കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി വാഗ്ദാനം 100 കോടി'; ഗുരുതര ആരോപണം

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാൽ; മധ്യപ്രദേശിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപിയേയും കോൺഗ്രസിനേയും സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ്. ബിജെപിക്ക് സംസ്ഥാന ഭരണത്തിൽ തുടരണമെങ്കിൽ കൂടുതൽ കുറഞ്ഞത് 9 സീറ്റുകൾ എങ്കിലും തിരഞ്ഞെടുപ്പിൽ വിജയിക്കണം. അതുകൊണ്ട് തന്നെ ഏത് വിധേനയും വിജയം ഉറപ്പാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് പാർട്ടി. അതേസമയം ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിന് അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള വഴികൂടിയാണ് തുറക്കുന്നത്.

17 സീറ്റുകളെങ്കിലും നേടിയാൽ നഷ്ടപ്പെട്ട അധികാരം കോൺഗ്രസിന് തിരികെ ലഭിക്കും. അതിനിടെ ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ് പുതിയ വെളിപ്പെടുത്തൽ.

 കോൺഗ്രസിനെ താഴെയിറക്കി

കോൺഗ്രസിനെ താഴെയിറക്കി

15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കൊണ്ടായിരുന്നു മധ്യപ്രദേശിൽ 2018 ൽ കോൺഗ്രസ് അധികാരത്തിൽ ഏറിയത്. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാൻ ബിജെപി തുടക്കം മുതൽ തന്നെ ശ്രമങ്ങൾ തുടങ്ങിയിരുന്നുവെന്ന ആരോപണം ശക്തമായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ് വിജയിച്ചത്.

Recommended Video

cmsvideo
‘Take whatever action you want to’: Priyanka Gandhi dares UP govt | Oneindia Malayalam
 അതൃപ്തി മുതലെടുത്തു

അതൃപ്തി മുതലെടുത്തു

പാർട്ടിയിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്കുള്ള അതൃപ്തി മുതലെടുത്ത് കൊണ്ടായിരുന്നു ബിജെപിയുടെ നീക്കം. സിന്ധ്യയ്ക്ക് രാജ്യസഭ സീറ്റും കേന്ദ്രമന്ത്രിസ്ഥാനവുമായിരുന്നു ബിജെപി വാഗ്ദാനം ചെയ്തത്. സിന്ധ്യയ്ക്കൊപ്പം 22 എംഎൽഎമാരും പാർട്ടി വിട്ടതോടെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിലംപതിച്ചു. തൊട്ട് പിന്നാലെ തന്നെ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി അധികാരം പിടിക്കുകയും ചെയ്തു.

 കോടികൾ വാഗ്ദാനം ചെയ്തു

കോടികൾ വാഗ്ദാനം ചെയ്തു

എംഎൽഎമാർക്ക് കോടികളാണ് കൂറുമാറാനായി ബിജെപി വാഗ്ദാനം ചെയ്തതെന്ന ആരോപണങ്ങൾ തുടക്കം മുതൽ തന്നെ ഉയർന്നിരുന്നു. സിന്ധ്യയ്ക്ക 400 കോടിയാണ് ബിജെപി നൽകിയതെന്നായിരുന്നു നേരത്തേ കോൺഗ്രസ് നേതാവ് സജ്ജൻ സിംഗ് ആരോപിച്ചത്. കൂറുമാറിയ എംഎൽഎമാർക്ക് 35 മുതൽ 40 കോടി നൽകിയിട്ടുണ്ടെന്നും സജ്ജൻ സിംഗ് ആരോപിച്ചിരുന്നു.

 100 കോടി വരെ

100 കോടി വരെ

ഇപ്പോഴിതാ കൂറുമാറാൻ തനിക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണമാണ് മൻവാർ എംഎൽഎയായ ഡോ ഹീരാലാൽ ആൽവ ഉയർത്തിയിരിക്കുന്നത്. സർക്കാരിനെ താഴെയിറക്കാൻ പിന്തുണ തേടി ബിജെപി നേതാക്കൾ തന്നെ സമീപിച്ചിരുന്നു. ജനവരിയിലും ഫിബ്രവരിയിലുമാണ് തന്നെ നേതാക്കൾ സമീപിച്ചത്. 100 കോടിയാണ് തനിക്ക് വാഗ്ദാനം ചെയ്തത് എന്നും ഹീരാലാൽ ആൽവ പറഞ്ഞു.

 മൂന്ന് എംഎൽഎമാർക്ക്

മൂന്ന് എംഎൽഎമാർക്ക്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബദ്നാരവാറിൽ വ്യാഴാഴ്ച നടന്ന പരിപാടിയിൽ സംസാരിക്കവേയായിരുന്നു ആൽവെ ഇക്കാര്യ ംപറഞ്ഞത്. തന്നെ മാത്രമല്ല മറ്റ് മൂന്ന് എംഎൽഎമാർക്കും സമാനമായ ഓഫർ ലഭിച്ചിരുന്നുവെന്നും ആൽവ പറഞ്ഞു. ആനന്ദ് റായിയാണ് ഓഫർ ലഭിച്ച മറ്റൊരാൾ ആൽവ പറഞ്ഞു. ബന്ദ്നാവാറിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായിരിക്കുമ്പോഴാണ് ബിജെപിയെ വെട്ടിലാക്കി ആൽവയുടെ വെളിപ്പെടുത്തൽ.

 രാഷ്ട്രീയ നേട്ടം

രാഷ്ട്രീയ നേട്ടം

അതേസമയം കോൺഗ്രസ് എംഎൽഎയുടെ ആരോപണത്തിനെതിരെ ബിജെപി രംഗത്തെത്തി. ആൽവയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബിജെപി നേതാവും ബദ്നാവാറിൽ ഉപതിരഞ്ഞെടുപ്പ് ചുമതലയുമുള്ള നേതാവായ കൃഷ്ണമുരാരി മോഗെ പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും മോഗെ കുറ്റപ്പെടുത്തി.

 ശക്തമായ പോരാട്ടം

ശക്തമായ പോരാട്ടം

ബദ്നാവാറിൽ ബിജെപി ശക്തമായ പോരാട്ടം തന്നെ കാഴ്ച വെയ്ക്കും. കോൺഗ്രസിന്റെ ആരോപണങ്ങൾ ജനം തള്ളിക്കളയുമെന്നും മുരാരി പറഞ്ഞു. ഇക്കുറി ഉപതിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ശക്തമായ പോരാട്ടം നടക്കാനിരിക്കുന്ന മണ്ഡലമാണ് ബദ്നാവാര. വലിയ വെല്ലുവിളിയാണ് മണ്ഡലത്തിൽ ബിജെപി നേരിടുന്നത്.

 സ്ഥാനാർത്ഥി നിർണയം

സ്ഥാനാർത്ഥി നിർണയം

ഇവിടെ ബിജെപി നേതാവും മുൻ എംഎൽഎയുമായ ബൻവാർ സിംഗ് ശെഖാവത്ത് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ബിജെപിയുമായി കടുത്ത ഭിന്നതയിലാണ്. കോൺഗ്രസിൽ നിന്നും കൂറുമാറിയെത്തി എംഎൽഎ രാജ്വർധൻ സിംഗ് ദത്തിഗാവോൺ ആണ് ഇവിടെ ബിജെപിയുടെ സ്ഥാനാർത്ഥി. 2018 ൽ ശെഖാവത്തിനെയാണ് ദത്തിഗാവോൺ പരാജയപ്പെടുത്തി.

 ഭിന്നത ശക്തം

ഭിന്നത ശക്തം

41,000 വോട്ടുകൾക്കായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിൽ ശെഖാവത്ത് മണ്ഡലത്തിൽ പരാജയപ്പെട്ടത്. അതേസമയം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തോടെ
തുടക്കം മുതൽ തന്നെ ദത്തിഗോവണിനെതിരെ രൂക്ഷവിമർശമാണ് ശെഖാവത്ത് ഉയർത്തിയത്. സ്വന്തം ലാഭത്തിന് വേണ്ടി ദത്തിഗാവോൺ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ശെഖാവത്ത് വിമർശിച്ചിരുന്നു.

 പാർട്ടി വിട്ടേക്കുമെന്ന്

പാർട്ടി വിട്ടേക്കുമെന്ന്

ഇതോടെ ശെഖാവത്ത് പാർട്ടി വിട്ടേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സക്തമായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അദ്ദേഹം തള്ളികളഞ്ഞിരുന്നു. അതിനിടെ 2018 ൽ ബിജെപി വിമതനായി മണ്ഡലത്തിൽ മത്സരിച്ച രാജേഷ് അഗർവാളിന്റെ പാർട്ടിയിലേക്കുള്ള തിരിച്ച് വരവും ശെഖാവത്തിനെ ചൊടിപ്പിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ 30,000 വോട്ടുകളാണ് രാജേഷ് നേടിയിരുന്നത്. അതേസമയം പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്നും തിരഞ്ഞെടുപ്പിൽ ശെഖാവത്തിന്റെ പൂർണ പിന്തുണ ബിജെപിക്ക് ആയിരിക്കുമെന്നും മോഗെ പ്രതികരിച്ചു.

English summary
Madhya Pradesh; Manawar MLA Dr Heeralal Alawa against BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X