കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മധ്യപ്രദേശിലെ പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Google Oneindia Malayalam News

ഭോപ്പാല്‍: 24 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. ജ്യോതിരാധിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 22 ലേറെ എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയതോടെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണം താഴെ വീണതെങ്കിലും സമീപ ദിവസങ്ങിലായി ബിജെപി ഉള്‍പ്പടേയുള്ള മറ്റ് കക്ഷികളില്‍ നിന്ന് നിരവധി നേതാക്കളെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഈ നീക്കം കോണ്‍ഗ്രസ് തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് മുതിര്‍ന്ന ബിജെപി നേതാവായ അജബ് സിങ് കുശ്വാഹ ഇന്ന് നടത്തിയ കൂട് മാറ്റം.

നിരവധി നേതാക്കള്‍

നിരവധി നേതാക്കള്‍

മുന്‍ മന്ത്രി, മുന്‍ എംപി, മുന്‍ എംഎല്‍എമാര്‍ എന്നിവരുള്‍പ്പടെ നിരവധി നേതാക്കളെ ബിജെപിയില്‍ നിന്നും തങ്ങളുടെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നേതാക്കളുടെ കൂടുമാറ്റത്തിന് ഇടയാക്കുന്നത്.

പ്രേമചന്ദ്ര ഗുഡ്ഡു

പ്രേമചന്ദ്ര ഗുഡ്ഡു

മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ പ്രേമചന്ദ്ര ഗുഡ്ഡുവാണ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയവരില്‍ പ്രമുഖന്‍. നേരത്തെ കോണ്‍ഗ്രസ് നേതാവുമായി ഗുഡ്ഡു സിന്ധ്യയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു പാര്‍ട്ടി വിട്ടത്. അടുത്ത കാലത്ത് ദിഗ് വിജയ് സിങ്ങുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഗുഡ്ഡു കോണ്‍ഗ്രസിലേക്ക് തിരികെ എത്തുകയായിരുന്നു.

സ്ഥാനാര്‍ത്ഥിയാവും

സ്ഥാനാര്‍ത്ഥിയാവും

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സന്‍വര്‍ മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള നേതാവാണ് പ്രേമചന്ദ്ര ഗുഡ്ഡു. വരാനിരിക്കുന്ന ഉപതിരഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ട സിലാവത്തിനെതിരെ പ്രേമചന്ദ്ര ഗുഡ്ഡുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അദ്ദേഹത്തിന്‍റെ മകനും കോണ്‍ഗ്രസിലെത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച നേതാവാണ് ഗുഡ്ഡുവിന്‍റെ മകന്‍.

Recommended Video

cmsvideo
Manipur BJP leaders joined in congress | Oneindia Malayalam
ബാലേന്ദു ശുക്ല

ബാലേന്ദു ശുക്ല

നിരവിധ തവണ എംഎല്‍എയും 13 വര്‍ഷത്തോളം മന്ത്രിയുമായിരുന്ന ബാലേന്ദു ശുക്ലയാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മറ്റൊരു പ്രമുഖന്‍. ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവാണ് ബാലേന്ദു ശുക്ല. മേഖലയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഇദ്ദേഹത്തേയും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയേക്കും.

ബിഎസ്പി നേതാക്കളും

ബിഎസ്പി നേതാക്കളും

സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട എംഎല്‍എയും മുന്‍ സേവാ ദള്‍ സംസ്ഥാന അധ്യക്ഷനുമായ സത്യന്ദ്ര യാദവാണ് ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇക്കാലയളവില്‍ തന്നെ മധ്യപ്രദേശില്‍ നിന്നുള്ള ഇരുപതിലേറെ ബിഎസ്പി നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

അവസാനത്തെ കണ്ണി

അവസാനത്തെ കണ്ണി

മറ്റ് പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്കുള്ള ഈ ഒഴുക്കിന്‍റെ ഏറ്റവും അവസാനത്തെ കണ്ണിയാണ് അജബ് സിങ് കുശ്വാഹ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമവാലി നിയോജക മണ്ഡലത്തില്‍ നിന്നുമുള്ള പ്രമുഖ ബിജെപി നേതാവാണ് അജാബ് സിംഗ് കുശ്വാഹ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു.

2018 ല്‍

2018 ല്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഏദ്ള്‍ സിങ് കന്‍സാനയോടായിരുന്നു ഇദ്ദേഹം പരാജയപ്പെട്ടത്. 13000 വോട്ടുകള്‍ക്കായിരുന്നു കുശ്വാഹയുടെ പരാജയം. അന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച കന്‍സാന സിന്ധ്യയോടൊപ്പം ബിജെപിയിലേക്ക് പോയതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

അതൃപ്തി

അതൃപ്തി

ഉപതിരഞ്ഞെടുപ്പില്‍ കന്‍സാനക്ക് ബിജെപി ടിക്കറ്റ് നല്‍കുമെന്ന് ഏറെക്കുഎറെ വ്യക്തമാണ്. ഇക്കാര്യത്തില്‍ കുശ്വാഹ ഉള്‍പ്പടേയുള്ള നിരവധി പ്രാദേശിക ബിജെപി നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടായിരുന്നു. നേതൃത്വം ഇക്കാര്യം അറിയിച്ചെങ്കിലും വേണ്ടത്ര ഗൗരവം നല്‍കാന്‍ അവര്‍ തയ്യാറായില്ല.

പ്രത്യേക പദ്ധതി

പ്രത്യേക പദ്ധതി

ഈ സാഹചര്യത്തില്‍ അസംതൃപ്തരായ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പ്രത്യേക പദ്ധതിക്ക് തന്നെ രൂപം നല്‍കിയിരുന്നു. വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഇതിനായി പ്രത്യേക ചുമതല നല്‍കി. ഇനിയം പല നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വരും ദിവസങ്ങളിലും

വരും ദിവസങ്ങളിലും

വരും ദിവസങ്ങളിലും കൂടുതല്‍ ബിജെപി നേതാക്കള്‍ തങ്ങളോടൊപ്പം ചേരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്. ബിജെപിയിലെ അസംതൃപ്തി പരമാവധി മുതലെടുക്കാന്‍ കഴിഞ്ഞാല്‍ ഉപതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

24 മണ്ഡലങ്ങളിലേക്ക്

24 മണ്ഡലങ്ങളിലേക്ക്

ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കോണ്‍ഗ്രസ് വിട്ട 22 എംഎല്‍എമാരുടേത് ഉള്‍പ്പടെ 24 മണ്ഡലങ്ങളിലേക്ക് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. നിലവില്‍ 107 അംഗങ്ങളുടെ പിന്തുണയില്‍ ഭരണം നടത്തുന്ന ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റിലെങ്കില്‍ വിജയിക്കാന്‍ കഴിഞ്ഞാലെ കേവല ഭൂരിപക്ഷ സംഖ്യയായ 116 ലെത്താന്‍ സാധിക്കുകയുള്ളു.

പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്

പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്

എന്നാല്‍ ഈ ലക്ഷ്യത്തിലെത്തുന്നതില്‍ നിന്നും ബിജെപിക്ക് തിരിച്ചടിയായി പാര്‍ട്ടിയില്‍ കടുത്ത ഭിന്നിപ്പ് രൂപപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസില്‍ നിന്നം എത്തിയവരെ തന്നെ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളാക്കാനുള്ള തീരുമാനമാണ് ബിജെപിയില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

 യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യയെ എതിരില്ലാതെ തിരഞ്ഞെടുത്തു; ഇന്ത്യക്കിത് എട്ടാമൂഴം യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യയെ എതിരില്ലാതെ തിരഞ്ഞെടുത്തു; ഇന്ത്യക്കിത് എട്ടാമൂഴം

English summary
madhya pradesh: ajab singh kushwah joins congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X