ഞരമ്പുരോഗികൾ സൂക്ഷിച്ചോ; ബലാത്സംഗ കുറ്റത്തിന് ഇനി വധശിക്ഷ, സർക്കാർ ബിൽ പാസാക്കി!

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: ബലാത്സംഗ കുറ്റത്തിന് വധശിക്ഷ നടപ്പിലാക്കാനുള്ള ബിൽ മധ്യപ്രദേശ് സർക്കാർ പാസാക്കി. 12നും 12 വയസ്സിനും താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താലുള്ള കുറ്റത്തിനാണ് വധശിക്ഷ നടപ്പിലാക്കുക. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർധിച്ചുവരുന്ന ലാഹചര്യത്തിലാണ് സർക്കാർ ബിൽ പാസാക്കിയത്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശുപാർശകൾക്ക് കഴിഞ്ഞ ആഴ്ച അംഗാകാരം നൽകിയിരുന്നു. കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ പ്രാബല്യത്തിൽ വരും.

ചെറിയ കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർ മനുഷ്യർ അല്ലെന്നും അവർ ഭൂതങ്ങളാണെന്നും അവർക്ക് ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ബലാത്സംഗ കേസുകളിലോ ലൈംഗീകാതിക്രമ കേസുകളിലോ ശിക്ഷിക്കപ്പെടുന്നവർക്ക് സർക്കാർ സ്ഥാപനങ്ങലിൽ ജോലി നൽകില്ലെന്നും ചൗഹാൻ പ്രഖ്യാപിച്ചു. കുറ്റവാളികളുടെ ശിക്ഷയിലുംവ പിഴയിലും സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെടുന്നവർക്ക് കുറഞ്ഞത് 20 വർഷം തടവുശിക്ഷ നൽകണമെന്നും ബിൽ പറയുന്നു.

ഒട്ടേറെ പീഡനങ്ങൾ

ഒട്ടേറെ പീഡനങ്ങൾ

കഴിഞ്ഞ രണ്ടു മാസത്തിനിടെ മനസ്സാക്ഷിയെ ഞെട്ടിച്ച ഒട്ടേറെ പീഡന, ലൈംഗികാതിക്രമ വാർത്തകൾ സംസ്ഥാനത്തുനിന്നു റിപ്പോർട്ട് ചെയ്തിരുന്നു. നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചതിന് ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കാനുള്ള അപേക്ഷ കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്നും ജയന്ത് മലയ്യ നേരത്തെ പറഞ്ഞിരുന്നു. കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യമാണ് ബലാത്സംഗം. 2012-ലെ നിര്‍ഭയ കേസിന് ശേഷം ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടിരുന്നു.

ബലാത്സംഗ കേസുകളിൽ ഒന്നാമത്

ബലാത്സംഗ കേസുകളിൽ ഒന്നാമത്

നാഷണൽ ക്രൈം റെക്കോർഡ്​സ്​ ബ്യൂറോ 2015ൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തത് മധ്യുപ്രദേശിലായിരുന്നു. പീഡനശ്രമം, സ്​ത്രീകളെ അപമാനിക്കൽ, തുറിച്ചുനോട്ടം തുടങ്ങി സ്​ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക്​ നൽകുന്ന ശിക്ഷ കടുപ്പമുള്ളതാക്കാനും ബില്ലിൽ നിർദേശമുണ്ട്.

വിധവകളുടെ പുനർ വിവാഹം

വിധവകളുടെ പുനർ വിവാഹം

വിധവകളുടെ പുനർവിവാഹം പ്രോത്സാഹിപ്പിക്കാൻ നടപടികളുമായി സർക്കാർ ഇതിന് മുന്നെ രംഗത്തെത്തിയിരുന്നു. രണ്ട് ലക്ഷം രൂപയാണ് മധ്യപ്രദേശ് സർക്കാർ വിധവകളെ വിവാഹം ചെയ്യുന്നവർക്ക് നൽകുക. പ്രതിവർഷം ആയിരം വിധവകളെയെങ്കിലും പുനർ വിവാഹം കഴിപ്പിക്കുക എന്നതാണ് സർക്കാർ പദ്ധതിയുടെ ലക്ഷ്യം. 45 വയസ്സിൽ താഴെ പ്രായമുള്ള വിധവകളെയായിരിക്കണം വിവാഹം ചെയ്യുന്നത്. മധ്യപ്രദേശ് സർക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പാണ് പദ്ധതിയുമായി രംഗത്ത് വരുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

പദ്ധതിക്ക് 20 കോടി

പദ്ധതിക്ക് 20 കോടി

20 കോടി രൂപയാണ് മധ്യപ്രദേശ് സർക്കാർ ഈ പദ്ധതിക്കായി വിലയിരുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വന്നത്. സർക്കാർ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയും വ്യാപകമായിട്ടുണ്ട്. ഇത് കൊണ്ട് തന്നെ ചില വ്യവസ്ഥകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവാഹം കഴിക്കുന്ന പുരുഷൻ നേരത്തെ വിവാഹം കഴിച്ചിരിക്കരുത്, കളക്ടറേറ്റിൽ വെച്ച് വേണം വിവാഹം രജിസ്റ്റർ ചെയ്യാൻ എന്നിങ്ങനെ പോകുന്നു ആ നിബദ്ധനകൾ.

English summary
The Madhya Pradesh assembly on Monday unanimously passed a bill that will see rapists of girls 12 years or below being hanged till death. The move comes after the Shivraj Singh Chouhan Cabinet approved the bill last week. Called Dand Vidhi (Madhya Pradesh Sanshodhan) Vidheyak, 2017, the bill will be sent to the Centre and will need the assent of the President to become a law.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്