ഫെബ്രുവരി 14ന് വിദ്യാർത്ഥികൾ ക്യാംപസിലെത്തരുത്; യൂണിവേഴ്സിറ്റി അവധി പ്രഖ്യാപിച്ചു, കാരണം...

  • Written By:
Subscribe to Oneindia Malayalam

ലക്നൗ: വാലന്റയിൻസ് ഡേയ്ക്ക് പാർക്കിലിരിക്കുന്ന കമിതാക്കളെ വിവാഹം ചെയ്യിപ്പിച്ചും, തല്ലിയോടിച്ചും ഹിന്ദു സേനകൾ വിവാദങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഒരു സർവ്വകലാശാല തന്നെ ഫെബ്രുവരി 14ന് വിദ്യാർത്ഥികൽ ക്യാംപസിൽ ചുറ്റി തിരിയരുതെന്നും, വാലന്റയിൻസ് ഡേ പശ്ചാത്യ സംസ്ക്കാരമാണെന്നും അത് ആഘോഷിക്കരുടെന്നും മുന്നറിയിപ്പ് നൽകി.

ലക്നൗ സർവ്വകലാശാലയുടേതാണ് പുതിയ മുന്നറിയിപ്പ്. കഴിഞ്ഞ ഫെബ്രുവരി 14ന് ചില വിദ്യാർത്ഥികൾ വാലന്റയിൻസ് ഡേ ആഘോഷിച്ചിരുന്നു. അകത് പാശ്ചാത്യ സംസ്ക്കാരത്തിന്റെ സ്വാധീനമാണ്. അതുകൊണ്ട് തന്നെ 14.02.2018 ന് സർവ്വകലാശാല ശിവരാത്രി അവധി പ്രഖ്യാപിക്കുകയാണെന്നാണ് സർവ്വകലാശാല പുറപ്പെടുവിച്ച നോട്ടീസിലുള്ളത്.‌

പാശ്ചാത്യ സംസ്ക്കാരം

പാശ്ചാത്യ സംസ്ക്കാരം

വാലന്റയിൻസ് ഡേയ്ക്കാണ് അവധി പ്രഖായപിച്ചതെന്ന് സർവ്വ കലാശാല നോട്ടീസിൽ കൃത്യമായ പറയുന്നില്ലെങ്കിലും പശ്ചാത്യ സ്വാധീനമാണ് ഇത്തരം ആഘോഷങ്ങളെന്ന് നോട്ടീസിൽ കൃത്യമായി മെൻഷൻ ചെയ്യുന്നുണ്ട്.

രക്ഷിതാക്കൾക്കും മുന്നറിയിപ്പ്

രക്ഷിതാക്കൾക്കും മുന്നറിയിപ്പ്

അവധി ദിവസമായ വാലന്റയിൻ ദിനം ഏതെങ്കിലും ആൺകുട്ടിയോ പെൺകുട്ടിയോ ക്യാംപസുകളിൽ ചുറ്റി തിരിയുന്നത് ശ്രദ്ധയിൽപെട്ടാൽ അവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 14ന് വിദ്യാർത്ഥികളെ കോളേജിലേക്ക് പറഞ്ഞയക്കരുതെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പും നൽകുന്നു.

പ്രതിഷേധവുമായി വിദ്യാർത്ഥികൾ

പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ലക്നൗ യൂനിവേഴ്സിറ്റിയുടെ ഇത്തരം കാടത്ത ഉത്തരവിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. വിദ്യാർത്ഥികളെ ഫെബ്രുവരി 14ന് ക്യാപസിൽ പ്രവേശിക്കാൻ അനുവദിക്കാത്തത് യൂണിവേഴ്സിറ്റിയുടെ ഇടുങ്ങിയ ചിന്താഗതി കാരണമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.

കഴിഞ്ഞ വർഷവും വിലക്കിയിരുന്നു

ഫെബ്രുവരി 14ന് എക്സ്ട്രോ ക്ലാസുകളോ പ്രാക്ടിക്കൽ പരീക്ഷകളോ സാംസ്ക്കാരിക പരിപാടികളോ നടത്തരുതെന്നാണ് ഉത്തരവ്. കഴിഞ്ഞ വർഷവും ഇതേ ഉത്തരവ് സർവ്വകലാശാല പുറപ്പെടുവിച്ചിരുന്നു. വാലന്റയിൻസ് ദിനത്തിൽ വിദ്യാർത്ഥികൽ പൂക്കളോ സമ്മാനങ്ങളോ ക്യാംപസിൽ കൊണ്ടുവരുന്നത് വിലക്കിയിരുന്നു.

English summary
Lucknow University has rolled out an advisory for February 14, 2018, saying that the university will be closed due to Mahashivratri.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്