• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീണ്ടും അമ്പരിപ്പിച്ച് കോണ്‍ഗ്രസ്; മുതിര്‍ന്ന ബിജെപി നേതാവും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഭോപ്പാല്‍: ജ്യോതിരാധിത്യ സിന്ധ്യയോടൊപ്പം കോണ്‍ഗ്രസ് വിട്ട 22 എംഎല്‍എമാര്‍ പദവി രാജിവെച്ചതോടെയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തി അധികാരത്തിലെത്താന്‍ ബിജെപിക്ക് സാധിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് എത്തിയവരേക്കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപികരിച്ചെങ്കിലും മധ്യപ്രദേശില്‍ ബിജെപിയെ പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ മൂലം നിലവിലെ അഞ്ച് അംഗങ്ങളില്‍ നിന്നും മന്ത്രിസഭ വിപുലീകരിക്കാന്‍ പോലും ബിജെപി പ്രയാസപ്പെടുകയാണ്. ഇതിനിടയിലാണ് പാര്‍ട്ടിയിലെ അസംതൃപ്തരായ നേതാക്കളെ ഒരോന്നായി കോണ്‍ഗ്രസ് അടര്‍ത്തിയെടുത്തുകൊണ്ടിരിക്കുന്നത്.

പ്രേം നാരായണ മീന

പ്രേം നാരായണ മീന

റൈസന്‍ ജില്ലയിലെ പ്രമുഖ ബിജെപി നേതാവായ പ്രേം നാരായണ മീനയാണ് ഒടുവിലായി കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രമുഖന്‍. റൈസൻ ജില്ലയുടെ മുൻ ഗ്രാമീണ ഡിവിഷണൽ പ്രസിഡന്‍റ് കൂടിയായ ഇദ്ദേഹത്തിനൊപ്പം രണ്ട് ഡസനിലധികം വരുന്ന അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇവരില്‍ പലരും പ്രാദേശിക നേതാക്കള്‍ കൂടിയാണ്.

 പാര്‍ട്ടി ആസ്ഥാനത്ത്

പാര്‍ട്ടി ആസ്ഥാനത്ത്

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മീണയ്ക്കും അനുയായികള്‍ക്കും പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുന്‍മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥിന്‍റെ സാന്നിധ്യത്തില്‍ സ്വീകരണം നല്‍കി. പ്രേം നാരായണ മീനയ്ക്ക് പുറമെ ബിജെപി പിന്തുണയുള്ള സർപഞ്ച് ദർശൻ പട്ടേൽ, ഗരത്ഗഞ്ചിലെ ജിതേന്ദ്ര റായ് എന്നിവരും കോൺഗ്രസിൽ ചേർന്നു.

കോണ്‍ഗ്രസില്‍ ചേരും

കോണ്‍ഗ്രസില്‍ ചേരും

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഞ്ചി മണ്ഡലത്തില്‍

നിര്‍ണ്ണായക സ്വീധീനം ഉള്ള നേതാക്കളാണ് ഇവര്‍. 169 പോളിംഗ് സ്റ്റേഷനുകളിലെയും 77 ഗ്രാമപഞ്ചായത്തുകളിലെയും പ്രവര്‍ത്തകര്‍ തങ്ങളുടെ സ്വാധീനത്തില്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും ബിജെപി വിട്ട് വന്നവര്‍ പറഞ്ഞു. നേതാക്കളുടെ പാര്‍ട്ടി വിടല്‍ മേഖലയില്‍ ബിജെപിയുടെ സ്വാധീനം ദുര്‍ബലപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

സ്ഥിതി മാറി

സ്ഥിതി മാറി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഞങ്ങൾ പൂർണ്ണ ശക്തിയും വിശ്വസ്തതയും അർപ്പണബോധത്തോടെയും പാർട്ടിക്ക് വേണ്ടി പ്രവര്ത്തിച്ചു. അതുകൊണ്ടാണ് ഞങ്ങളുടെ പ്രദേശത്തെ 21 പോളിംഗ് ബൂത്തുകളിൽ ബിജെപി സ്ഥാനാർത്ഥി 1500 ൽ അധികം വോട്ടുകൾ നേടി വിജയിച്ചു, പക്ഷേ ഇപ്പോൾ സ്ഥിതി മാറി, ഇപ്പോൾ നമ്മളെപ്പോലുള്ളവരെ ബിജെപി തഴയുകയാണെന്നും പാര്‍ട്ടി വിട്ട മീണ പറഞ്ഞു.

ജനാധിപത്യപരമല്ല

ജനാധിപത്യപരമല്ല

വിശ്വസ്താരായ നേതാക്കളേയും പ്രവര്‍ത്തകരേയും വഞ്ചിക്കുന്ന സമീപനമാണ് ബിജെപി നടത്തുന്നത്. അവര്‍ ജനാധപത്യപരമായല്ല പെരുമാറുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാര്‍ട്ടി മറുപക്ഷത്ത് നിന്നുള്ളവരെ ചാക്കിട്ട് പിടിച്ചാണ് അധികാരത്തിലെത്തിയത്. അത് ജനാധിപത്യപരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

cmsvideo
  Manipur BJP leaders joined in congress | Oneindia Malayalam
  യുവനേതാവ്

  യുവനേതാവ്

  പ്രേംനാരായണക്ക് പുറമെ ധാർ ജില്ലയിലെ ബിദ്‌വാൾ മേഖലയിലെ യുവനേതാവ് ധ്രുവ് നാരായൺ സിംഗ് റാത്തോഡും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപി അധികാരം പിടിച്ചെടുത്ത രീതിയില്‍ കടുത്ത അമര്‍ഷം ഉണ്ടെന്നും ഇത് സംസ്ഥാനത്തെ ദേശീയ തലത്തില്‍ അപമാനപ്പെടുത്തിയെന്നും റാത്തോഡ് പറഞ്ഞു.

  കന്‍ഹയ്യലാല്‍ അഗര്‍വാള്‍

  കന്‍ഹയ്യലാല്‍ അഗര്‍വാള്‍

  അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ ബമോറി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ബിജെപി മന്ത്രി കന്‍ഹയ്യലാല്‍ അഗര്‍വാളിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. സിന്ധ്യയുടെ ശക്തി ദുര്‍ഗമായ ബമോറി നിയമസഭാ മണ്ഡലത്തില്‍ മുൻ തൊഴിൽ മന്ത്രി മഹേന്ദ്ര സിംഗ് സിസോഡിയയാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുക.

  ചര്‍ച്ച

  ചര്‍ച്ച

  സിസോഡിയയെ പരാജയപ്പെടുത്താന്‍ കൻഹയ്യ ലാൽ അഗർവാളിന് സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കോൺഗ്രസ് പാർട്ടിയും സംസ്ഥാന പ്രസിഡന്റ് കമൽ നാഥും മറ്റ് നേതാക്കളും അഗര്‍വാളുമായി നിരന്തരം ചര്‍ച്ച നടത്തുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  നിയമസഭാ തിരഞ്ഞെടുപ്പില്‍

  നിയമസഭാ തിരഞ്ഞെടുപ്പില്‍

  തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി കോണ്‍ഗ്രസ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ അഗര്‍വാളിനായിരുന്നു മുന്‍തൂക്കം. ശിവരാജ് സിങ്ങിന്റെ ഭരണകാലത്ത് മധ്യപ്രദേശിലെ വ്യോമയാന സഹമന്ത്രിയായിരുന്നു അദ്ദേഹം. ബിജെപിയുമായി ഇടഞ്ഞ ഇദ്ദേഹം 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെടുകായിരുന്നു. ഇദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

  ബാലേന്ദു ശുക്ല

  ബാലേന്ദു ശുക്ല

  ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവും മുന്‍ മന്ത്രിയുമായ ബാലേന്ദു ശുക്ല, മുന്‍ എംപി പ്രേമചന്ദ്ര ഗുഡ്ഡു എന്നിവരും നേരത്തെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഗ്വാളിയോറില്‍നിന്നുള്ള നേതാവാണ് 70 കാരനായ ശുക്ല. 13 വര്‍ഷത്തോളം മധ്യപ്രദേശ് സര്‍ക്കാറില്‍ മന്ത്രിയായിരുന്നു ഇദ്ദേഹം

  പ്രേമചന്ദ്ര ഗുഡ്ഡു

  പ്രേമചന്ദ്ര ഗുഡ്ഡു

  ബിജെപിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംപി പ്രേമചന്ദ്ര ഗുഡ്ഡുവിനെ സന്‍വര്‍ നിയസഭ മണ്ഡലത്തില്‍ സിലാവത്തിനെതിരെ ഗുഡ്ഡുവിനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡ്ഡു ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു പാര്‍ട്ടി വിട്ടത്.

  കോണ്‍ഗ്രസ് അഗ്രസീവ് മോഡിലേക്ക്, ഗെയിം മാറ്റി രാഹുല്‍, ബിജെപിയെ പൂട്ടാന്‍ ദേശീയ പ്ലാനുമായി ടീം!!

  English summary
  madhya pradesh: former rural board president prem narayan meena join congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X