കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയുടെ മാസ്റ്റര്‍ പ്ലാന്‍, 4 പേര്‍ ക്യാബിനറ്റിലേക്ക്, ഇനി 50 50, ചിരി മാഞ്ഞ് ചൗഹാന്‍!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പേ മേല്‍ക്കൈ നേടിയെടുത്ത് ജ്യോതിരാദിത്യ സിന്ധ്യ. അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ ഭാഗികമായി നേതൃത്വം അംഗീകരിച്ചിരിക്കുന്നു. വൈകാതെ തന്നെ കോണ്‍ഗ്രസില്‍ ഉള്ളതിനേക്കാള്‍ മേധാവിത്വം അദ്ദേഹം നേടിയെടുക്കുമെന്നാണ് വ്യക്തമാകുന്നത്. ബിജെപി ഔട്ട്‌സൈഡര്‍ പാര്‍ട്ടിയാവുന്നു എന്ന് മധ്യപ്രദേശില്‍ നിന്ന് തന്നെയുള്ള നേതാക്കള്‍ പറയുന്നുണ്ട്. അമിത് ഷാ നിലവില്‍ പ്രോത്സാഹിപ്പിക്കുന്നതും ഈ രീതിയാണ്. ക്യാബിനറ്റില്‍ സമ്പൂര്‍ണ ആധിപത്യമാണ് സിന്ധ്യക്ക് നല്‍കാന്‍ പോകുന്നത്. ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കാനാണ് ശിവരാജ് സിംഗ് ചൗഹാന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

സിന്ധ്യയുടെ ഉറപ്പ്

സിന്ധ്യയുടെ ഉറപ്പ്

ഉപതിരഞ്ഞെടുപ്പില്‍ 22 സീറ്റുകള്‍ വിജയിക്കുമെന്ന ഉറപ്പ് സിന്ധ്യയില്‍ നിന്ന് ബിജെപി നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിലധികമായി ഗ്വാളിയോറില്‍ തന്റെ ശക്തിപരീക്ഷിക്കുകയായിരുന്നു സിന്ധ്യ. ഇത് ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. കമല്‍നാഥിന്റെ ഭരണത്തില്‍ തീര്‍ത്തും അവഗണിക്കപ്പെട്ട മേഖലയായിരുന്നു ഇതെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം എല്ലാ സീറ്റും തൂത്തുവാരുമെന്നാണ് സിന്ധ്യക്ക് ലഭിച്ചിരിക്കുന്ന സൂചന. ഇത് അമിത് ഷാ നേരിട്ടറിയിച്ചിരിക്കുകയാണ്.

കളി തുടങ്ങി

കളി തുടങ്ങി

മധ്യപ്രദേശില്‍ സിന്ധ്യക്ക് പ്രാതിനിധ്യം വര്‍ധിക്കുന്നതില്‍ ചൗഹാന്‍ തല്‍ക്കാലം അടങ്ങിയിരിക്കുകയാണ്. ദേശീയ നേതൃത്വം അദ്ദേഹത്തെ നോട്ടമിട്ടതാണ് പ്രധാന കാരണം. കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് പാര്‍ട്ടിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സമിതി യോഗം ചേര്‍ന്ന് സിന്ധ്യക്ക് എല്ലാ കാര്യങ്ങളിലും ഉറപ്പ് നല്‍കിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മയും ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി സുഹാസ് ഭഗതും ഒപ്പമുണ്ടായിരുന്നു.

നിര്‍ദേശിക്കുന്നത് ഒരാള്‍

നിര്‍ദേശിക്കുന്നത് ഒരാള്‍

സിന്ധ്യയോട് മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യം അന്വേഷിച്ചിട്ടുണ്ട്. മെയ് 16ന് ചൗഹാന്‍ നരേന്ദ്ര സിംഗ് തോമറുമായും സിന്ധ്യയുമായും ദില്ലിയില്‍ നിന്ന് സംസാരിച്ചിരുന്നു. ഇരുവരും നിര്‍ദേശിച്ച പേരുകള്‍ അമിത് ഷായ്ക്ക് ചൗഹാന്‍ കൈമാറിയിട്ടുണ്ട്. മിശ്രയും സിന്ധ്യയും തമ്മില്‍ സൗഹൃദബന്ധം തുടരാനും നിര്‍ദേശമുണ്ട്. ഉപതിരഞ്ഞെടുപ്പാണ് പ്രധാനമെന്ന വാദമാണ് സിന്ധ്യ മുമ്പോട്ട് വെച്ചത്. വിജയിച്ചില്ലെങ്കില്‍ തന്റെ മാത്രമല്ല ബിജെപിയിലെ പല നേതാക്കളുടെ രാഷ്ട്രീയ കരിയര്‍ വരെ തീര്‍ന്ന് പോകുമെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

24 വിസ്താരകര്‍

24 വിസ്താരകര്‍

ഉപതിരഞ്ഞെടുപ്പിനായി സിന്ധ്യയുടെ തന്ത്രം തന്നെയാണ് ബിജെപി പയറ്റുന്നത്. 24 വിസ്താരകരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ പാര്‍ട്ടിക്ക് വേണ്ടി മുഴുവന്‍ സമയ പ്രവര്‍ത്തനം നടത്തും. സുഹാസ് ഭഗതാണ് ഇതിന് നേതൃത്വം നല്‍കുന്നത്. സിന്ധ്യയാണ് കരുത്തരായ നേതാക്കളുടെ പേരുകള്‍ നിര്‍ദേശിക്കുന്നത്. സുഹാസിന്റെ നേതൃത്വത്തിലായിരുന്നു നേരത്തെ ജില്ലാ പ്രസിഡന്റുമാരെ നിയമിച്ചത്. ഇവര്‍ സിന്ധ്യയുടെ ഉപതിരഞ്ഞെടുപ്പ് ഫോര്‍മുല നടപ്പാക്കാന്‍ കൂടെയുണ്ടാവും. ഉപതിരഞ്ഞെടുപ്പിന് വേണ്ടി ജനങ്ങളുമായി നേരിട്ട് ബന്ധമുണ്ടാക്കുകയാണ് 24 പേരുടെ ടാര്‍ഗറ്റ്.

പിടിമുറുക്കി ഗ്വാളിയോര്‍

പിടിമുറുക്കി ഗ്വാളിയോര്‍

ഗ്വാളിയോര്‍ കുടുംബം ബിജെപിയില്‍ ശക്തമായി പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് കോട്ടകളില്‍ ഈ 24 പേര്‍ക്ക് വന്‍ പ്രചാരണമാണ് നടത്തുന്നത്. സോഷ്യല്‍ മീഡിയയെ പരമാവധി ഉപയോഗപ്പെടുത്താനാണ് നീക്കം. കമല്‍നാഥ് ശക്തമായി മുന്നിലുള്ളതിനാല്‍ സിന്ധ്യ നേരിട്ട് തന്നെയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. കമല്‍നാഥ് സര്‍ക്കാരിനെതിരെ ചൗഹാന്‍ ടീമിനെ വെച്ച് അന്വേഷണവും തുടങ്ങിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിന് മുമ്പ് ഈ ഫലം വന്നാല്‍, അത് വന്‍ നേട്ടമായി മാറുമെന്നും സിന്ധ്യ പ്രവചിക്കുന്നു.

നാല് പേര്‍ ക്യാബിനറ്റിലേക്ക്

നാല് പേര്‍ ക്യാബിനറ്റിലേക്ക്

സിന്ധ്യ ഗ്രൂപ്പിലെ നാല് പേര്‍ മന്ത്രിസഭയിലെത്തും. ഇവര്‍ക്ക് മികച്ച വകുപ്പും ലഭിക്കും. ഇമര്‍തി ദേവി, പ്രദ്യുമന്‍ സിംഗ് തോമര്‍, മഹേന്ദ്ര സിംഗ് സിസോദിയ, പ്രഭുറാം ചൗധരി എന്നിവരുടെ പേരുകള്‍ ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ബാക്കിയുള്ളവരുടെ കാര്യത്തിലും സിന്ധ്യ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഐന്താള്‍ സിംഗ് കന്‍സാന, ഹര്‍ദീപ് സിംഗ് ദാംഗ്, ബിസാഹുലാല്‍ സിംഗ്, രാജ്യവര്‍ധന്‍ സിംഗ് ദത്തിഗാവ്, രാജേന്ദ്ര ശുക്ല, കേദാര്‍ ശുക്ല, രമേശ് മെന്‍ഡോല നീന വിക്രം വര്‍മ എന്നിവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

50 50 ഫോര്‍മുല

50 50 ഫോര്‍മുല

ബിജെപിയില്‍ രണ്ട് ഗ്രൂപ്പുകള്‍ക്ക് തുല്യപ്രാധാന്യം നല്‍കുന്ന ഫോര്‍മുലയാണ് സിന്ധ്യ മുന്നോട്ട് വെച്ചത്. മുതിര്‍ന്ന അംഗങ്ങള്‍ക്കെല്ലാം മന്ത്രിസ്ഥാനം നല്‍കും. ഓരോ മേഖലയില്‍ നിന്നുള്ളവര്‍ക്കും ചൗഹാന്റെ ക്യാബിനറ്റില്‍ ഇടമുണ്ടാവും. ഇത് രണ്ട് വിഭാഗത്തെയും തൃപ്തിപ്പെടുത്തുന്നതിനാണ്. 24 സീറ്റുകള്‍ ഒരാള്‍ക്ക് പോലും ദുരിതാശ്വാസ ഗുണഫലങ്ങള്‍ ലഭിക്കാതെ പോകരുതെന്നാണ് പ്രധാന നിര്‍ദേശം. എല്ലാം മറന്ന് ഉപതിരഞ്ഞെടുപ്പ് വിജയം മാത്രമാണ് ചൗഹാനും ലക്ഷ്യമിടുന്നത്. അതേസമയം സിന്ധ്യ ഇവരുമായി അടുത്തത് കോണ്‍ഗ്രസിന് വലിയ ആശങ്ക കൂടിയാണ്.

കോണ്‍ഗ്രസിനെ ശക്തമാക്കി തേര്‍ഡ് ഐ.... ഒരൊറ്റ ടീം, 6 സംസ്ഥാനങ്ങളില്‍, അവസാന ചിരി രാഹുലിന്!!കോണ്‍ഗ്രസിനെ ശക്തമാക്കി തേര്‍ഡ് ഐ.... ഒരൊറ്റ ടീം, 6 സംസ്ഥാനങ്ങളില്‍, അവസാന ചിരി രാഹുലിന്!!

ചൈനയ്ക്ക് പൂട്ട് വീഴുന്നു, കൈകോര്‍ത്ത് 61 രാജ്യങ്ങള്‍, ഇന്ത്യയടക്കം.... ലോകാരോഗ്യസംഘടനയിലേക്ക്!!ചൈനയ്ക്ക് പൂട്ട് വീഴുന്നു, കൈകോര്‍ത്ത് 61 രാജ്യങ്ങള്‍, ഇന്ത്യയടക്കം.... ലോകാരോഗ്യസംഘടനയിലേക്ക്!!

English summary
shivraj singh chouhan meets top leaders at bjp state unit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X