കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാജയ ഭീതിക്ക് പുറമേ 30 സീറ്റില്‍ പാരയായി വിമതര്‍.. നില്‍ക്കക്കള്ളിയില്ലാതെ ബിജെപി! നടപടി

  • By Aami Madhu
Google Oneindia Malayalam News

നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ മധ്യപ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി നിരവധി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ചിലര്‍ ശത്രുപക്ഷത്ത് എത്തിയെങ്കില്‍ ചിലര്‍ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കികയും ചെയ്തു. ഭരണ വിരുദ്ധ വികരാമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നതിനിടയിലാണ് സംസ്ഥാന ദേശീയ നേതൃത്വങ്ങളെ ഞെട്ടിച്ച് എംപിമാരും എംഎല്‍എമാരുമടക്കം പാര്‍ട്ടി വിട്ട് പോയത്.

പുറത്ത വന്ന സര്‍വ്വേകളില്‍ പകുതിയിലും കോണ്‍ഗ്രസിന് മുന്‍തൂക്കം കല്‍പ്പിച്ച സാഹചര്യത്തില്‍ നേതാക്കളുടെ കൂടുവിട്ട് കൂടുമാറ്റം പാര്‍ട്ടിക്ക് ചില്ലറ ക്ഷീണമൊന്നുമല്ല ഉണ്ടാക്കിയിരിക്കുന്നത്. 30 ഓളം സീറ്റുകളില്‍ വിമതര്‍ വിധി നിര്‍ണയിക്കാന്‍ സാധ്യത ഉള്ളപ്പോള്‍ വെല്ലുവിളി ഉയര്‍ത്തുന്ന വിമതര്‍ക്കെതിരെ അറ്റകൈ പ്രയോഗിച്ചിരിക്കുകയാണ് നേതൃത്വം. വിവരങ്ങള്‍ ഇങ്ങനെ

 കൂട്ടകൊഴിഞ്ഞ് പോക്ക്

കൂട്ടകൊഴിഞ്ഞ് പോക്ക്

2003ല്‍ കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ശേഷം തുടര്‍ന്നുണ്ടായ മൂന്ന് തിരഞ്ഞെടുപ്പിലും ബിജെപിയാണ് മധ്യപ്രദേശില്‍ ജയിച്ചത്.എന്നാല്‍ ഇത്തവണ ബിജെപിയുടെ വിജയം പരുങ്ങലിലാണ്. അഴിമതിയും ഭരണ വിരുദ്ധ വികാരവുമെല്ലാം കോണ്‍ഗ്രസിന് ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇതിനിടയിലാണ് പാര്‍ട്ടിയില്‍ നിന്നുള്ള കൂട്ടകൊഴിഞ്ഞ് പോക്ക്.

 കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

മന്ത്രിയും വനിതാ നേതാവുമായ പത്മ ശുക്ലയായിരുന്നു ആദ്യം ബിജെപിയില്‍ നിന്ന് രാജിവെച്ചത്. രാജിവെച്ച പിന്നാലെ ഇവര്‍ കോണ്‍ഗ്രസില്‍ എത്തുകയും ചെയ്തു. എന്നാല്‍ പത്മ ശുക്ലയുടെ രാജി വെറുമൊരു തുടക്കം മാത്രമായിരുന്നു. തുടരെ നേതാക്കള്‍ കൂട്ടമായി പാര്‍ട്ടി വിട്ടു. മുഖ്യമന്ത്രി മന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍റെ ഭാര്യാ സഹോദരന്‍ തന്നെ പാര്‍ട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായി.

 കോണ്‍ഗ്രസ് പാളയത്തില്‍

കോണ്‍ഗ്രസ് പാളയത്തില്‍

മുന്‍കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപിയുടെ സിറ്റിങ് എംഎല്‍എയുമായ സര്‍തജ് സിങ്ങും കഴിഞ്ഞ ദിവസം രാജിവെച്ചു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാത്തതായിരുന്നു പാര്‍ട്ടി വിടാനുള്ള കാരണം. സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും അവസരം കോണ്‍ഗ്രസ് ഫലപ്രദമായി ഉപയോഗിച്ചതോടെ സര്‍ജത് സിങ്ങ് കോണ്‍ഗ്രസ് പാളയത്തില്‍ എത്തി.

 സ്ഥാനാര്‍ത്ഥിയായി

സ്ഥാനാര്‍ത്ഥിയായി

ഇതിന് പിന്നാലെ അദ്ദേഹത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഹോഷാങ്കാബാദ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് സര്‍ജത് സിങ്ങ്. 58 വര്‍ഷമായി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവിന്‍റെ കൂടുമാറ്റം ബിജെപിയെ ചില്ലറയല്ല തകര്‍ത്തിരിക്കുന്നത്.

 സ്വതന്ത്രമായി മത്സരിക്കും

സ്വതന്ത്രമായി മത്സരിക്കും

ഇതിനിടെ നേതൃത്വത്തെ ഞെട്ടിച്ച് മറ്റൊരു വനിതാ നേതാവും ഗ്വാളിയാറിലെ മുന്‍ മേയറുമായ സമീക്ഷയും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബിജെപിയില്‍ കുടുംബാധിപത്യമാണെന്ന് ആരോപിച്ചായിരുന്നു സമീക്ഷയുടെ രാജി. ഇവരെ സമവായത്തിലൂടെ പിടിച്ച് നിര്‍ത്താന്‍ ബിജെപി ശ്രമം നടത്തിയെങ്കിലും താന്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് അവര്‍ വ്യക്തമാക്കി കഴിഞ്ഞു.

 പാര്‍ട്ടി വിട്ടു

പാര്‍ട്ടി വിട്ടു

കഴിഞ്ഞ ആഴ്ച മാത്രം രണ്ട് ബിജെപി എംപിമാരും രണ്ട് എംഎല്‍എമാരുമാണ് പാര്‍ട്ടി വിട്ടത്.
സീറ്റ് തര്‍ക്കവും സീറ്റ് വിഭജനവും നേതൃത്വത്തോടുള്ള അതൃപ്തിയുമെല്ലാമാണ് ഇതിന് പിന്നില്‍. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുടെ കൂട്ടരാജി ബിജെപിക്ക് വന്‍ വെല്ലുവിളി ആയിരിക്കുകയാണ്.

പുറത്താക്കി

പുറത്താക്കി

ഇതോടെ വെല്ലുവിളി ഉയര്‍ത്തിയ വിമതരയെല്ലാവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളായ സര്‍ജിത് സിങ്ങ്, മുന്‍ മന്ത്രി രാമകൃഷ്ണ, ബിന്ദ് എംഎല്‍എ നരേന്ദ്ര കുശ്വാഹ, മുന്‍ ഗ്വാളിയോര്‍ മേയറായിരുന്ന സമീക്ഷാ ഗുപ്ത, ലത മെഹ്‌സാകി, ധീരജ് പടേരിയ, രാജ്കുമാര്‍ യാദവ് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.

 വിധി നിശ്ചയിക്കുക ഇവര്‍

വിധി നിശ്ചയിക്കുക ഇവര്‍

അച്ചടക്കരാഹിത്യം ചൂണ്ടിക്കാടിയാണ് ബിജെപി നേതാക്കളെ പുറത്താക്കിയിരിക്കുന്നത്. നവംബര്‍ 28 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വിമത സ്ഥാനാര്‍ത്ഥികളാകും 30 ഓളെ സീറ്റുകളില്‍ ബിജെപിയുടെ വിധി നിശ്ചയിക്കുന്നത്.

 കനത്ത പോരാട്ടം

കനത്ത പോരാട്ടം

ട്രെന്‍റുകള്‍ മാറി മറിയുകയും പാളയത്തില്‍ പട ഒരുങ്ങുകയും ചെയ്യുന്നതോടെ മധ്യപ്രദേശിലേത് ഇഞ്ചോടിഞ്ച് പോരാട്ടുമാകുമെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. മധ്യപ്രദേശിലെ വിജയം കേന്ദ്രത്തിലെ തുടർഭരണത്തിന് ബിജെപിക്ക് ആത്മവിശ്വാസമേകുമെങ്കിൽ അധികാരം തിരിച്ചുപിടിക്കാനുള്ള പിടിവള്ളിയാണ് കോൺഗ്രസിനിത്

English summary
madhya Pradesh elections: BJP expels 53 rebel candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X