കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനാല് അടി നീളമുള്ള മുതലയെ കൊന്ന മച്ഛലി 'ദിവംഗത'യായി... രണ്‍ഥംഭോറിന്റെ പ്രിയപ്പെട്ടവള്‍

Google Oneindia Malayalam News

രണ്‍ഥംഭോര്‍(രാജസ്ഥാന്‍): കടുവകളെ ഏറെ ഇഷ്ടപ്പെടുന്നവരെ രണ്‍ഥംഭോര്‍ ദേശീയ ഉദ്യാനം ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്തത്രെ പ്രാധാന്യയമുള്ള സ്ഥലമാണ്. അതുപോലെ തന്നെ മച്ഛലി എന്ന് പേരുള്ള പെണ്‍കടുവയും.

ക്യാമറയോടും മനുഷ്യരോടും ഇത്രയേറെ അടുപ്പം കാണിച്ച ഒരു കടുവയും ഇന്ത്യയില്‍ വേറെ ഉണ്ടാവില്ല. രണ്‍ഥംഭോറിന്റെ ആകര്‍ഷണമായിരുന്ന മച്ഛലി ഇനിയില്ല. വാര്‍ദ്ധക്യസഹജമായ അവശതകള്‍ക്കൊടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി.

19 വയസ്സ് പൂര്‍ത്തിയാക്കിയാണ് അവള്‍ വിടപറഞ്ഞത്. സംഭവ ബഹുലമായ ഈ ജീവതത്തിനിടയില്‍ തന്നേക്കാള്‍ ഇരട്ടിയോളം വലുപ്പമുള്ള ഒരു മുതലയേയും മച്ഛലി കീഴടക്കിയിരുന്നു. വീഡിയോ കാണാം.(ചിത്രങ്ങള്‍ക്ക് കടപ്പാട്: മച്ഛലി- ദ ക്വീന്‍ ഓഫ് ടൈഗേഴ്സ് ഫേസ്ബുക്ക് പേജ്)

മച്ഛലി

മച്ഛലി

രാജസ്ഥാനിലെ രണ്‍ഥംഭോര്‍ ദേശീയ ഉദ്യാനത്തിലെ പെണ്‍കടുവയായിരുന്നു മച്ഛലി. 1997 ല്‍ ആണ് മച്ഛലി രണ്‍ഥംഭോറില്‍ എത്തുന്നത്.

പ്രിയങ്കരിയായ കടുവ

പ്രിയങ്കരിയായ കടുവ

വിനോദ സഞ്ചാരികളുടെ പ്രിയങ്കരിയായിരുന്നു മച്ഛലി. ഫോട്ടോ എടുക്കാന്‍ വരുന്നവരോട് അത്രയേറെ സൗഹൃദത്തിലായിരുന്നു അവള്‍.

റെക്കോര്‍ഡ്

റെക്കോര്‍ഡ്

ലോകത്ത് ഏറ്റവും അധികം തവണ ഫോട്ടോ എടുക്കപ്പെട്ടിട്ടുള്ള കടുവ മച്ഛലി ആണെന്നാണ് കരുതുന്നത്.

മുതലയെ കീഴടക്കി

മുതലയെ കീഴടക്കി

14 അടി നീളമുള്ള ഒരു മുതലയെ ഒരിക്കല്‍ മച്ഛലി കീഴടക്കിയിട്ടുണ്ട്. കോളിന്‍ പാട്രിക്കിന്റെ ഡോക്യുമെന്ററിയില്‍ ഇതിന്റെ ദൃശ്യങ്ങളുണ്ട്.

പ്രായത്തിലും റെക്കോര്‍ഡ്

പ്രായത്തിലും റെക്കോര്‍ഡ്

സാധാരണ ഇന്ത്യന്‍ കടുവകളുടെ ആയുസ്സ് പകിനഞ്ച് വര്‍ഷം വരെയാണ്. എന്നാല്‍ മച്ഛലി 19 വയസ്സ് തികച്ചിട്ടാണ് മരിച്ചത്.

ഫേസ്ബുക്ക് പേജ്

ഫേസ്ബുക്ക് പേജ്

മച്ഛലിയ്ക്ക് വേണ്ടി നാഷണല്‍ പാര്‍ക്ക് അധികൃതര്‍ ഒരു ഫേസ്ബുക്ക് പേജ് തന്നെ തയ്യാറാക്കിയിരുന്നു. മച്ഛലി- ദ ക്വീന്‍ ഓഫ് ടൈഗേഴ്‌സ് എന്ന പേരിലായിരുന്നു ഇത്.

മുതലയെ വീഴ്ത്തുന്നത് കാണാം

കോളിന്‍ പാട്രിക്കിന്റെ ഡോക്യുമെന്ററിയില്‍ നിന്ന്‌

English summary
Machali, Ranthambore Tiger With Her Own Facebook Page, Dies At 20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X