മുള്‍മുനയില്‍ മധ്യപ്രദേശ്.. പത്താം മണിക്കൂറിലും ഫലമായില്ല, ഫലം ഉറ്റ് നോക്കി രാജ്യം, ആകാംഷയേറുന്നു
ഭോപ്പാല്‍: രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെണ്ണല്‍ വൈകിട്ട് 6 മണിയായിട്ടും മധ്യപ്രദേശിലെ ജനവിധി എന്താണ് എന്ന കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തത വന്നിട്ടില്ല. വോട്ടെണ്ണലില്‍ തുടക്കം മുതലുണ്ടായിരുന്ന അനിശ്ചിതത്വം ഈ അവസാന മണിക്കൂറിലും തുടരുന്നു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും മിസോറാമിലും ചിത്രം തെളിഞ്ഞ് കഴിഞ്ഞു. എന്നാല്‍ മധ്യപ്രദേശ് ആര് ഭരിക്കും എന്ന് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം.
ഏറ്റവും ഒടുവിലത്തെ നില അനുസരിച്ച് 230 സീറ്റുകളില്‍ 115 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കൂടി കോണ്‍ഗ്രസിന് വേണം. ബിജെപിക്ക് 106 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 2013ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 58 സീറ്റുകളും ഭരണത്തിലേറിയ ബിജെപി 165 സീറ്റുകളുമായിരുന്നു.

നിലവില്‍ ബിഎസ്പിക്ക് 2 സീറ്റുകളില്‍ ആണ് ലീഡുളളത്. കഴിഞ്ഞ തവണ 4 സീറ്റുകള്‍ ബിഎസ്പിക്ക് ലഭിച്ചിരുന്നു. അഖിലേഷ് യാദവിന്റെ എസ്പിക്ക് ഒരു സീറ്റില്‍ മാത്രമാണ് ലീഡ്. മറ്റുളളവർ 5 സീറ്റിൽ ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും എസ്പിയും ബിഎസ്പിയും അടക്കമുളളവരുടെ പിന്തുണയിൽ സർക്കാരുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. സ്വതന്ത്രരെയും കൂടെ നിർത്താൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മധ്യപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർ നേരത്തെ തന്നെ വിജയാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications