കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ രോഗികള്‍ക്ക് പാട്ടും സിനിമയും; വ്യത്യസ്ത ചികില്‍സയുമായി ബിജെപി, ഉല്ലാസ വകുപ്പ് വീണ്ടും

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: കമല്‍നാഥ് നേതൃത്വം നല്‍കിയ കോണ്‍ഗ്ര് സര്‍ക്കാര്‍ വീഴുകയും ശിവരാജ് സിങ് ചൗഹാന്‍ നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തതോടെ മധ്യപ്രദേശില്‍ വന്‍ അഴിച്ചുപണി. കമല്‍നാഥ് സര്‍ക്കാര്‍ നടപ്പാക്കിയ ചില പരിഷ്‌കരണങ്ങള്‍ ശിവരാജ് സിങ് ചൗഹാന്‍ റദ്ദാക്കി. ഉല്ലാസ മന്ത്രാലയം വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ ശിവരാജ് സിങ് ചൗഹാന്‍ തീരുമാനിച്ചു.

കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗികള്‍ സാന്ത്വനമേകാന്‍ ഈ വകുപ്പിന്റെ സഹായം ഉപയോഗപ്പെടുത്തും. രോഗികള്‍ക്ക് ആനന്ദം നല്‍കാന്‍ സാധിച്ചാല്‍ തന്നെ രോഗത്തിന് പകുതി ആശ്വാസം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിശദ വിവരങ്ങള്‍ ഇങ്ങനെ....

 ഉല്ലാസ മന്ത്രാലയം

ഉല്ലാസ മന്ത്രാലയം

ഉല്ലാസ മന്ത്രാലയം പ്രത്യേക വകുപ്പായി നിലനിര്‍ത്താന്‍ ശിവരാജ് സിങ് ചൗഹാന്‍ തീരുമാനിച്ചു. രോഗികള്‍ക്ക് ആശ്വാസം പകരുകയാകും ഈ വകുപ്പിന്റെ ആദ്യ ദൗത്യം. കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളും നിര്‍ത്തിവയ്ക്കാനും ചൗഹാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആധ്യാത്മിക വിഭാഗ്

ആധ്യാത്മിക വിഭാഗ്

ശിവരാജ് സിങ് ചൗഹാന്‍ നേരത്തെ മുഖ്യമന്ത്രിയായിരുന്ന വേളയില്‍ 2016ലാണ് ആദ്യമായി ഉല്ലാസ വകുപ്പ് രൂപീകരിച്ചത്. 2018ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ഈ വകുപ്പ് മരവിപ്പിച്ചു. ആധ്യാത്മിക വിഭാഗ് എന്ന വകുപ്പിനോട് ലയിപ്പിക്കുകയാണ് കമല്‍നാഥ് ചെയ്തത്.

സന്തോഷം വേണം

സന്തോഷം വേണം

ഉല്ലാസ വകുപ്പ് പ്രത്യേക വകുപ്പായി നിലനിര്‍ത്താന്‍ ശിവരാജ് സിങ് ചൗഹാന്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനും നിര്‍ദേശിച്ചു. സന്തോഷം നിറഞ്ഞ സാഹചര്യത്തില്‍ കൊറോണ രോഗികളെ ചികില്‍സിക്കാന്‍ വഴിയൊരുക്കുകയാണ് സര്‍ക്കാര്‍.

പിരിമുറുക്കം ഒഴിവാക്കണം

പിരിമുറുക്കം ഒഴിവാക്കണം

രോഗികള്‍ക്ക് പിരിമുറുക്കം ഒഴിവാക്കണം. രോഗികളാണ് എന്ന ചിന്ത അവരില്‍ നിന്ന് എടുത്തുകളയണം. ആത്മധൈര്യം വളരണം. അങ്ങനെ സംഭവിച്ചാല്‍ പകുതി പ്രശ്‌നങ്ങള്‍ തീരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തലെന്ന് മധ്യപ്രദേശ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഗീതവും സിനിമയും

സംഗീതവും സിനിമയും

കൊറോണ രോഗികളെ ചികില്‍സിക്കുന്ന ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും സംഗീതവും സിനിമയും മറ്റു വിനോദങ്ങളും ആത്മീയ സന്ദേശങ്ങളും അനുവദിക്കും. കഴിഞ്ഞദിവസം ചേര്‍ന്ന കൊറോണ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ചൗഹാന്‍ ഇങ്ങനെ നിര്‍ദേശിച്ചത്. കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്തോഷം നല്‍കുന്നതിനും ഉല്ലാസ വകുപ്പ് പദ്ധതി ആവിഷ്‌കരിക്കും.

പബ്ലിസിറ്റി സ്റ്റണ്ട്

പബ്ലിസിറ്റി സ്റ്റണ്ട്

സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. കൊറോണ പ്രതിരോധത്തിലെ വീഴ്ച മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പബ്ലിസിറ്റി സ്റ്റണ്ടാണ് നടക്കുന്നതെന്നും ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ മരിച്ച സംസ്ഥാനങ്ങളിലൊന്ന് മധ്യപ്രദേശ് ആണെന്ന കാര്യം മറക്കരുതെന്നും മുന്‍ മന്ത്രി പിസി ശര്‍മ ഓര്‍മിപ്പിച്ചു. കമല്‍നാഥ് സര്‍ക്കാരില്‍ അധ്യാത്മിക വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.

രോഗം ഭേദമായാല്‍ സന്തോഷം

രോഗം ഭേദമായാല്‍ സന്തോഷം

ജനങ്ങള്‍ക്ക് രോഗം ഭേദമായാല്‍ സന്തോഷമുണ്ടാകും. വകുപ്പ് ഇല്ലാതാക്കിയിട്ടില്ല. മറ്റൊരു വകുപ്പുമായി കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്. കൊറോണ വെല്ലുവിൡനേരിടുന്നതിന് ഇതൊരു വിഷയമേ അല്ല. കൊറോണ പ്രതിസന്ധി നേരിടുന്നതില്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും പിസി ശര്‍മ കുറ്റപ്പെടുത്തി.

ബിജെപിയുടെ പ്രതികരണം

ബിജെപിയുടെ പ്രതികരണം

ജനങ്ങളുടെ സന്തോഷമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാമേശ്വര്‍ ശര്‍മ പ്രതികരിച്ചു. കൊറോണയെ ഇന്ത്യ പ്രതിരോധിക്കുകയാണ്. ലോകം മൊത്തം ഇന്ത്യയെ അഭിനന്ദിക്കുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട നേതാക്കളാണ് കോണ്‍ഗ്രസിലുള്ളത്. അതുകൊണ്ടാണ് അവര്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്നും രാമേശ്വര്‍ ശര്‍മ പറഞ്ഞു.

English summary
Madhya Pradesh government reintroduced "Happiness Department"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X