കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍ക്ക് മോദി സര്‍ക്കാരിന്റെ മുട്ടന്‍ പണി!! സബ്‌സിഡി നിര്‍ത്തുന്നു, ഓരോ മാസവും വിലകൂട്ടും

ജിഎസ്ടി നടപ്പാക്കിയതിന്റെ പ്രതിഫലനമാണിതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം.

  • By Ashif
Google Oneindia Malayalam News

ദില്ലി: സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കാന്‍ മോദി സര്‍ക്കാരിന്റെ പുതിയ നീക്കം. പാചക വാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി ഇല്ലാതാകും. അതുവരെ ഓരോ മാസവും സിലിണ്ടറിന് നാല് രൂപ വര്‍ധിക്കും. ഇതുസംബന്ധിച്ച് എണ്ണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറിന് ഓരോ മാസവും രണ്ട് രൂപ വച്ച് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നുവത്രെ. ഇപ്പോള്‍ ഇരട്ടി വില വര്‍ധിപ്പിക്കാനാണ് നല്‍കിയ നിര്‍ദേശം.

രണ്ട് നാലായി, ഇനി

രണ്ട് നാലായി, ഇനി

ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികളോടാണ് വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇപ്പോള്‍ രണ്ട് രൂപ എന്നത് നാല് രൂപയാക്കി വര്‍ധിപ്പിച്ചു.

മാര്‍ച്ചോടെ തീരുമാനമാകും

മാര്‍ച്ചോടെ തീരുമാനമാകും

ഇനി ഓരോ മാസവും നാല് രൂപ വര്‍ധിപ്പിക്കും. ശേഷം അടുത്ത മാര്‍ച്ചോടെ പാചക വാതകത്തിന് നല്‍കുന്ന സബ്‌സിഡി പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യും.

സാധാരണക്കാര്‍ എന്തുചെയ്യും

സാധാരണക്കാര്‍ എന്തുചെയ്യും

സാധാരണ ജനങ്ങളെ ഏറെ പ്രയാസപ്പെടുത്തുന്ന നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. സബ്‌സിഡി ഒഴിവാക്കണമെന്ന് മോദി സര്‍ക്കാര്‍ നേരത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

ലോക്‌സഭയില്‍ മന്ത്രി അറിയിച്ചത്

ലോക്‌സഭയില്‍ മന്ത്രി അറിയിച്ചത്

ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് വകുപ്പ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒരോ വീട്ടുകാര്‍ക്കും പ്രതിവര്‍ഷം സബ്‌സിഡി നിരക്കില്‍ 12 സിലിണ്ടറുകളാണ് നല്‍കിയിരുന്നത്.

2016 ജൂലൈ മുതലുള്ള മാറ്റം

2016 ജൂലൈ മുതലുള്ള മാറ്റം

2016 ജൂലൈ ഒന്നുമുതലാണ് സിലിണ്ടറിന് പ്രതിമാസം രണ്ടു രൂപ വച്ച് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഇപ്പോള്‍ വര്‍ധന നാല് രൂപയാക്കിയിരിക്കുകയാണ്. നേരത്തെയുള്ള നിര്‍ദേശം എണ്ണ കമ്പനികള്‍ നടപ്പാക്കിയിട്ടുണ്ട്.

രഹസ്യമായി നടപ്പാക്കി

രഹസ്യമായി നടപ്പാക്കി

ഈ വര്‍ഷം മെയ് 30നാണ് വില നാല് രൂപ വച്ച് വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇക്കാര്യം പരസ്യമാക്കിയിരുന്നില്ല. രഹസ്യമായി നടപ്പാക്കിയ വിലവര്‍ധനവിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

32 രൂപ വര്‍ധിപ്പിച്ച് ഞെട്ടിച്ചു

32 രൂപ വര്‍ധിപ്പിച്ച് ഞെട്ടിച്ചു

ജൂലൈ ഒന്നിന് സിലിണ്ടറിന് 32 രൂപയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതുവരെ വര്‍ധിപ്പിച്ച ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ വര്‍ധനവ് വരുത്തിയത്.

കാരണം ജിഎസ്ടി

കാരണം ജിഎസ്ടി

ജിഎസ്ടി നടപ്പാക്കിയതിന്റെ പ്രതിഫലനമാണിതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം. ഇപ്പോള്‍ സബ്‌സിഡിയുള്ള സിലിണ്ടറിന് 477.46 രൂപയാണ് ദില്ലിയിലെ വില. കഴിഞ്ഞ ജൂണില്‍ വില 419 രൂപയായിരുന്നു.

English summary
The government has ordered state-run oil companies to raise subsidised cooking gas (LPG) prices by Rs. 4 per cylinder every month to eliminate all the subsidies by March next year, Oil Minister Dharmendra Pradhan said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X