Get Updates
Get notified of breaking news, exclusive insights, and must-see stories!

നായ കുടുംബാംഗത്തെ പോലെ; റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കണമെന്ന് യുവതി

അലിരാജ്പുര്‍: കുടുംബാംഗങ്ങളുടെ പേര് റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമത്തിലെ ഒരു വീട്ടിലെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിചിത്രമായ ആവശ്യവുമായി ഒരു യുവതി. തന്റെ വളര്‍ത്തുനായയെ കൂടി റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കണമെന്നാണ് അവരുടെ ആവശ്യം. അങ്ങിനെ പറയാന്‍ അവര്‍ക്ക് ന്യായവുമുണ്ട്.

വളര്‍ത്തുനായ തന്റെ കുടുംബാംഗത്തെ പോലെയാണ്. അതുകൊണ്ടുതന്നെ നായയെയും റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കണം. സര്‍ക്കാര്‍ നായയ്ക്കും ഭക്ഷ്യ വിഭവങ്ങള്‍ക്ക് സബ്‌സിഡി നല്‍കുകയാണെങ്കില്‍ നായയ്ക്ക് നല്ലരീതിയില്‍ ഭക്ഷണം നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ദരിദ്ര കുടുംബത്തിലെ യുവതി ഉദ്യോഗസ്ഥരെ അറിയിച്ചു.

dog

യുവതിയുടെ ആവശ്യം കേട്ടയുടന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. അവര്‍ പിന്നീട് മൃഗങ്ങളെ റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന് സ്ത്രീയെ ബോധിപ്പിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ ജില്ലാ കളക്ടര്‍ മറ്റൊരു രീതിയിലാണ് വിഷയത്തില്‍ പ്രതികരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗ്രാമങ്ങളില്‍ എത്തി കുടുംബങ്ങളെ സന്ദര്‍ശിക്കുന്നത് വലിയ കാര്യമാണെന്ന് കളക്ടര്‍ ശേഖര്‍ വെര്‍മ പറഞ്ഞു. ഭാവിയില്‍ വളര്‍ത്തുമൃഗങ്ങളെയും റേഷന്‍ കാര്‍ഡില്‍ ഉള്‍ക്കൊള്ളിച്ചേക്കാമെന്നും അദ്ദേഹം സൂചന നല്‍കി.

മധ്യപ്രദേശിലെ അലിരാജ്പുര്‍ ജില്ലയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്‌വാര്‍ ഗ്രാമത്തില്‍ ഗ്രാമവാസിയാണ് ആവശ്യം ഉന്നയിച്ച നാന്‍ബായ് സ്ത്രീ. വളരെ പാവപ്പെട്ട കുടുംബത്തില്‍ പെടുന്ന ഇവര്‍ക്ക് റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട നിയമാവലിയൊന്നും അറിയില്ലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+