ഒറ്റരാത്രി കൊണ്ട് മാധവറാവു മഹാന്‍... ബിജെപി, ആര്‍എസ്എസ് ഇതിഹാസങ്ങളുടെ നിരയില്‍ സിന്ധ്യയുടെ പിതാവും
ദില്ലി: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതിന് പിന്നാലെ പുതിയ മാറ്റങ്ങള്‍. സിന്ധ്യയുടെ പിതാവ് മാധവറാവു സിന്ധ്യയെ ബിജെപി ഇതിഹാസങ്ങളുടെ നിരയിലേക്ക് ചേര്‍ത്തിരിക്കുകയാണ്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഇതിഹാസ നേതാക്കളുടെ നിരയിലാണ് മാധവറാവു സിന്ധ്യ ഇടംപിടിച്ചത്. ഭോപ്പാലിലെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ചിത്രം അടക്കമാണ് സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ ഇത്തരം നീക്കമൊന്നും ബിജെപി നടത്തിയിരുന്നില്ല.

മാധവറാവു സിന്ധ്യ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് ഭാരതീയ ജനസംഘത്തിലൂടെയാണ്. ഇത് ബിജെപിയുടെ മുന്‍ രൂപമാണ്. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും കൂടിയായിരുന്നു അദ്ദേഹം. 1980ല്‍ മാധവറാവു ബിജെപിക്കൊപ്പം ചേരുകയും ചെയ്തു. പിന്നീട് മരിക്കുന്നത് വരെ കോണ്‍ഗ്രസിനൊപ്പമായിരുന്നു. അടല്‍ ബീഹാര്‍ വാജ്‌പേയിയെ വരെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയ ചരിത്രമുണ്ട് മാധവറാവു സിന്ധ്യക്ക്. അമ്മ വിജയ രാജ സിന്ധ്യയെ എതിര്‍ത്താണ് മാധവറാവു ജനസംഘം വിട്ടത്. പിന്നീട് ബിജെപിയുമായോ ആര്‍എസ്എസുമായോ അദ്ദേഹം ചേര്‍ന്നിരുന്നില്ല.
അതേസമയം ജ്യോതിരാദിത്യ സിന്ധ്യയോടുള്ള ആദരസൂചകമായിട്ടാണ് പിതാവിനെ ഇതിഹാസങ്ങളുടെ നിരയില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന. ഇതിനിടെ മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് തീവ്ര ശ്രമത്തിലാണ്. കര്‍ണാടകത്തിലെത്തിയ മധ്യപ്രദേശ് എംഎല്‍എ ജീതു പട്വാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എംഎല്‍എമാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എംഎല്‍എ മനോജ് ചൗധരിയുടെ പിതാവ് തന്റെ മകനെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ജീതു പട്വാരിയെ പോലീസ് വിട്ടയിച്ചിട്ടുണ്ട്. സമ്മര്‍ദത്തെ തുടര്‍ന്നാണിത്. ജീതു ഇപ്പോള്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറുമായി ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്. എംഎല്‍എമാരെ ഏത് വിധേനയും തിരിച്ചെത്തിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന ആവശ്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് നേതാക്കളെ ബിജെപി തട്ടിക്കൊണ്ടുപോയതാണെന്നും, അധികാര കൊതിയാണ് ഇതിന് പിന്നിലുള്ളതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഏഴ് എംഎല്‍എമാര്‍ക്ക് മധ്യപ്രദേശ് സ്പീക്കര്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കമല്‍നാഥ് മന്ത്രിസഭയിലെ ആറ് പേര്‍ക്ക് സ്പീക്കര്‍ കത്തയച്ചിരുന്നു. നിലവില്‍ 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും തന്റെ മുന്നില്‍ ഹാജരാവാനായി സ്പീക്കര്‍ കത്തയച്ചിട്ടുണ്ട്. ഇവര്‍ സ്വമേധയാ രാജിവെച്ചതാണോ, അതോ സമ്മര്‍ദത്തിന് വഴങ്ങിയാണോ എന്ന കാര്യങ്ങള്‍ പരിശോധിക്കാനുണ്ടെന്നും സ്പീക്കര്‍ എന്‍പി പ്രജാപതി പറഞ്ഞു.












Click it and Unblock the Notifications