ജ്യോതിരാദിത്യ സിന്ധ്യക്ക് ബിജെപിയില്‍ അവഗണന; തെളിവുകള്‍ നിരത്തി ആരോപണവുമായി കോണ്‍ഗ്രസ്
ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയോളം കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിയ ഒരു നേതാവ് സമീപകാല ചരിത്രത്തിലുണ്ടാവില്ല. എഐഎസിസി ജനറല്‍ സെക്രട്ടറിയെന്ന പാര്‍ട്ടിയുടെ ഏറ്റവും ഉന്നതമായ പദവിയില്‍ ഇരിക്കെയാണ് മധ്യപ്രദേശിലെ 22 എംഎല്‍എമാരെയും കൊണ്ട് അദ്ദേഹം ബിജെപിയിലേക്ക് പോയത്.
സിന്ധ്യയുടെ അനുയായികളായ 22 എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാറിന് രാജിവെച്ച് അധികാരം ഒഴിയേണ്ടി വന്നത്. പിന്നീട് ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മധ്യപ്രദേശില്‍ അധികാരത്തിലെത്തുകയും ചെയ്തു.

ജനസേവനം
കോൺഗ്രസിൽ പ്രവർത്തിക്കുമ്പോൾ ജനസേവനം സാധ്യമല്ലെന്ന് വിശ്വാസത്തിലാണ് രാജിവെക്കുന്നത് എന്നായിരുന്നു പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്. കഴിഞ്ഞ 18 വർഷമായി താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണെന്നും, ഇപ്പോൾ പോകാൻ സമയമായെന്നും അതിനാൽ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും രാജി വയ്ക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ബിജെപിയും തഴയുന്നു
എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പാര്‍ട്ടി വിട്ട സിന്ധ്യയുടെ ബിജെപിയും തഴയുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. 'അവഗണന ആരോപിച്ച് പാര്‍ട്ടിവിട്ട ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോൾ ബിജെപിയുടെയും അവഗണനയ്ക്ക് ഇരയാകുന്നു'- എന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

മാറ്റിനിര്‍ത്തുകയാണ്
ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവരേയും അവര്‍ മാറ്റിനിര്‍ത്തുകയാണ്. ബിജെപിയുടെ പരസ്യങ്ങളില്‍ പല നേതാക്കളും ഇടം പിടിച്ചപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യയെ ഇതിലൊന്നും കാണാനില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

വലിയ വിമര്‍ശനം
സംസ്ഥാന ഭരണം വീഴ്ത്തി ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയെ ലക്ഷ്യമിട്ട് വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ കോൺഗ്രസ് നിരന്തരം സിന്ധ്യയെ കടന്നാക്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് മറുപടിയുമായി സിന്ധ്യയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയം
കൊറോണ പ്രതിസന്ധിക്കിടയിലും കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു സിന്ധ്യയുടെ പ്രതികരണം. എന്നാല്‍ സിന്ധ്യക്കെതിരേയുള്ള വിമര്‍ശനം ഓരോ നിമിഷവും ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി അടുത്തിടെ പുറത്തിറക്കിയ നിരവധി പരസ്യങ്ങള്‍ പങ്കുവെച്ചാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനങ്ങള്‍.

ഒഴിവാക്കപ്പെട്ടു
ബിജെപി പരസ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടിരിക്കുകയാണ് വ്യക്തിപരമായ നേട്ടത്തിനും താല്‍പര്യങ്ങള്‍ക്കും വേണ്ടി കോൺഗ്രസിലെ കഠിനാധ്വാനികളായ പ്രവര്‍ത്തകരുടെ 15 വർഷത്തെ പ്രവര്‍ത്തന ഫലം കൊണ്ടാണ് അദ്ദേഹം വിലപേശൽ നടത്തിയത്. അതില്‍ വിജയിച്ച അദ്ദേഹം ബിജെപിയിലേക്ക് പോയി.

പാഠമായിരിക്കും
ഇത്തരത്തില്‍ പ്രവര്‍ത്തന ശൈലിയുള്ള ഒരാള്‍ ഒരിക്കലും നല്ല കൂട്ടാളികളായിരിക്കില്ലെന്ന കാര്യ ബിജെപിക്ക് അറിയാം. അതുകൊണ്ടാണ് അദ്ദേഹം പ്രചാരണ നോട്ടീസുകളില്‍ നിന്നടക്കം ഒഴിവാക്കപ്പെട്ടതെന്നും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു. ഇത്തരക്കാര്‍ക്ക് ഇതൊരു പാഠമായിരിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിക്ക് അനുകൂലം
ഉപതെരഞ്ഞെടുപ്പിന് മുമ്പ് സിന്ധ്യയെ നോട്ടമിട്ട് കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം വിമര്‍ശനമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസ് വിടാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഉള്ള ധാരണ പാര്‍ട്ടിക്ക് അനുകൂലമാക്കി മാറ്റാന്‍ ഇത്തരം വിമര്‍ശനങ്ങള്‍ കൊണ്ട് സാധിച്ചേക്കും.

നേരില്‍ കാണാന്‍ കഴിഞ്ഞില്ല
കോണ്‍ഗ്രസ് വിട്ടത്തിന് ശേഷം തന്‍റെ ശക്തി കേന്ദ്രമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ ഒരു സന്ദര്‍ശനം പോലും നടത്താന്‍ കോവിഡ് നിയന്ത്രണങ്ങള്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ സിന്ധ്യക്ക് കഴിഞ്ഞിട്ടില്ല. പ്രവര്‍ത്തകരെ നേരില്‍ കണ്ട് വികാരം തനിക്ക് അനുകൂലമാക്കിയെടുക്കാനുള്ള സിന്ധ്യക്ക് കഴിഞ്ഞില്ലെന്ന് ചുരുക്കം.

പ്രചാരണം
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടിയെ ചതിച്ച് ബിജെപിയോടൊപ്പം ചേര്‍ന്ന സിന്ധ്യയേ നേരിട്ട് ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചാരണവും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. സിന്ധ്യയെ ലക്ഷ്യം വെച്ചുകൊണ്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ ഒരു ഗാനം ഇതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്. സിന്ധ്യയുടെ വിശ്വാസ വഞ്ചനയെ നിശിതമായി വിമര്‍ശിക്കുന്ന ഗാനമാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന 25 മണ്ഡലങ്ങളിലും ഈ ഗാനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നു

"മഹാരാജാ"
ഒറ്റിക്കൊടുക്കുന്നയാളെ "മഹാരാജാ" എന്ന് വിളിക്കാനാവില്ലെന്നും "അവനെ ഊട്ടിയ കൈക്ക് അവന്‍ തിരിഞ്ഞു കൊത്തുന്നു" എന്നുമാണ് ഗാനത്തിന്‍റെ ഉള്ളടക്കം. പാര്‍ട്ടിയില്‍ നിന്നും പോയവർ നമ്മുടെ സുഹൃത്തുക്കളല്ലെന്നും ഗാനത്തില്‍ പറയുന്നുണ്ട്. സിന്ധ്യയുടെ പ്രതിച്ഛായ തകര്‍ക്കുകയെന്ന ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസ് ഇത്തരമൊരു പ്രചാരണത്തിന് തുടക്കം കുറിച്ചത്.

25 ല്‍ 23 ഉം
തിരഞ്ഞെടുപ്പ് നടക്കുന്ന 25 ല്‍ 23 ഉം കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ്. ബിജെപിക്ക് നേരത്തെ ലഭിച്ച വോട്ടുകള്‍ക്ക് പുറമെ സിന്ധ്യയുടെ വരവോടെ ലഭിക്കുന്ന വോട്ടുകള്‍ കൂടി ചേര്‍ന്നാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടിവരും. ഈ സാഹചര്യം ഇല്ലാതാവണമെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തര്‍ അദ്ദേഹത്തോടൊപ്പം ബിജെപി പാളയത്തിലേക്ക് മാറുന്നതിന് തടയിടാന്‍ കോണ്‍ഗ്രസിന് സാധിക്കണം. അതിന് വേണ്ടിയാണ് ജ്യോതിരാദിത്യ സിന്ധ്യയെ നേരിട്ട് ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചാരണം കോണ്‍ഗ്രസ് തുടങ്ങിയത്
പട്ടിക വന്നപ്പോള്‍ ബിജെപിയില്‍ ഞെട്ടല്‍, അസംതൃപ്തി; 6-ാം സീറ്റില്‍ കോണ്‍ഗ്രസ് വിജയത്തിലേക്കോ?