പശു ചത്തതോടെ മോര്‍ച്ചറി ഹൗസ് ഫുള്‍; 14 കാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് തെരുവില്‍

  • Written By:
Subscribe to Oneindia Malayalam

ഭോപ്പാല്‍: ഗോരക്ഷ മുഖ്യ ചര്‍ച്ചയായ രാജ്യത്ത് മനുഷ്യനേക്കാള്‍ വില പശുവിനാണെന്ന ആരോപണം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തത് കാരണം 14 കാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ആളുകള്‍ കാണ്‍കെ പരസ്യമായി. ഈ ദുരന്തത്തിന് കാരണം ചോദിച്ചപ്പോഴാണ് വിവാദമായ സംഭവം പുറംലോകമറിയുന്നത്.

Read Also: സമ്പന്നനായ കള്ളന്‍ കൊച്ചിയില്‍ പിടിയില്‍; വിമാനത്തിലെത്തുന്ന ശൈഖ്, ലക്ഷ്യം നക്ഷത്രഹോട്ടലുകള്‍!!

One More:കോടനാട് എസ്‌റ്റേറ്റിന്റെ യഥാര്‍ഥ അവകാശി ഇദ്ദേഹം? എല്ലാം തട്ടിയെടുത്തു, ഞെട്ടുന്ന വെളിപ്പെടുത്തല്‍

മധ്യപ്രദേശിലെ ഗാദര്‍വാര നഗരത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ആര്‍തി ദുബെ എന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് തുറന്ന സ്ഥലത്ത് വച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്തത്. ഡോക്ടര്‍ തന്നെ ഇക്കാര്യം പരസ്യപ്പെടുത്തുകയായിരുന്നു.

ഉന്നത തല അന്വേഷണം

സംഭവം വിവാദമായതിനെ തുടര്‍ന്ന് നര്‍സിങ് പൂരിലെ ഉന്നത മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ആശുപത്രി സന്ദര്‍ശിച്ചു. ഉന്നത തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. നര്‍സിങ്പൂരിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആര്‍പി ഫൗജ്ദാര്‍ ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.

മോര്‍ച്ചറിയില്‍ പശുവിന്റെ മൃതദേഹം

മോര്‍ച്ചറിയില്‍ പശുവിന്റെ മൃതദേഹം ഉള്ളതിനാലാണ് പെണ്‍കുട്ടിയുടെ മൃതദേഹം പരസ്യമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വീഴ്ചയാണിത്. പ്രാദേശിക ഭരണകൂടവും വീഴ്ച വരുത്തി. ലക്ഷക്കണക്കിന് രൂപ ആശുപത്രി വികസനത്തിന് കൈമാറിയിരുന്നുവെന്നും ഫൗജ്ദാര്‍ പറഞ്ഞു.

കൊളുത്ത് കേടായി

മോര്‍ച്ചറിയുടെ കൊളുത്ത് കേടായിരുന്നു. അതുകൊണ്ട് തന്നെ പശുവിന്റെ ജഡം ചീഞ്ഞ് മണം പുറത്തേക്ക് വന്നിരുന്നു. മോര്‍ച്ചറിയുടെ വാതില്‍ അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ പരിസരത്തൊന്നും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

നാല് ദിവസമായി

നാല് ദിവസമായി പശുവിന്റെ ജഡം മോര്‍ച്ചറിയില്‍. അത് നീക്കാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായിരുന്നില്ല. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ആശുപത്രിയിലുണ്ട്. എന്നിട്ടും നടപടി സ്വീകരിച്ചില്ല. മുന്‍സിപ്പല്‍ അധികൃതര്‍ക്ക് പശുവിന്റെ ജഡം മാറ്റണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നുവെങ്കിലും അവര്‍ എത്തിയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ആര്‍തി ദുബെ

മഹ്ഗാവന്‍ ഗ്രാമത്തിലാണ് ആര്‍തി ദുബെയുടെ വീട്. ഞായറാഴ്ച വൈകീട്ട് ഷോക്കേറ്റാണ് കുട്ടി മരിച്ചത്. പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച അതിരാവിലെ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചു

മോര്‍ച്ചറിയില്‍ ഒഴിവുണ്ടായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്. നോക്കിയപ്പോള്‍ മോര്‍ച്ചറിയില്‍ പശുവിന്റെ ജഡമായിരുന്നു. വീട്ടുകാരുടെ ആവശ്യത്തിനൊടുവില്‍ ഡോക്ടര്‍മാര്‍ വിവരം സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചു.

മജിസ്‌ട്രേറ്റിന്റെ അനുമതി

സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പരസ്യമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. എന്നാല്‍ തനിക്ക് ഈ സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് രാജേന്ദ്ര റായ് പറഞ്ഞത്.

വിവരം അറിയിച്ചിട്ടില്ല

തന്നെ ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചിട്ടില്ല. അറിഞ്ഞാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം പരസ്യമായി പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ താന്‍ അനുമതി നല്‍കുമായിരുന്നില്ല. ആശുപത്രി അധികൃതരുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് രാജേന്ദ്ര റായ് പറയുന്നു.

ഗോവധം നിരോധിച്ച സംസ്ഥാനം

ഗോവധം നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഗോവധത്തിന്റെ പേരില്‍ നിരവധി അക്രമങ്ങള്‍ നടന്നിട്ടുണ്ട്. പശുവിന്റെ ജഡം പുറത്തേക്ക് കൊണ്ടുപോയാല്‍ ആക്രമിക്കപ്പെടുമോ എന്ന ഭയമാണ് ആശുപത്രി അധികൃതര്‍ അതില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

പിന്നാക്കക്കാര്‍ക്ക് അവഗണന

പിന്നാക്ക ജാതിക്കാരായ ആളുകള്‍ക്ക് ആശുപത്രിയില്‍ വേണ്ട ചികില്‍സ ലഭിക്കുന്നില്ലെന്നും ഈ ആശുപത്രിക്കെതിരേ ആരോപണമുണ്ട്. ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നിരവധി ഫണ്ടുകള്‍ നല്‍കുന്നുണ്ടെങ്കിലും ഇവിടെ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഗ്രാമീണ മേഖലയില്‍ ആരോഗ്യ രംഗത്ത് കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.

English summary
Madhya Pradesh: In a shocking incident in Madhya Pradesh, a 14-year-old girl’s autopsy was surprisingly conducted in the open after she died of electrocution in the Narsinghpur region. When the doctor who performed the autopsy was confronted, he said the hospital had no other choice as the mortuary was full, as a dead calf was in the room.
Please Wait while comments are loading...