കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ് കളിച്ച് ഉല്ലസിച്ച് ചൗഹാനുംഎംല്‍എമാര‍ും, വിശ്വാസ വോട്ടിന് മുമ്പ് ആഘോഷവുമായി ബിജെപി

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. വിശ്വാസ വോട്ടിന്റെ കാര്യത്തിലാണ് വാദം കേള്‍ക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഇടപെടാനില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. കഴിഞ്ഞ ദിവസം ദിഗ് വിജയ് സിംഗ് കോണ്‍ഗ്രസിന്റെ വിമത എംഎല്‍എമാരെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് അദ്ദേഹം തടഞ്ഞിരുന്നു. ഇതോടെ കോടതിയില്‍ ഇന്ന് നടക്കുന്ന വാദം മൂര്‍ച്ചയേറിയതാവും. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന നിലപാടില്‍ തന്നെയാണ് ശിവരാജ് സിംഗ് ചൗഹാന്‍. എന്നാല്‍ എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയതാണെന്ന്് കോണ്‍ഗ്രസ് വാദിക്കുന്നു.

1

അതേസമയം റിസോര്‍ട്ടില്‍ താമസിക്കുന്ന എംഎല്‍എമാര്‍ അവധി ദിനങ്ങള്‍ ശരിക്കും ആഘോഷിക്കുകയാണ്. റിസോര്‍ട്ടില്‍ ബിജെപി എംഎല്‍എമാര്‍ ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശിവരാജ് സിംഗ് ചൗഹാനും മുതിര്‍ന്ന മന്ത്രിമാരും വരെ കൂട്ടത്തിലുണ്ട്. ചൗഹാനൊപ്പം സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിഡി ശര്‍മ എന്നിവര്‍ സെഹോറിലെ ഗ്രേസ് റിസോര്‍ട്ടില്‍ ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചൗഹാന്‍ പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്തു. വിശ്വാസ വോട്ടിന് മുമ്പ് റിസോര്‍ട്ടില്‍ ആഘോഷ ശ്രമത്തിലാണ് ബിജെപി എംഎല്‍എമാര്‍.

ഇതിനിടെ ബിജെപിക്കെതിരെ കമല്‍നാഥ് രംഗത്തെത്തി. ബിജെപി വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിറ്റ്‌ലറെ പോലെ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും അവകാശങ്ങളെയും അടിച്ചമര്‍ത്തുകയാണെന്നും കമല്‍നാഥ് ആരോപിച്ചു. ബംഗളൂരുവില്‍ ദിഗ് വിജയ് സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് കമല്‍നാഥ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം വിമതരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് കര്‍ണാടക പോലീസ് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ദിഗ് വിജയ് സിംഗ് നല്‍കിയ ഹര്‍ജിയും തള്ളിയിരുന്നു.

ദിഗ് വിജയ് സിംഗിനെ കാണാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ വിമതര്‍ തുറന്നടിച്ചിരുന്നു. സുപ്രീം കോടതി ഈ വിഷയത്തില്‍ ഇടപെടുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ണാടക ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഇതിനിടെ 58 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഭോപ്പാല്‍ പോലീസ് കേസെടുത്തു. ഇവര്‍ ബിജെപി ഓഫീസിന് മുന്നില്‍ നടത്തിയ സമരം അക്രമാസക്തമായെന്നാണ് ആരോപണം. ഇവര്‍ ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും, അംഗങ്ങളെ ലാത്തി കൊണ്ട് തല്ലിചതയ്ക്കുകയും ചെയ്‌തെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ ഈ വാദത്തെ കോണ്‍ഗ്രസ് തള്ളി.

വിശ്വാസ വോട്ടിന്റെ കാര്യത്തില്‍ ബിജെപിക്ക് അനുകൂലമായ വിധി സുപ്രീം കോടതിയില്‍ നിന്ന് ലഭിക്കില്ലെന്നാണ് സൂചന. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കോടതി അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് നിയമസഭ പ്രവര്‍ത്തിക്കണമെന്ന് പറയാന്‍ കോടതിക്ക് സാധിക്കില്ല. ഇതിന് പുറമേ കര്‍ണാടകത്തില്‍ നിന്ന് വരുന്ന ഒരു എംഎല്‍എയും കൊറോണ പരിശോധനയ്ക്ക് സന്നദ്ധനാണെന്ന് പറഞ്ഞിട്ടില്ല.

English summary
madhya pradesh bjp mla's play cricket at resort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X