കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ മാധ്യമ പ്രവര്‍ത്തകനെ ചുട്ടുകൊന്നു, കാട്ടില്‍ കുഴിച്ചിട്ടു

Google Oneindia Malayalam News

ഭോപ്പാല്‍: ലോകത്തിലെ ഏറ്റവും മോശം ജോലി എന്ന് കഴിഞ്ഞ വര്‍ഷം കാരിയര്‍ കാസ്റ്റ് എന്ന വെബ്‌സൈറ്റ് കണ്ടെത്തിയത് എന്താണെന്നോ... പത്ര ലേഖകന്റെ ജോലി. അടുത്ത കാലത്തായി ഇന്ത്യയിലും കാര്യങ്ങള്‍ ഇങ്ങനെ മാറിക്കൊണ്ടിരിയ്ക്കുകയാണ്.

ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകനെ ചുട്ടുകൊന്നതിനെ പിറകേ ഇതാ മധ്യപ്രദേശില്‍ നിന്നും വരുന്നു സമാനമായ വാര്‍ത്ത. മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ തുടര്‍ച്ചയായി പരാമര്‍ശം നടത്തിയ ജഗേന്ദര്‍ സിംഗ് ആണ് ഉത്തര്‍ പ്രദേശില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ മധ്യപ്രദേശിലെ കാര്യങ്ങള്‍ ഇത്തരത്തിലല്ല.

Journalism

സന്ദീപ് കോത്താരി എന്ന മാധ്യമ പ്രവര്‍ത്തകനാണ് മധ്യപ്രദേശില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹം വെറുമൊരു പത്രറിപ്പോര്‍ട്ടര്‍ മാത്രമായിരുന്നില്ല, ദൈനിക് ക്രാന്തി എന്ന പത്രത്തിന്റെ ഉടമ കൂടി ആയിരുന്നു.

ജൂണ്‍ 19 മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തെ മൂന്ന് യുവാക്കള്‍ പോലീസ് പിടിയിലായത്. സന്ദീപ് കോത്താരിയുമായി സ്ഥിരം പ്രശ്‌നമുണ്ടായിരുന്നവരായിരുന്നു ഇവര്‍.

സന്ദീപ് കോത്താരിയെ തീയിട്ടുകൊന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ വനത്തില്‍ കുഴിച്ചിട്ടു എന്നാണ് ഇവരില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം. കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചതാണോ തീയിട്ട് കൊന്നതാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നാണ് പോലീസ് പറയുന്നത്.

സന്ദീപ് കോത്താരിയും ആള്‍ ചില്ലക്കാരനായിരുന്നില്ല. ഇയാള്‍ക്കെ നിരവധി കേസുകള്‍ പോലീസ് സ്‌റ്റേഷനിലുണ്ട്. പിടിയിലായ യുവാക്കളും സന്ദീപ് കോത്താരിയും പരസ്പരം കേസുകള്‍ കൊടുത്തിരുന്നു. ഇത്തരത്തില്‍ ശല്യപ്പെടുത്തിയതുകൊണ്ടാണ് വധിച്ചതെന്നാണ് യുവാക്കള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

English summary
A 44-year-old journalist from Madhya Pradesh was abducted, set ablaze and buried in forest area near Nagpur in Maharashtra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X