കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ വീണ്ടും നിക്ഷേപവുമായി യൂസഫലി; ലുലുവിന്റെ 2500 കോടിയുടെ 3 പദ്ധതികള്‍ പ്രഖ്യാപിച്ചു

Google Oneindia Malayalam News

ലഖ്‌നൗ: എംഎ യുസഫലിയുടെ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് ഉത്തര്‍പ്രദേശില്‍ വീണ്ടും നിക്ഷേപം പ്രഖ്യാപിച്ചു. 2500 കോടി രൂപയുടെ മൂന്ന് പുതിയ പദ്ധതികളാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി ടൂറിസ്റ്റ് ഹബ്ബായി കാണുന്ന വാരണാസിയിലും പ്രയാഗ്രാജിലും ഓരോ ലുലു മാളാണ് വരാന്‍ പോകുന്നത്. അതേസമയം ഗ്രേറ്റര്‍ നോയിഡയില്‍ ലുലു ഫുഡ് പ്രോസസിംഗ് ഹബ്ബും നിര്‍മിക്കാനാണ് പദ്ധതി. ലഖ്‌നൗവില്‍ നടക്കുന്ന മൂന്നാമത് നിക്ഷേപ സമ്മിറ്റിയിലാണ് ലുലുവിന്റെ പ്രഖ്യാപനം. ലുലു ഗ്രൂപ്പ് നിക്ഷേപ സൗഹൃദ സംസ്ഥാനമായിട്ടാണ് യുപിയെ കാണുന്നത്. നേരത്തെ തന്നെ യൂസഫലി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍

1

ലുലു ഗ്രൂപ്പ് ലഖ്‌നൗവില്‍ ഇതിനകം രണ്ടായിരം കോടി രൂപയുടെ ലുലു മാള്‍ പണികഴിപ്പിച്ചിട്ടുണ്ട്. യുപിയിലെ പുതിയ പദ്ധതികളെ കുറിച്ച് സമ്മേളന നഗരിയിലെ ലുലു പവലിയന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി വിശദീകരിച്ച് കൊടുത്തു. നേരത്തെ പ്രധാനമന്ത്രിയും യൂസഫലിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മോദിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയില്‍ നിന്നാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. ലാലു ഗ്രൂപ്പിന്റെ കേരളത്തിലെയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും നിലവിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് യുസഫലി പ്രധാനമന്ത്രിക്ക് വിശദീകരിച്ച് കൊടുത്തു.

രാജ്യത്തെ ഭക്ഷ്യമേഖലയില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ കൂടിക്കാഴ്ച്ചയ്ക്കിടെ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉത്തേജക പദ്ധതികള്‍ നടപ്പാക്കിയതിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്കും ഭക്ഷ്യസുരക്ഷയ്ക്കും കയറ്റുമതിക്കും വളരെയേറെ ഗുണം ചെയ്തതായും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. അതേസമയം ല ഖ്‌നൗവിലെ ലുലു മാള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഉദ്ഘാടനം ചെയ്യും. മറ്റ് മൂന്ന് പ്രൊജക്ടുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് എംഎ യൂസഫലി അറിയിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാതിന്റെയും പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ യുപിയില്‍ നടപ്പാക്കുന്ന മികച്ച വികസന സംരംഭങ്ങള്‍ യൂസഫലി പ്രശംസിക്കുകയും ചെയ്തു. പ്രധാനമന്ത്രി തന്നെയാണ് നിക്ഷേപ സമ്മിറ്റിനും തറക്കല്ലിടല്‍ ചടങ്ങിനും തുടക്കം കുറിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും യോഗത്തിനെത്തിയിരുന്നു. അറുനൂറില്‍ അധികം നിക്ഷേപകര്‍ വിവിധ സംരംഭങ്ങള്‍, മെഗാ പ്രൊജക്ടുകള്‍, നിരവധി സ്റ്റാര്‍ട്ടപ്പുകള്‍, സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൊവിഡ് സാഹചര്യത്തിന് ശേഷം ഇന്ത്യയില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യ നിക്ഷേപ ഉച്ചകോടിയാണിത്.

അവാര്‍ഡ് സുരേഷ് ഗോപിക്ക് നല്‍കണമെന്ന് പറഞ്ഞു, കിട്ടിയത് പൃഥ്വിക്ക്, ജൂറിയില്‍ സംഭവിച്ചത്...അവാര്‍ഡ് സുരേഷ് ഗോപിക്ക് നല്‍കണമെന്ന് പറഞ്ഞു, കിട്ടിയത് പൃഥ്വിക്ക്, ജൂറിയില്‍ സംഭവിച്ചത്...

Recommended Video

cmsvideo
Thrikkakkara By-Election 2022 | UDF കോട്ടയിൽ ആഹ്ലാദവുമായി 20:20 | #Politics | OneIndia Malayalam

English summary
ma yusuff ali invested rs 2500 cr projects in uttar pradesh, new lulu mall also coming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X