കർഷകർക്ക് വേണ്ടി ചെലവാക്കാൻ പണമില്ല!!!ഒരു മരത്തിനായി സർക്കാർ ചെലവിടുന്നത് 12 ലക്ഷം!!!

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പാൽ: ബോധി വ്യക്ഷത്തിന്റെ സംരക്ഷണത്തിനായി മധ്യപ്രദേശ് സർക്കാർ ഒരു മാസം ചെലവിടുന്നത് 12 ലക്ഷം രൂപ. യുനിസ്കോയുടെ ലോക പൈത്യക പട്ടികയിൽ ഇടംപിടിച്ച സാഞ്ചി ബുദ്ധവിഹാരത്തിൽ നിന്ന് അഞ്ച് കിലേമീറ്ററ്‍ അകലെയാണ് ഈ വിഐപി പരിഗണനയുള്ള മരമുള്ളത്.

വ്യക്ഷത്തിന്റെ സംരക്ഷണത്തിനായി സർക്കാർ നാലു പേരെയാണ് നിയമിച്ചിരിക്കുന്നത്.കൂടാതെ വൃക്ഷത്തിന്റെ സന്ദർശനത്തിനും ജലസേചനത്തിനുമായിമാത്രമാണ് 12 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്

വിഐപി മരം

വിഐപി മരം

മധ്യപ്രദേശ് സർക്കാർ വിഐപി പരിഗണന നൽകുന്ന മരം വളരെ പ്രത്യേകതയുള്ളതാണെന്നാണ് സർക്കാറിന്റെ വാദം. തങ്ങൾക്ക് സമ്മാനമായി ലഭിച്ചതാണ് വൃക്ഷതൈ.ബിസി മൂന്നാം നൂറ്റാണ്ടില്‍ ബുദ്ധന് ബോധോദയം ലഭിച്ച ബോധി വ്യക്ഷത്തിന്റെ ഒരു ശാഖ ശ്രീലങ്കയിലേക്ക് കൊണ്ടുപോകുകയും അനുകരാധപുരയില്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.

ബോധി വൃക്ഷത്തിന് മാത്രം ഒരു ജലസംഭരണി

ബോധി വൃക്ഷത്തിന് മാത്രം ഒരു ജലസംഭരണി

വൃക്ഷത്തിന് ആവശ്യമായ ജലത്തിനായി മധ്യപ്രദേശ് സർക്കാർ മരത്തിന്റെ അടുത്തായി ജലസംഭരണി ക്രമീകരിച്ചിട്ടുണ്ട്

വിഐപിയുടെ സമ്മാനമായ വിഐപി മരം

വിഐപിയുടെ സമ്മാനമായ വിഐപി മരം

കഴിഞ്ഞ അഞ്ചു വർഷങ്ങള്‍ക്കു മുൻപ് ശ്രീങ്കൻ പ്രസിഡന്റ് മഹീന്ദ്ര രാജപക്സേ കൊണ്ടുവന്ന ബോധി വൃക്ഷത്തിന്റെ തൈയാണിത്. അദ്ദേഹം തന്നെയാണ് വൃക്ഷ തൈ ഇവിടെ നട്ടുപിടിപ്പിച്ചതും.

വൃക്ഷത്തിന്റെ പരിശോധനക്കായി സസ്യ ശസ്ത്രജ്ഞൻ

വൃക്ഷത്തിന്റെ പരിശോധനക്കായി സസ്യ ശസ്ത്രജ്ഞൻ

ബോധി വൃക്ഷത്തിന്റെ ആരോഗ്യ പരിശോധനക്കായി മധ്യപ്രദേശിലെ കാർഷിക വകുപ്പിലെ ശാസ്ത്രജ്ഞൻ എല്ലാ ആഴ്ചയും ഇവിടെയെത്തി പരിശോധന നടത്തും.

ബുദ്ധ സർവകലാശാല

ബുദ്ധ സർവകലാശാല

ബോധി വൃക്ഷം നിൽക്കുന്ന കുന്നുൾപ്പെടെയുള്ള മേഖല ബുദ്ധ സർവകലാശാലക്കായി നീക്കിവെച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ടെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വരുണ്‍ അവാസ്ഥി പറഞ്ഞു. കൂടാതെ ഈ മേഖലയെ ബുദ്ധിസ്റ്റ്‌ സര്‍ക്യൂട്ടായി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരെ വിമർശനം

സർക്കാരിനെതിരെ വിമർശനം

ബോധി വൃക്ഷത്തിനായി പ്രതിവർഷം 12 ലക്ഷം രൂപ ചെലവഴിക്കുന്ന സർക്കാരിന് കർഷകരുടെ പ്രശ്നം തീർക്കാൻ കഴിയില്ലേയെന്ന് ചോദ്യം ഉയർന്നു വരുന്നുണ്ട്. ഈ തുക കാർഷിക കടം മൂലം ആത്മഹത്യ ചെയ്ത് 51 കർഷക കുടുംബത്തിന് സഹായം നൽകാൻ തുക വിനിയോഗിക്കാവുന്നതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

English summary
There is a peepal tree like no other on a hillock in Salmatpur in Madhya Pradesh - it costs the state government Rs. 12 lakh a year to keep the tree alive. This peepal tree, arguably India's first 'VVIP tree', is growing up five kilometres away from the Sanchi Buddhist complex, a UNESCO World Heritage Site, between Madhya Pradesh's capital Bhopal and Vidisha town.
Please Wait while comments are loading...