കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിളനഷ്ടം വന്ന കര്‍ഷകന് ലഭിച്ചത് 18.99 രൂപ നഷ്ടപരിഹാരം

  • By Anwar Sadath
Google Oneindia Malayalam News

വിദിഷ: വിള നഷ്ടത്തെ തുടര്‍ന്ന് കര്‍ഷക ആത്മഹത്യ വര്‍ധിച്ചുവരുന്ന മധ്യപ്രദേശില്‍ അടുത്തിടെ ഒരു കര്‍ഷകന് ലഭിച്ച നഷ്ടപരിഹാരം 18,99 രൂപ. 710 രൂപയുടെ ഇന്‍ഷൂറന്‍സ് പ്രീമിയം അടച്ച കര്‍ഷകനാണ് നഷ്ടപരിഹാരമായി 18.99 രൂപ തന്റെ അക്കൗണ്ടിലേക്ക് ലഭിച്ചിരിക്കുന്നത് എന്നതാണ് രസകരം.

710 രൂപ പ്രീമയം ഇനത്തില്‍ അടച്ച തനിക്ക് 18.99 രൂപ നഷ്ടപരിഹാരം ലഭിച്ചത് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നായിരുന്നു കല്യാണ്‍ സിങ് എന്ന കര്‍ഷന്റെ പ്രതികരണം. സോയബീന്‍ കര്‍ഷകനായ കല്യാണ്‍ സിങ്ങിന് വിത്തു വാങ്ങിക്കുന്നതിനും, വിളവൊരുക്കുന്നതിനും, നനയ്ക്കുന്നതിനുമൊക്കെയായി 20,000 രൂപയാണ് ചെലവായത്. എന്നാല്‍, വന്‍ നഷ്ടം സംഭവിച്ച കര്‍ഷകന് ലഭിച്ച വിളവാകട്ടെ 50 കിലോഗ്രാം മാത്രം.

croploss

നഷ്ടപരിഹാരത്തുക നല്‍കി വഞ്ചിച്ചത് കല്യാണ്‍ സിങ്ങിനെ മാത്രമല്ല, 250 രൂപ ഇന്‍ഷൂറന്‍സ് പ്രീമിയം അടച്ച ബല്‍ബീര്‍ സിങ് എന്ന കര്‍ഷകന് നഷ്ടപരിഹാരമായി ലഭിച്ചത് 37 രൂപയാണ്. 25,000 രൂപ നഷ്ടം വന്ന ബിഹാരി ഖുഷ്വയ്ക്ക് ലഭിച്ചത് 24 രൂപയാണ്. കഴിഞ്ഞയാഴ്ചയാണ് സോയാബീന്‍ വിളനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക ബാങ്കുവഴി വിതരണം ചെയ്തത്.

നഷ്ടപരിഹാരത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ വിശദീകരണവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രംഗത്തെത്തി. ഒരോ വിളസ്ഥലത്തെയും ശരാശരി വിളവ് കണക്കിലെടുത്താണ് നഷ്ടപരിഹാരം കണക്കുകൂട്ടിയതെന്നാണ് ഉദ്യോഗസ്ഥന്റെ വാദം. കഴിഞ്ഞ നാലുവര്‍ഷമായി ഇവിടങ്ങളില്‍ വിള നഷ്ടം സംഭവിക്കുന്നു. വന്‍ നഷ്ടം വന്ന കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍ മറ്റുള്ളവര്‍ കൃഷി ഉപേക്ഷിച്ച് മറ്റു ജോലി അന്വേഷിക്കുകയാണ്.

English summary
Madhya Pradesh Farmer gets Rs 18.99 compensation against crop insurance premium of Rs 710
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X