കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യ പേപ്പറിലും കാവിവല്‍ക്കരണം; ബിജെപി പ്രത്യയശാസ്ത്രം വിവരിക്കണമെന്ന് യൂണിവേഴ്‌സിറ്റി

Google Oneindia Malayalam News

രാജ്‌കോട്ട്: ബിജെപി സര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണം തുടരുന്നു. ബിജെപി പ്രത്യയശാസ്ത്രം വിവരിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ എംഎ പരീക്ഷ പേപ്പറിലെ ചോദ്യം വിവാദമായി.

ചോദ്യ പേപ്പറിലെ പാര്‍ട്ട് 3 വിഭാഗത്തിലായിരുന്നു 20 മാര്‍ക്കിന്റെ വിവാദ ചോദ്യം. രാഷ്ട്രീയ ചായ്‌വുളള വിവാദ ചോദ്യത്തില്‍ പരീക്ഷ എഴുതാന്‍ വന്ന രണ്ട് പേര്‍ പ്രതിഷേധിച്ചെന്ന് പരീക്ഷ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന റിസര്‍ച്ച് അസിസ്റ്റന്റ് ഡോ. ഗോപാല്‍ ശരണ്‍ ഗുപ്ത പറഞ്ഞു.

BJP

വിവാദ ചോദ്യത്തില്‍ ബിജെപി സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗതെത്തി. സ്‌കൂള്‍ സിലബസില്‍ ബിജെപി കാവിവല്‍ക്കരണം നടത്തി. പാര്‍ട്ടി പ്രത്യയശാസ്ത്രം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമമമെന്ന് കോണ്‍ഗ്രസ് വക്താവ് അര്‍ച്ചന ശര്‍മ്മ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികളെ ബ്രെയിന്‍വാഷ് ചെയ്യാനാണ് അടുത്ത ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ സെന്റര്‍ ഫോര്‍ രാജസ്ഥാന്‍ സ്റ്റഡീസിന്റെ ഡയറക്ടറായ കൃഷ്ണ ഗോപാല്‍ ശര്‍മ്മ സംഭവത്തോട് പ്രതികരികാന്‍ തയ്യാറായില്ല.

English summary
The Congress on Friday accused the BJP of “brainwashing” students after an MA final-year question paper in the University of Rajasthan asked them to write an essay to “discuss the ideology and programmes of the Bharatiya Janata Party”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X