കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളൊഴിഞ്ഞ് മുഖ്യമന്ത്രിയുടെ വീട്.. മരണവീട് പോലെ ബിജെപി ആസ്ഥാനം.. ബിജെപിയുടെ അവസ്ഥ കട്ട ശോകം

  • By Anamika Nath
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് ആര് ഭരിക്കും എന്നറിയാന്‍ ഇനിയും കുറച്ച് മണിക്കൂറുകള്‍ കൂടി കാത്തിരിക്കേണ്ടി വരും. പത്ത് മണി വരെ മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ തുടരും എന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്ന വിവരം. അഞ്ചോളം റൗണ്ടുകള്‍ ഇനിയും എണ്ണിത്തീര്‍ക്കാനുണ്ട് എന്നാണ് സൂചന. മിക്ക മണ്ഡലങ്ങളിലും ലീഡ് ആയിരത്തില്‍ താഴെ മാത്രമാണ് എന്നത് കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ വെല്ലുവിളിയാണ്. നിര്‍ണായകമായ പത്തോളം മണ്ഡലങ്ങളില്‍ മിക്കതിലും ലീഡ് ചെറിയ ഭൂരിപക്ഷത്തിന്റെതാണ്.

വിജയം ഉറപ്പിച്ച മട്ടില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തും നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. ഡോല്‍ മുഴക്കിയും പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ആഹ്‌ളാദം പങ്കുവെയ്ക്കുന്നു. ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും രാഹുല്‍ ഗാന്ധിക്ക് മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകരുടെ വലിയ കൂട്ടമാണ് തടിച്ച് കൂടിയത്.

mp

എന്നാല്‍ ബിജെപിയുടെ അവസ്ഥ തികച്ചും ശോകമൂകമാണ്. മധ്യപ്രദേശിലെ ബിജെപി കേന്ദ്രങ്ങളില്‍ ആളൊഴിഞ്ഞ അവസ്ഥയിലാണ്. ഭോപ്പാലില്‍ ഉളള മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വീടാകട്ടെ മരണവീട് പോലെ നിശബ്ദമായിരിക്കുന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് രാവിലെ പോലീസ് എത്തി ബാരിക്കേഡുകള്‍ അടക്കം സ്ഥാപിച്ചിരുന്നു. ബിജെപി വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ എത്തിയാല്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയായിരുന്നു സജ്ജീകരണം. എന്നാല്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായിരിക്കുന്നു ബിജെപി ആസ്ഥാനം.

മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ആര്‍ക്കും കേവല ഭൂരിപക്ഷത്തിന് വേണ്ട 116 എന്ന മാന്ത്രിക സംഖ്യ തൊടാനായിട്ടില്ല. കോണ്‍ഗ്രസ് 111 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ 110 സീറ്റുകളുമായി ബിജെപി തൊട്ട് പിന്നിലുണ്ട്. ബിഎസ്പി 2 സീറ്റുകളിലും മറ്റുളളവര്‍ 7 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസും ബിജെപിയും ഫലം സംബന്ധിച്ച് ഒരു പോലെ ആശങ്കയിലാണ്.

English summary
Madhya Pradesh Assembly Election Results 2018: Congress victory celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X