Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കിസ്ഥാനും ഇന്ത്യ കോവിഡ് വാക്സിൻ വിതരണം ചെയ്യും

മൂന്ന് വിഭാഗങ്ങളിലായി 65 രാജ്യങ്ങളിലാണ് ഇന്ത്യ കോവിഡ് വാക്സിൻ ഇതുവരെ വിതരണം ചെയ്യുന്നത്

ന്യൂഡൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്സിനുകൾ പാക്കിസ്ഥാനിലേക്കും വിതരണത്തിനെത്തിക്കും. ലോകമെമ്പാടുമായി കോവിഡ് വാക്സിൻ വിതരണത്തിന്റെ ഏകോപനത്തിനായി സൃഷ്ടിച്ച കോവാക്സ് സംവിധാനം വഴിയായിരിക്കും ഇത്.

Covid vaccine

എന്നാൽ വാക്സിൻ വിതരണം എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട അംഗീകരാങ്ങളും മറ്റും ലഭിക്കുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് കരുതുന്നതെന്ന് സ്രോതസുകൾ പറഞ്ഞതായി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇന്ത്യയിൽ നിന്ന് തന്നെ നേരിട്ടായിരിക്കും പാക്കിസ്ഥാനിലേക്ക് വാക്സിനെത്തിക്കുകയെന്നും സ്രോതസ് വ്യക്തമാക്കി.

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ബജറ്റ് അവതരിപ്പിക്കുന്നു; ചിത്രങ്ങള്‍ കാണാം

ജനുവരിയിൽ ഓക്സ്‌ഫേർഡ്-ആസ്ട്രസെനിക്ക വാക്സിനായ കോവിഷീൾഡിന് പാക്കിസ്ഥാനിൽ അടിയന്തര ഉപയോഗ അനുമതി ലഭിച്ചിരുന്നു. ഡ്രഗ്സ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാക്കിസ്ഥാനാണ് ഇത് സംബന്ധിച്ച അനുമതി നൽകേണ്ടത്. പാക്കിസ്ഥാനിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ആദ്യ വാക്സിനും കോവിഷീൾഡ് തന്നെയാണ്.

മൂന്ന് വിഭാഗങ്ങളിലായി 65 രാജ്യങ്ങളിലാണ് ഇന്ത്യ കോവിഡ് വാക്സിൻ ഇതുവരെ വിതരണം ചെയ്യുന്നത്. കോവാക്സിൻ വിതരണത്തിനായുള്ള കോവാക്സ് സംവിധാനം വഴിയും സൗജന്യമായും വാണിജ്യ അടിസ്ഥാനത്തിലുമാണ് ഇത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 579.19 ലക്ഷം ഡോസുകളാണ് മൂന്ന് വിഭാഗങ്ങളിലുമായി വിവിധ രാജ്യങ്ങൾക്ക് വിതരണം ചെയ്തത്.

കോവാക്സ് സംവിധാനത്തിലൂടെ 163 ലക്ഷം ഡോസ് വാക്സിൻ ഇന്ത്യയിൽ നിന്ന് പുറത്തുപോയപ്പോൾ 77 ലക്ഷം സൗജന്യമായും 338 ലക്ഷം വിൽപ്പനയിലൂടെയുമാണ് ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് നൽകിയത്. ഏറ്റവും കൂടുതൽ ഡോസ് വാക്സിൻ സ്വീകരിച്ച രാജ്യം ബംഗ്ലാദേശാണ്. ഇതുവരെ 90 ലക്ഷം ഡോസ് അയൽരാജ്യമായ ബംഗ്ലാദേശിന് ഇന്ത്യ നൽകി.

Recommended Video

cmsvideo
    'മുസ്ലീങ്ങൾ കൊറോണ വാക്സിൻ എടുക്കരുത് 'പണി കിട്ടി

    ക്യൂട്ട് ആൻഡ് ഹോട്ട് അനന്യ പാണ്ഡെ- ചിത്രങ്ങൾ കാണാം

    കഴിഞ്ഞ ഏപ്രിലിലാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വാക്സിനുകൾക്കും രോഗപ്രതിരോധത്തിനും വേണ്ടിയുള്ള ആഗോള കൂട്ടായ്മയായ കോവാക്സ് രൂപപ്പെടുന്നത്. ഇതുവഴിയാണ് പാക്കിസ്ഥാനിലേക്ക് ഇപ്പോൾ ഇന്ത്യയിൽ നിന്ന് വാക്സിൻ എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നതും. 190 രാജ്യങ്ങളിലായി വരുന്ന ലോകജനസംഖ്യയുടെ 20 ശതമാനം ആളുകളിലേക്ക് സൗജന്യമായി വാക്സിൻ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്. പാക്കിസ്ഥാനും ഇതിന്റെ ഭാഗമാണ്.

    ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപര കരാർ 2019 മുതൽ തടസപ്പെട്ടിരിക്കുകയാണെങ്കിലും ജീവൻ രക്ഷ മരുന്നുകളുടെ കാര്യത്തിൽ ഇത് ബാധിക്കില്ലെന്നാണ് ഇന്ത്യൻ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാക്സിൻ പാക്കിസ്ഥാനിലേക്ക് എത്തിക്കാനും ഇന്ത്യ ഒരുങ്ങുന്നത്. 2019ൽ ഉണ്ടായ പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം വളരെ മോശമായിരുന്നു. എന്നാൽ കോവിഡ് പോലൊരു മഹമാരിയെ ലോകം ഒറ്റക്കെട്ടായി നേരിടുന്നതിന്റെ സാഹചര്യത്തിൽ വാക്സിൻ എത്തിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+