കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച് സര്‍വ്വേ ഫലം.. ഭൂരിപക്ഷം ഇടിയും.. കോണ്‍ഗ്രസ് കുതിക്കും

  • By Aami Madhu
Google Oneindia Malayalam News

അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. അതില്‍ പ്രധാനമാണ് ബിജെപി 15 വര്‍ഷമായി ഭരണം നടത്തുന്ന മധ്യപ്രദേശ്. തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നെങ്കിലും ട്രെന്‍റുകള്‍ ഇപ്പോള്‍ മാറി മറിയുകയാണ്.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്ത് ബിജെപി തന്നെ അധികാരത്തില്‍ എത്തുമെന്നാണ് പുതിയ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. ടൈംസ് നൗ-സി.എന്‍ എക്‌സ് പ്രീ പോള്‍ സര്‍വ്വേയാണ് ബിജെപിയുടെ വിജയം സൂചിപ്പിക്കുന്നത്. അതേസമയം ബിജെപിക്ക് ഭൂരിപക്ഷം വലിയ രീതിയില്‍ ഇടിയുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.വിവരങ്ങള്‍ ഇങ്ങനെ

 ബിജെപിക്ക് അനുകൂലം

ബിജെപിക്ക് അനുകൂലം

ഇതുവരെ പുറത്തുവന്ന ഏഴ് സർവേകളിൽ നാലിലും അധികാരം നിലനിർത്തുമെന്ന റിപ്പോർട്ട് ബിജെപി കേന്ദ്രങ്ങൾക്ക് ഉണർവേകിയിട്ടുണ്ട്. രണ്ട് സർവേകളിൽ ബിജെപി വലിയ ഭൂരിപക്ഷം നേടുമെന്ന് അവകാശപ്പെട്ടെങ്കിൽ മറ്റ് രണ്ടുസർവേകളിൽ പത്തിന് താഴെ ഭൂരിപക്ഷമാണ് പ്രവചിച്ചത്.

 തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

അതിന് പിന്നാലെയാണ് ബിജെപിക്ക് വിജയ സാധ്യത കല്‍പിച്ച് ടൈംസ് നൗ-സി.എന്‍ എക്‌സ് പ്രീ പോള്‍ സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുന്നത്.ഈ മാസം 28നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 230 മണ്ഡലങ്ങളാണ് യമസഭയിലുള്ളത്. വോട്ടെണ്ണല്‍ അടുത്തമാസം 11ന് നടക്കും.

 ബിജെപി അധികാരത്തില്‍

ബിജെപി അധികാരത്തില്‍

2003ല്‍ കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ശേഷം തുടര്‍ന്നുണ്ടായ മൂന്ന് തിരഞ്ഞെടുപ്പിലും ബിജെപിയാണ് മധ്യപ്രദേശില്‍ ജയിച്ചത്.ഇത്തവണയും ബിജെപി തന്നെ അധികാരത്തില്‍ എത്തുമെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു.230 സീറ്റുകളില്‍ 122 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് സര്‍വ്വേ പ്രചവനം.

 കോണ്‍ഗ്രസ് നേടും

കോണ്‍ഗ്രസ് നേടും

95 സീറ്റുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. അതേസമയം കോണ്‍ഗ്രസുമായി തെറ്റിപിരിഞ്ഞ മായാവതിയുടെ ബിഎസ്പിക്ക് വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് സര്‍വ്വേയില്‍ സാധ്യത കല്‍പിക്കുന്നത്. മറ്റ് കക്ഷികള്‍ 10 സീറ്റുകള്‍ നേടും

 വോട്ട് ഷെയര്‍

വോട്ട് ഷെയര്‍

ബി.ജെ.പിയുടെ വോട്ട് ഷെയറില്‍ 41.75ശതമാനം ആയി കുറയും. കോണ്‍ഗ്രസ് 38.52ശതമാനം ആക്കി വോട്ടുഷെയര്‍ മെച്ചപ്പെടുത്തുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ബിഎസ്പിയുടെ വോട്ടു ഷെയര്‍ ചെറിയ തോതില്‍ കുറഞ്ഞ് ശതമാനം ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രെന്‍റ് മാറി

ട്രെന്‍റ് മാറി

2013ല്‍ ബിജെപി 165 സീറ്റുകളില്‍ വിജയിച്ചാണ് മധ്യപ്രദേശില്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നേടിയത് 65 സീറ്റുകളായിരുന്നു. ഒക്ടോബര്‍ ആദ്യവാരം സിഎന്‍എക്‌സ് നടത്തിയ സര്‍വ്വേയില്‍ ബിജെപി 128ഉം കോണ്‍ഗ്രസ് 85 ഉം ബിഎസ്പി എട്ടും സീറ്റുകള്‍ നേടുമെന്നാണ് പ്രവചിച്ചിരുന്നു.

 ശിവരാജ് സിംഗ് ചൗഹാന്‍

ശിവരാജ് സിംഗ് ചൗഹാന്‍

മുഖ്യമന്ത്രിയായി ബിജെപി സ്ഥാനാര്‍ത്ഥി ശിവരാജ് സിങ്ങ് ചൗഹാന് തന്നെയാണ് സര്‍വ്വേയില്‍ സാധ്യത കല്‍പ്പിക്കുന്ത്. സര്‍വ്വേയില്‍ പങ്കെടുത്ത് 40.11 ശതമാനം ആളുകളും ചൗഹാനെ അനുകൂലിച്ചു. അതേസമയം കോണ്‍ഗ്രസ് നേതാവ് ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് വെറും 20.32 ശതമാനം വോട്ടുകള്‍ മാത്രമാണ് സര്‍വ്വേയില്‍ ലഭിച്ചത്.

 പാര്‍ട്ടിക്കൊപ്പം തന്നെ

പാര്‍ട്ടിക്കൊപ്പം തന്നെ

ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായ മാല്‍വയും നിമാറും പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. അതേസമയം ചമ്പലില്‍ നിന്ന് ബിജെപി തൂത്തെറിയപ്പെടുമെന്നും സര്‍വ്വേ പ്രവചിക്കുന്നുണ്ട്.

 സാധ്യത

സാധ്യത

ഇന്ത്യാ ടുഡേയുടെ പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സര്‍വ്വേയിലും മധ്യപ്രദേശില്‍ ബിജെപി അനുകൂല തരംഗങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് പ്രവചിച്ചത്.
ബിഎസ്പിക്ക് മധ്യപ്രദേശില്‍ കാര്യമായ വേരോട്ടം ഇല്ലേങ്കിലും കോണ്‍ഗ്രസ്-ബിഎസ്പി സഖ്യം നിലവില്‍ ഉണ്ടായിരുന്നെങ്കില്‍ സഖ്യത്തിന് മികച്ച വിജയം നേടാനാകുമായിരുന്നുവെന്നും സര്‍വ്വേ പ്രവചിച്ചിരുന്നു.

 നഗരവും ഗ്രാമവും

നഗരവും ഗ്രാമവും

നഗരപ്രദേശങ്ങളില്‍ ബിജെപിയും ഗ്രാമപ്രദേശങ്ങളില്‍ കോണ്‍ഗ്രസിനുമാണ് സര്‍വ്വേ മുന്‍തൂക്കം നല്‍കുന്നത്. 42ശതമാനം പേര്‍ മുഖ്യമന്ത്രിയായി ബിജെപിയുടെ ശിവരാജ് സിങ്ങ് ചൗഹാനെ പിന്തുണയ്ക്കുമ്പോള്‍ 40 ശതമാനം പേര്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുമെന്നും ഇന്ത്യാ ടുഡേ സര്‍വ്വേയില്‍ സൂചിപ്പിച്ചിരുന്നു.

 ഇഞ്ചോടിഞ്ച് പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടം

സര്‍ക്കാര്‍ ജീവനക്കാരും കര്‍ഷകരുമെല്ലാം ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. തിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷ. അതുകൊണ്ട് തന്നെ മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇത്തവണ നടക്കുകയെന്ന സൂചനയാണ് പുറത്തുവരുന്നത്.

English summary
Madhya Pradesh election: Times Now-CNX pre-poll survey predicts win for BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X