കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയുടെ കോട്ടയില്‍ വിള്ളല്‍, യശോദര രാജ ഇടഞ്ഞു, നോട്ടമിട്ട് കോണ്‍ഗ്രസ്, ഗ്വാളിയോറില്‍ കളിമാറും!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയില്‍ വിള്ളല്‍. കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്ന പോലെ ബിജെപിയിലെ തമ്മിലടി പുറത്തേക്ക് വരാന്‍ തുടങ്ങിയിരിക്കുകയാണ്. സിന്ധ്യയുടെ ഗ്വാളിയോര്‍ കുടുംബത്തില്‍ നിന്ന് തന്നെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. യശോദര രാജ നേതൃത്വവുമായി കലിപ്പിലാണ്. ശിവരാജ് സിംഗ് ചൗഹാനൊപ്പം നിന്നിട്ടും കാര്യമായ നേട്ടങ്ങളൊന്നും ലഭിച്ചില്ലെന്നാണ് ഇവര്‍ പ്രശ്‌നമായി ഉന്നയിക്കുന്നത്. നരോത്തം മിശ്രയടക്കമുള്ളവര്‍ യശോദര കരുത്ത് കൂടി കണ്ടിട്ടാണ് ഗ്വാളിയോറില്‍ ഉപതിരഞ്ഞെടുപ്പ് ജയിക്കുമെന്ന് കരുതുന്നത്.

സിന്ധ്യയുടെ കോട്ട

സിന്ധ്യയുടെ കോട്ട

32 എണ്ണത്തില്‍ 26 സീറ്റ് സ്വന്തമാക്കിയാണ് സിന്ധ്യയുടെ ടീം ഇവിടെ വിജയിച്ചത്. പക്ഷേ കോണ്‍ഗ്രസ് വിട്ടതോടെ സിന്ധ്യയുടെ കോട്ടയില്‍ വിള്ളല്‍ വീണിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിന്ധ്യക്കൊപ്പം പോയിട്ടില്ല. ബിജെപി പ്രവര്‍ത്തകരാണെങ്കില്‍ ഇത്രയും കാലം സിന്ധ്യക്കെതിരെ പ്രചാരണം നടത്തിയിട്ട് ഇപ്പോള്‍ അദ്ദേഹത്തിന് വേണ്ടി എങ്ങനെ പ്രചാരണം നടത്തുമെന്നാണ് ചോദിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്വന്തം കോട്ടയില്‍ നിലനില്‍ക്കുക സിന്ധ്യക്ക് പ്രശ്‌നമാണ്. അധികാരത്തിന് വേണ്ടി എങ്ങോട്ട് വേണമെങ്കിലും ചാടുമെന്ന തരത്തിലുള്ള ശിവവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയും സിന്ധ്യക്ക് തിരിച്ചടിയാണ്.

ഇടഞ്ഞ് യശോദര

ഇടഞ്ഞ് യശോദര

സിന്ധ്യ വരുന്നതിന് മുമ്പ് ഗ്വാളിയോര്‍ രാജകുടുംബമെന്നാല്‍ യശോദര രാജ സിന്ധ്യയായിരുന്നു. എന്നാല്‍ വന്ന ഉടനെ ബിജെപിയില്‍ സിന്ധ്യ ആധിപത്യം സ്ഥാപിച്ചത് യശോദരയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ലഭിക്കേണ്ട മന്ത്രിസ്ഥാനവും നഷ്ടമായി. ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം വന്ന സിന്ധ്യ ഗ്രൂപ്പിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ നല്‍കിയെന്നാണ് ഇവര്‍ വാദിക്കുന്നത്. ചൗഹാന്‍ അവസാന നിമിഷം തന്നെ തഴഞ്ഞത് കാരണം ഇവര്‍ നേതൃത്വുമായി വിട്ടുനില്‍ക്കുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങിലും യശോദര വിട്ടുനിന്നിരുന്നു.

നോട്ടമിട്ട് കോണ്‍ഗ്രസ്

നോട്ടമിട്ട് കോണ്‍ഗ്രസ്

സിന്ധ്യയുടെ വീക്ക്‌നെസ്സാണ് ഗ്വാളിയോറില്‍ അദ്ദേഹത്തിന് ലഭിക്കുന്ന രാജകീയ സ്വീകരണം. ഇവിടെയാണ് കോണ്‍ഗ്രസ് നോട്ടമിട്ടത്. ഇതിലേക്ക് യശോദര കൂടി വന്നെത്തുന്നത് കോണ്‍ഗ്രസിനാണ് ഗുണം ചെയ്യുക. ഇവരോടുള്ള കൂറുള്ളവര്‍ ഉപതിരഞ്ഞെടുപ്പില്‍ സിന്ധ്യ ഗ്രൂപ്പിനെ വീഴ്ത്താനുള്ള ഒരുക്കത്തിലാണ്. ജ്യോതിരാദിത്യ സിന്ധ്യ ടീമിലുള്ളവര്‍ 22 സീറ്റിലും വിജയിച്ചാല്‍, രാഷ്ട്രീയപരമായി യശോദരയുടെ അന്ത്യം കൂടിയാണിത്. അങ്ങനെ സംഭവിക്കാന്‍ യശോദര ഒരിക്കലും അനുവദിക്കില്ല.

കരുത്തയായ നേതാവ്

കരുത്തയായ നേതാവ്

യശോദര കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഗ്വാളിയോര്‍ മേഖലയുടെ പ്രവര്‍ത്തനം ഒറ്റയ്ക്ക് തോളിലേറ്റിയിരുന്നു. സിന്ധ്യക്കെതിരെ ബിജെപി കൊണ്ടുവന്ന വജ്രായുധമായിരുന്നു ഇത്. നരോത്തം മിശ്രയെ പോലും അമ്പരിപ്പിച്ച് 28 സീറ്റിലാണ് ബിജെപി വിജയിപ്പിച്ചത്. അതിലുപരി സിന്ധ്യയുടെ കോട്ടയായ ഗുണ പിടിക്കാന്‍ അണിയറ തന്ത്രമൊരുക്കിയത് യശോദരയായിരുന്നു. സിന്ധ്യയുടെ അനുയായി ആയിരുന്ന, പിന്നീട് അദ്ദേഹവുമായി ഇടഞ്ഞ കെപി യാദവിനെ തന്നെ മത്സരിപ്പിക്കാന്‍ ഇറക്കിയത് യശോദര പറഞ്ഞിട്ടാണ്. ഇത് സിന്ധ്യ കുടുംബത്തെ പ്രകോപിപ്പിക്കുകയും, അനാവശ്യ പ്രസ്താവനകളിലേക്ക് പോയി യാദവ് വിജയിക്കുകയും ചെയ്തു.

ചൗഹാന്റെ വിശ്വസ്ത

ചൗഹാന്റെ വിശ്വസ്ത

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് യശോദര രാജ തന്റെ കരുത്ത് കാണിച്ച് കൊടുത്തത്. സിന്ധ്യ തന്റെ കോട്ടയെന്ന് പ്രഖ്യാപിച്ച ശിവപുരിയില്‍ 28748 വോട്ടിനാണ് യശോദര വിജയിച്ചത്. ജ്യോതിരാദിത്യക്ക് ഏറ്റവുമധികം വോട്ടര്‍മാരുള്ള മണ്ഡലമായിരുന്നു ഇത്. ഗ്വാളിയോര്‍ റൂറലില്‍ ബിജെപിയെ വിജയിപ്പിക്കാനും അവര്‍ക്ക് സാധിച്ചിരുന്നു. ഇത്രയൊക്കെ കിട്ടിയിട്ടും അവര്‍ക്ക് ബിജെപി അധികാരത്തില്‍ നിന്ന് പുറത്തുപോയതോടെ മന്ത്രിസ്ഥാനമെന്ന മോഹം നഷ്ടമായി. പക്ഷേ ചൗഹാന്റെ വിശ്വസ്തയായിരുന്നു യശോദര രാജ. നരോത്തം മിശ്രയുമായും ഇവര്‍ അടുത്തിരുന്നു.

കോണ്‍ഗ്രസിന് ചിരി

കോണ്‍ഗ്രസിന് ചിരി

കോണ്‍ഗ്രസ് പ്രതീക്ഷിച്ച കുടുംബ പോര് ബിജെപിയുടെ അടിത്തറ ഇളക്കും. അവര്‍ക്ക് പരിചയമില്ലാത്ത, എന്നാല്‍ കോണ്‍ഗ്രസ് കുറേ കാലമായി സഹിച്ച കാര്യമാണിത്. ഗ്വാളിയോര്‍ രണ്ട് മേഖലകള്‍ അടങ്ങുന്നതാണ്. ഗ്വാളിയോര്‍ ജില്ലയും, ശിവപുരി ജില്ലയും. ഗ്വാളിയോറിന്റെ ചരിത്രമെടുത്താല്‍ ഈ മണ്ഡലത്തില്‍ രണ്ട് തവണ വിജയിച്ചിട്ടുണ്ട് യശോദര. 2007ലെ ഉപതിരഞ്ഞെടുപ്പില്‍ 35000 വോട്ടുകള്‍ക്കാണ് യശോദര വിജയിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും അവര്‍ ഇതേ മണ്ഡലത്തില്‍ വിജയിച്ചു. മാധവറാവു സിന്ധ്യയുടെ മണ്ഡലമാണിത്. മാധവറാവുവിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാരി താനാണെന്ന് തെളിയിച്ചാണ് യശോദര ഇവിടെ ജയിച്ച് കയറിയത്. ജ്യോതിരാദിത്യ സിന്ധ്യ തന്നെ ഒതുക്കാനുള്ള ശ്രമത്തിലാണെന്ന് ഇവര്‍ക്കറിയാം. കോണ്‍ഗ്രസ് ഇത് മുതലെടുക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.

കൂറുമാറ്റത്തെ ഇഷ്ടപ്പെട്ടില്ല

കൂറുമാറ്റത്തെ ഇഷ്ടപ്പെട്ടില്ല

ജ്യോതിരാദിത്യ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയത് സ്വാഗതം ചെയ്‌തെങ്കിലും കുടുംബത്തില്‍ ഇത് ചര്‍ച്ചയായിരുന്നു. ഇവര്‍ക്ക് ഏത് പാര്‍ട്ടി വന്നാലും അധികാരത്തിലെത്താന്‍ സാധിക്കുന്ന ഇത്രയും നാള്‍ ഉണ്ടായിരുന്ന തന്ത്രം. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ബിജെപിയിലാണ്. ജ്യോതിരാദിത്യ തന്റെ മണ്ഡലത്തില്‍ കയറി കളിക്കുന്നെന്നും ഇവര്‍ പറയുന്നു. ശിവപുരിയില്‍ രണ്ട് തവണ അവര്‍ വിജയിച്ച് കഴിഞ്ഞു. സ്വാഭാവികമായും അണികള്‍ ഇവര്‍ക്കൊപ്പമാണ്. ഇവരുമായിട്ടാണ് കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങിയത്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പാലംവലിക്കാന്‍ ഇവര്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ചൗഹാനുള്ള വെല്ലുവിളി

ചൗഹാനുള്ള വെല്ലുവിളി

സിന്ധ്യയെ ഇപ്പോള്‍ തന്നെ നിയന്ത്രിക്കാനാവുന്നില്ലെന്ന് ചൗഹാന്‍ പറയുന്നു. മാല്‍വ-നിമര്‍, ബുന്ധേല്‍ഖണ്ഡ്, വിന്ധ്യ എന്നിവിടങ്ങളില്‍ ബിജെപിയുടെ കോട്ട തകരാന്‍ പോവുകയാണ്. ഗോപാല്‍ ഭാര്‍ഗവ, രാജേന്ദ്ര ശുക്ല, ഗൗരിശങ്കര്‍ ബൈസന്‍, ഭൂപേന്ദ്ര സിംഗ്, അരവിന്ദ് ഭാദോരിയ എന്നിവര്‍ യശോദരയ്‌ക്കൊപ്പം അണിനിരന്നിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദം ലഭിക്കാത്തതില്‍ തുളസി സിലാവത്തും കലിപ്പിലാണ്. മന്ത്രിസ്ഥാനം ലഭിക്കാതെ പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും ഇവര്‍ തീരുമാനിച്ചിരിക്കുകയാണ്.

English summary
crack in Jyothiraditya scindia's stronghold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X