മധ്യപ്രദേശിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്, ബിജെപിയുടെ വൻ പതനം!
ഭോപ്പാൽ: ഒന്നര പതിറ്റാണ്ട് നീണ്ട ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് മധ്യപ്രദേശിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്. ഏറ്റവും ഒടുവിൽ പുറത്ത് വന്ന ഫലം പ്രകാരം കോൺഗ്രസ് 118 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. അതേസമയം ബിജെപിക്ക് 96 സീറ്റുകളിൽ മാത്രമാണ് ലീഡുളളത്. മായാവതിയുടെ ബിഎസ്പി 8 സീറ്റുകളിലും അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി അടക്കമുളള മറ്റുളള ചെറുകക്ഷികൾ 8 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ഛത്തീസ്ഡഗിന് പിന്നാലെ മധ്യപ്രദേശിലും കോൺഗ്രസ് അധികാരം പിടിക്കുന്ന തരത്തിലേക്കാണ് പുറത്ത് വരുന്ന കണക്കുകൾ. തുടർച്ചയായ നാലാം തവണയും ഭരണത്തുടർച്ച തേടി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ ബിജെപിക്ക് അനിവാര്യമായ പതനമാണ് മധ്യപ്രദേശ് നൽകിയിരിക്കുന്നത്.

Recommended Video

റാഫേൽ അടക്കമുളള ദേശീയ വിഷയങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട രാഹുൽ ഗാന്ധിയുടെ മാജിക് ഫലിക്കുന്ന കാഴ്ചയാണ് മധ്യപ്രദേശിൽ കാണുന്നത്. എന്നാൽ അയോധ്യയും റോഡ്, വെള്ളം തുടങ്ങി വർഷങ്ങളായി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി മുന്നോട്ട് വെയ്കക്കുന്ന വിഷയങ്ങളാണ് ബിജെപി ഉയർത്തിയത്. കടുത്ത ഭരണ വിരുദ്ധ വികാരവും കർഷകരോഷവും ബിജെപിയെ കടപുഴക്കി എറിഞ്ഞിരിക്കുകയാണ്. കേവല ഭൂരിപക്ഷ കടന്നതോടെ ബിഎസ്പിയുടേയും എസ്പിയുടേയും സഹായമില്ലാതെ തന്നെ മധ്യപ്രദേശിൽ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ സാധിക്കും.












Click it and Unblock the Notifications