്തിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊബൈല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിരവധി തവണ പ്രതിയുമായി സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ച് കേസെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിന് നിര്‍ദേശം നല്‍കി.

  English summary
  Love Jihad: Uttar Pradesh Chief Minister Yogi Adityanath directs to strict action
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X