കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതര്‍ക്ക് ഉഗ്രന്‍ 'കെണിയൊരുക്കി' കമല്‍നാഥ്; വിശ്വാസ വോട്ട് വൈകിയേക്കും, വെളിപ്പെടുത്തി മന്ത്രി

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കെ, ബദല്‍ മാര്‍ഗങ്ങള്‍ തേടി കോണ്‍ഗ്രസ്. നിലവില്‍ കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ട് അതിജീവിക്കാന്‍ 50 ശതമാനമാണ് സാധ്യതയുള്ളതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാം നിവാസ് റാവത്ത് തന്നെ പറയുന്നു. അതുകൊണ്ടുതന്നെ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടുന്നത് കമല്‍നാഥിന് തിരിച്ചടിയാകും.

വിശ്വാസ വോട്ട് വൈകിച്ച് കാര്യങ്ങള്‍ വരുതിയിലാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ആറ് മന്ത്രിമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടുണ്ട്. ഇവരടക്കം കര്‍ണാടകത്തിലുള്ള 22 വിമത എംഎല്‍എമാര്‍ ഭോപ്പാലില്‍ തിരിച്ചെത്തുന്ന വേളയില്‍ അടുത്ത നീക്കം നടത്താനാണ് ആലോചന. ഇത് സംബന്ധിച്ച് മന്ത്രി ചില സൂചനകള്‍ നല്‍കി. വിശദാംശങ്ങള്‍ ഇങ്ങനെ....

പ്രത്യേക നിരീക്ഷണം

പ്രത്യേക നിരീക്ഷണം

രാജ്യമെങ്ങും കൊറോണ വൈറസ് രോഗ ഭീതിയിലാണ്. കര്‍ണാടകത്തിലും ഭീതി ശക്തമാണ്. വിമാനം, ട്രെയിന്‍ തുടങ്ങി മാര്‍ഗങ്ങളില്‍ യാത്ര ചെയ്യുന്നവരെ പ്രത്യേകം നിരീക്ഷിക്കുകയാണ് മധ്യപ്രദേശിലെ ആരോഗ്യ വകുപ്പ്. ഈ സാഹചര്യത്തിലാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് വിമതര്‍ കര്‍ണാടകത്തിലെ റിസോര്‍ട്ടില്‍ കഴിയുന്നത്.

എംഎല്‍എമാരെ പുറത്തുവിടില്ല

എംഎല്‍എമാരെ പുറത്തുവിടില്ല

കര്‍ണാടകത്തില്‍ നിന്ന് ഇന്ന് വൈകീട്ടോടെ വിമത എംഎല്‍എമാര്‍ ഭോപ്പാലിലെത്തും. ഒരുപക്ഷേ രാത്രി വൈകുമെന്നും സൂചനയുണ്ട്. എത്തിയ ഉടനെ ഇവരെ പ്രത്യേക ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും. മാത്രമല്ല, ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്യും. നിരീക്ഷണത്തിന് ശേഷമേ പുറത്ത് പോകാന്‍ അനുവദിക്കൂ.

10 വിമതര്‍ കൂടെയുണ്ടെന്ന് കോണ്‍ഗ്രസ്

10 വിമതര്‍ കൂടെയുണ്ടെന്ന് കോണ്‍ഗ്രസ്

വിമതരെ നിരീക്ഷണത്തിന് വിധേയമാക്കിയാല്‍ തിങ്കളാഴ്ച നടക്കുന്ന വിശ്വാസ വോട്ടില്‍ അവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല. ഈ അവസരം വിമതരെ വരുതിയിലാക്കാന്‍ ഉപയോഗിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. 10 വിമതര്‍ വരെ ഇപ്പോള്‍ കൂടെ നില്‍ക്കുമെന്ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് രാം നിവാസ് റാവത്ത് പറയുന്നു.

ബിജെപി നീക്കം

ബിജെപി നീക്കം

ശനിയാഴ്ച വൈകീട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. ബജറ്റ് സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച തന്നെ കമല്‍നാഥ് വിശ്വാസ വോട്ട് തേടണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അനുകൂലമായി പ്രതികരിച്ചു. രാത്രി വൈകി കമല്‍നാഥ് സര്‍ക്കാരിന് തിങ്കളാഴ്ച വിശ്വാസ വോട്ട് തേടാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ആറ് പേരുടെ രാജി സ്വീകരിച്ചു

ആറ് പേരുടെ രാജി സ്വീകരിച്ചു

22 കോണ്‍ഗ്രസ് എംഎല്‍എമാരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാ്ല്‍ ഇതില്‍ ആറ് മന്ത്രിമാരുടെ രാജി മാത്രമാണ് സ്പീക്കര്‍ സ്വീകരിച്ചത്. ബാക്കി 16 പേരുടെ രാജി അവരുമായി സംസാരിച്ച ശേഷം തീരുമാനിക്കുമെന്നാണ് സ്പീക്കര്‍ പ്രജാപതി പറയുന്നത്. ഇന്ന് ഭോപ്പാലിലെത്തുന്ന കോണ്‍ഗ്രസ് വിമതര്‍ സ്പീക്കറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

വിമതര്‍ക്ക് സൂചന കിട്ടി

വിമതര്‍ക്ക് സൂചന കിട്ടി

വെള്ളിയാഴ്ച ഭോപ്പാലിലേക്ക് മടങ്ങാന്‍ കോണ്‍ഗ്രസ് വിമതര്‍ തീരുമാനിച്ചിരുന്നു. അപ്പോഴാണ് ഭോപ്പാലിലെത്തിയാല്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട് എന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. വിമതര്‍ കര്‍ണാടകത്തില്‍ നിന്ന് ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കുകയാണ്.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്

കൊറോണ രോഗമില്ല എന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായിട്ടാകും വിമതര്‍ കര്‍ണാടകത്തില്‍ നിന്ന് എത്തുക എന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഭോപ്പാലിലെത്തിയാല്‍ പ്രത്യേക പരിശോധന നടത്തുമെന്നും ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നുമാണ് ആരോഗ്യ മന്ത്രി തരുണ്‍ ഭാനോട്ടിന്റെ പ്രതികണം. ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് തെറ്റ്

എന്താണ് തെറ്റ്

മധ്യപ്രദേശില്‍ കൊറോണ വ്യാപിക്കരുതെന്ന സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. കര്‍ണാടകത്തില്‍ ആര്‍എസ്എസ് പോലും പരിപാടികള്‍ മാറ്റിവച്ചു. ഐടി കമ്പനികള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നു. അവിടെ നിന്ന് എത്തുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ വൈദ്യപരിശോധന നടത്തുന്നതില്‍ എന്താണ് തെറ്റ് എന്നും ആരോഗ്യ മന്ത്രി തരുണ്‍ ഭാനോട്ട് ചോദിക്കുന്നു.

 കോണ്‍ഗ്രസിന് ആശ്വാസമാകുമോ

കോണ്‍ഗ്രസിന് ആശ്വാസമാകുമോ

നിയമസഭാ സമ്മേളനം നീട്ടിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം അംഗീകരിക്കപ്പെടുകയോ വിമതരെ നിരീക്ഷണത്തിനായി മാറ്റി നിര്‍ത്തുകയോ ചെയ്താല്‍ കോണ്‍ഗ്രസിന് ആശ്വാസമാണ്. വിമതരുമായി സംസാരിക്കാന്‍ അവസരം ലഭിക്കും. അതുവഴി അവരെ തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കര്‍ണാടകത്തില്‍ നിന്ന് കൈവശപ്പെടുത്തുന്നത്.

സഭയില്‍ ക്ഷീണം

സഭയില്‍ ക്ഷീണം

230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. 115 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ടെങ്കില്‍ ഭരിക്കാമെന്നതാണ് അവസ്ഥ. കോണ്‍ഗ്രസ് 121 അംഗങ്ങളുടെ പിന്തുണയോടെയാണ് ഭരിച്ചിരുന്നത്. ഇതില്‍ നാല് സ്വതന്ത്രരും ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒരംഗവും ഉള്‍പ്പെടും. 22 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് അംഗബലം 92 ആയി കുറയും. ആറ് പേരുടെ രാജി സ്വീകരിച്ചുകഴിഞ്ഞു.

104 അംഗങ്ങള്‍ വേണം

104 അംഗങ്ങള്‍ വേണം

22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചാല്‍ ബാക്കി വരുന്നത് 206 അംഗങ്ങളാണ്. ഇതില്‍ വിശ്വാസ വോട്ട് നേടണമെങ്കില്‍ 104 അംഗങ്ങളുടെ പിന്തുണ വേണം. എന്നാല്‍ നിലവില്‍ കമല്‍നാഥ് സര്‍ക്കാരിന് 100 ല്‍ താഴെ അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഇവിടെയാണ് ബിജെപിക്ക് ആശ്വാസം. ബിജെപിക്ക് മധ്യപ്രദേശ് നിയമസഭയില്‍ 107 അംഗങ്ങളുടെ പിന്തുണയുണ്ട്.

വിപ്പ് ഇറക്കി കോണ്‍ഗ്രസ്

വിപ്പ് ഇറക്കി കോണ്‍ഗ്രസ്

ബിജെപി അംഗങ്ങള്‍ കുറയാതിരുന്നാല്‍ കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബിജെപിയില്‍ നിന്ന് വിശ്വാസ വോട്ട് വേളയില്‍ ചിലരെ ചാടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. മാത്രമല്ല, കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തു. സഭാ സമ്മേളന കാലയളവില്‍ ഹാജരുണ്ടാകണമെന്നും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്നുമാണ് വിപ്പിലെ നിര്‍ദേശം.

English summary
Madhya Pradesh Rebel Congress MLAs Likely to isolate in Bhopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X