• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മധ്യപ്രദേശില്‍ 7 ബിജെപി സീനിയേഴ്‌സിന് ചാഞ്ചാട്ടം, നോട്ടമിട്ട് കോണ്‍ഗ്രസ്, സിന്ധ്യക്കൊപ്പമില്ല!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന് വലിയ ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ശുഭവാര്‍ത്തയാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ ലഭിക്കുന്നത്. ബിജെപിയിലെ വമ്പന്‍ നേതാക്കള്‍ തന്നെ കോണ്‍ഗ്രസിലേക്ക് എത്തുമെന്നാണ് സൂചനകള്‍. ലാല്‍ സിംഗ് ആര്യയുടെ പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. സംസ്ഥാന സമിതിയിലെ തന്നെ വമ്പന്‍ നേതാക്കളുടെ പേരുകളാണ് ഇക്കൂട്ടത്തിലുള്ളത്. ജ്യോതിരാദിത്യ സിന്ധ്യയുടെ വരവോടെ ഇവര്‍ നേതൃത്വവുമായി അകന്നിരിക്കുകയാണ്. അതേസമയം നരോത്തം മിശ്ര അടിയന്തരമായി ഇവരെ കാണാനെത്തിയതും പാര്‍ട്ടിയിലെ വിഭാഗീയത തെളിയിക്കുന്നതാണ്.

7 നേതാക്കള്‍

7 നേതാക്കള്‍

ഏഴ് നേതാക്കള്‍ സിന്ധ്യയുടെ വരവില്‍ ശിവരാജ് സിംഗ് ചൗഹാനുമായി ഇടഞ്ഞവരാണ്. ഇവര്‍ ഇതുവരെ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ഇറങ്ങിയിട്ടില്ല. ലാല്‍ സിംഗ് ആര്യ, അനൂപ് മിശ്ര, ജെയ്ബന്‍ സിംഗ് പാവയ്യ, നാരായണ്‍ സിംഗ് കുശ്വാഹ, മായാ സിംഗ്, പ്രദ്യുമാന്‍ സിംഗ് തോമര്‍ മുന്നാലാല്‍ ഗോയല്‍ എന്നിവരാണ് പാര്‍ട്ടിയുമായി അകന്നിരിക്കുന്നത്. മുന്നാലാല്‍ ഗോയലും തോമറും സിന്ധ്യയുടെ അടുപ്പക്കാരാണ്. പക്ഷേ ഇവരെ തഴഞ്ഞു എന്നാണ് പറയുന്നത്. കോണ്‍ഗ്രസിലേക്ക് മടങ്ങാനാണ് സാധ്യത.

ഓടിയെത്തി നരോത്തം മിശ്ര

ഓടിയെത്തി നരോത്തം മിശ്ര

കോണ്‍ഗ്രസ് ഇവരുമായി രഹസ്യ ചര്‍ച്ചകള്‍ ഒരുവശത്ത് നടത്തുന്നുണ്ട്. ഇതിന് പ്രധാനകാരണം ഈ 7 നേതാക്കളില്ലാതെ ഗ്വാളിയോറില്‍ വിജയിക്കാനാവില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ്. നരോത്തം മിശ്ര ഇത്തവണയും ഓടിയെത്തിരിക്കുകയാണ് ഗ്വാളിയോറില്‍. തുടര്‍ച്ചയായ മൂന്നാമത്തെ തവണയാണ് അദ്ദേഹം ഗ്വാളിയോറില്‍ എത്തുന്നത്. ലാല്‍ സിംഗ് ആര്യയുടെ വീട്ടിലായിരുന്നു സന്ദര്‍ശനം. 25 മിനിട്ടോളം രഹസ്യ ചര്‍ച്ചകളാണ് ഇരുവരും നടത്തിയത്. എന്നാല്‍ അനുനയിപ്പിക്കാന്‍ മിശ്രയ്ക്കായിട്ടില്ല.

cmsvideo
  സുരേന്ദര്‍ മോദിയോ അതോ സറണ്ടർ മോദിയോ? | Oneindia Malayalam
  സിന്ധ്യയുമായി ചേരാനാവില്ല

  സിന്ധ്യയുമായി ചേരാനാവില്ല

  ഇവര്‍ കാലങ്ങളായി സിന്ധ്യ കുടുംബത്തിനെതിരെ പോരാടുന്നവരാണ്. ഒരിക്കലും യോജിച്ച് പ്രവര്‍ത്തിക്കാനാവില്ല. ഗ്വാളിയോറിലെ ഓരോ ബിജെപി പ്രവര്‍ത്തകനും ഇതേ പ്രശ്‌നമുണ്ട്. ആര്യ ഇക്കാര്യം തുറന്ന് പറഞ്ഞു. സിന്ധ്യ ഗ്രൂപ്പിലെ നേതാക്കള്‍ ബിജെപിയുമായി ചേര്‍ന്ന് പ്രചാരണം നടത്താനും തയ്യാറല്ല. ഈ പ്രശ്‌നങ്ങളാണ് ബിജെപിയെ നയിക്കുന്നത്. പ്രധാന വില്ലന്‍ സിന്ധ്യ തന്നെയാണ് ഈ നേതാക്കള്‍ പറയുന്നു. ബിജെപിയുടെ ഹാര്‍ഡ് കോര്‍ പ്രവര്‍ത്തകരൊന്നും പ്രചാരണത്തിനുണ്ടാവില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

  കോണ്‍ഗ്രസ് കളി തുടങ്ങി

  കോണ്‍ഗ്രസ് കളി തുടങ്ങി

  കോണ്‍ഗ്രസുമായി ഇവര്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചനകള്‍. ഉപതിരഞ്ഞെടുപ്പില്‍ സിന്ധ്യ വിജയിച്ചാല്‍ ഇവര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടും. സിന്ധ്യ വിജയിച്ചില്ലെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ തഴയുന്ന സമീപനം ഇവര്‍ സ്വീകരിക്കും. എന്നാല്‍ ഗ്വാളിയോറില്‍ തുടര്‍ച്ചയായി നേരിടുന്ന അവഗണന ഉപതിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിടാന്‍ ലാല്‍ സിംഗ് ആര്യയെ അടക്കം പ്രേരിപ്പിക്കുന്നുണ്ട്. അമിത് ഷാ പാര്‍ട്ടിയില്‍ കൂറ് മാറി എത്തുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതും നേതാക്കള്‍ക്ക് സഹിച്ചിട്ടില്ല.

  എന്തുകൊണ്ട് ലാല്‍ സിംഗ് ആര്യ

  എന്തുകൊണ്ട് ലാല്‍ സിംഗ് ആര്യ

  ഈ വിമതരെയെല്ലാം ഒന്നിപ്പിക്കാന്‍ കഴിയുന്ന അതിശക്തനായ നേതാവാണ് ലാല്‍ സിംഗ് ആര്യ. ഗോഹഡിലെ സുരക്ഷിത സീറ്റില്‍ രണ്‍വീര്‍ ജാദവിനാണ് ബിജെപി സീറ്റ് നല്‍കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇത് ആര്യയുടെ കോട്ടയാണ്. 2018ല്‍ രണ്‍വീറിനോട് തുച്ഛമായ വോട്ടിനാണ് ആര്യ തോറ്റത്. ജാദവിന് വിജയിക്കണമെങ്കില്‍ ആര്യയുടെ വോട്ട് നിര്‍ബന്ധമാണ്. ശത്രുവിനെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നാണ് ആര്യയുടെ നിലപാട്. കോണ്‍ഗ്രസ് ആര്യയെ ക്ഷണിക്കുന്നത് വമ്പന്‍ ഭൂരിപക്ഷം മുന്നില്‍ കണ്ടാണ്. ഇവിടെ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസിന് ഇപ്പോഴില്ല.

  വിടാതെ കോണ്‍ഗ്രസ്

  വിടാതെ കോണ്‍ഗ്രസ്

  സിന്ധ്യയെയും ടീമിനെയും പൂട്ടാന്‍ കമല്‍നാഥനും മുകുള്‍ വാസ്‌നിക്കും ചേര്‍ന്നാണ് പ്ലാന്‍ ഒരുക്കുന്നത്. ഓരോ മണ്ഡലത്തിലും ഒരു മന്ത്രിക്കാണ് ചുമതല. ഒപ്പം നാല് സിറ്റിംഗ് എംഎല്‍എമാരെയും ചുമതലപ്പെടുത്തും. തുളസി സിലാവത്തിനെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ജിത്തു പട്വാരിക്കാണ് ചുമതല. അഗറിന് വിജയലക്ഷ്മി സാദോ, ബാലാ ബച്ചന്‍, സച്ചിന്‍ യാദവ്, എന്നീ പ്രമുഖരും ഇറങ്ങുന്നുണ്ട്. ഇവരോട് ബൂത്തുകളില്‍ കൂടുതല്‍ നേരം ചെലവഴിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശക്തമായ സംഘടനാ സംവിധാനത്തിന് വേണ്ടിയാണിത്.

  ടിക്കറ്റ് കടുപ്പം

  ടിക്കറ്റ് കടുപ്പം

  ജനകീയ സര്‍വേയുടെ അടിസ്ഥാനത്തില്‍ മാത്രമേ ടിക്കറ്റ് നല്‍കൂ. ഇക്കാര്യം രാഹുല്‍ ഗാന്ധി കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. ടിക്കറ്റിനായി ചിലര്‍ ലോബിയിംഗും നടത്തുന്നുണ്ട്. ഗോവിന്ദ് സിംഗിന്റെ വീട്ടില്‍ ചിലരെത്തി സ്ഥാനാര്‍ത്ഥിത്വത്തിനായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമല്‍നാഥ് ഇത് നല്‍കാനാവില്ലെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. ക്ലീന്‍ ഇമേജുള്ള ജനകീയ നേതാക്കള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കുക. ആവശ്യപ്പെട്ട ടിക്കറ്റുകള്‍ നല്‍കാത്തത് ബിജെപിയില്‍ നിന്ന് നേതാക്കള്‍ വരുന്നത് കൊണ്ട് കൂടിയാണിത്. പ്രേംചന്ദ് ഗുഡുവിനെ സാന്‍വറിലും അജയ് സിംഗ് കുശ്വാഹയെ സുമവലയിലും ബാലേന്ദു ശുക്ല ഗ്വാളിയോറിലും മത്സരിപ്പിക്കും. ഇവരെല്ലാം ബിജെപിയില്‍ നിന്ന് വന്നവരാണ്.

  English summary
  madhya pradesh: congress may hold talks with 7 bjp leaders
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X