കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്-19 ഭേദമായവരിലും ആരോഗ്യ പ്രശ്‌നങ്ങള്‍; ശ്വാസകോശ ഫൈബ്രോസിസിന് സാധ്യത

Google Oneindia Malayalam News

പട്‌ന: കൊവിഡ്-19 പൂര്‍ണ്ണമായും ഭേദമായവരിലും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടു വരുന്നതായി റിപ്പോര്‍ട്ട്. ബീഹാറിലെ പട്‌നയിലെ മൂന്ന് കൊവിഡ് ആശുപത്രികളിലെ ഡോക്ടര്‍മാരാണ് ഇത്തരമൊരു ആശങ്ക പ്രകടിപ്പിച്ചത്. ശ്വാസ കോശ സംബന്ധമായ പ്രശ്‌നങ്ങളാണ് പ്രധാനമായും കാണുന്നത്. ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട്, വിട്ടുമാറാത്ത ചുമ, ബലഹീനത എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്.

നൂറോളം കൊവിഡ് രോഗികള്‍ ഇത്തരം ലക്ഷണങ്ങളുമായി ആശുപത്രിയില്‍ തിരിച്ചെത്തുന്നുണ്ടെന്നും പരിശോധനക്ക് ശേഷം ഇവരില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളോ അല്ലെങ്കില്‍ ശ്വാസകോശത്തിലെ ഫൈബ്രോസിസ് ആണെന്നുമാണ് കണ്ടെത്താന്‍ സാധിക്കുന്നതെന്നും എയിംസ് പി യിലെ ഡോക്ടര്‍ സജ്ഞീവ് കുമാര്‍ പറഞ്ഞു.

corona

ശ്വാസകോശത്തിലെ ടിഷ്യൂവില്‍ പാടുകള്‍ ഉണ്ടാവുന്നതാണ് ലങ് ഫൈബ്രോസിസ്. ഇത് കൊവിഡ്-19 മൂലം രൂപപ്പെടുന്നതാണ്. ഇതി കൊവിഡ് രോഗം വന്ന് സുഖം പ്രാപിച്ചവരില്‍ കാണുന്ന ഏറ്റവും അസാധാരണമായ കോദമനാണെന്നും ഡോക്ടര്‍ പറഞ്ഞു.

Recommended Video

cmsvideo
Russian Vaccine Safe, Induces Antibody Response In Small Human Trials | Oneindia Malayalam

കൊവിഡ് രോഗം ഭേദമായവരില്‍ 25 ശതമാനം മുതല്‍ 30 ശതമാനം രോഗികളിലും ഇത്തരത്തില്‍ ലങ് ഫൈബ്രോസിസ് രൂപപ്പെടുന്നുണ്ട്. അതില്‍ കൊവിഡ് വരാതിരിക്കാന്‍ ശ്രദ്ധിക്കുകയെന്നതാണ് പ്രാഥമാകമായി ചെയ്യാന്‍ പറ്റുന്ന കാര്യമെന്നും പിഎംസിഎച്ചില്‍ അസിസ്റ്റന്റെ പ്രൊഫസര്‍ ആയ ഡോ: സമരേന്ദ്ര ജാ പറഞ്ഞു. ഇത് ഒരു രോഗിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളേയും തടസപ്പെടുത്തുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

പാട്‌നയില്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവരിലും ഇത്തരം രോഗാസ്ഥ കണ്ടെത്തുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം നേരത്തെ തന്നെ രോഗ നിര്‍ണ്ണയം നടത്തുക, മികച്ച ചികിത്സ, വേണ്ടത്ര ജലാംശം, വിറ്റാമിന്‍ സി, സിങ്ക് സപ്ലിമെന്റ് എന്നിവ കൊവിഡിന് ശേഷമുള്ള ലങ്ക് ഫൈബ്രോസിസ് തടയാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം ലോകത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. 27289197 പേര്‍ക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 90802 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിതര്‍ 45 ലക്ഷത്തിലധികം കവിഞ്ഞു.

നടിക്കെതിരെ സദാചാര ആക്രമണം: മാപ്പുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കവിതാ റെഡ്ഡി, സംഭവിച്ചത് തെറ്റ്!!നടിക്കെതിരെ സദാചാര ആക്രമണം: മാപ്പുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കവിതാ റെഡ്ഡി, സംഭവിച്ചത് തെറ്റ്!!

ജിതിന്‍ പ്രസാദിനേയും രാജ് ബബ്ബറിനേയും ഒഴിവാക്കി യുപിയില്‍ പുതിയ ടീം; സല്‍മാന്‍ ഖുര്‍ഷിദിന് ചുമതലജിതിന്‍ പ്രസാദിനേയും രാജ് ബബ്ബറിനേയും ഒഴിവാക്കി യുപിയില്‍ പുതിയ ടീം; സല്‍മാന്‍ ഖുര്‍ഷിദിന് ചുമതല

മലപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു, 9 പേരെ കാണാതായിമലപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു, 9 പേരെ കാണാതായി

English summary
Lung fibrosis is found in people with cured covid-19 patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X