Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പുതിയ സഖ്യത്തിന്; ബിഎസ്പിയെ തള്ളി!! ഒരേസമയം രണ്ടുവിഭാഗവും കൂടെ

ഭോപ്പാല്‍: മായാവതിയുടെ ബിഎസ്പിയുമായി സഖ്യത്തിലെത്താന്‍ സാധിക്കാതെ വന്നതോടെ കോണ്‍ഗ്രസ് മറ്റു വഴികള്‍ ആലോചിക്കുന്നു. മധ്യപ്രദേശില്‍ മായാവതിയുടെ പിന്തുണയില്ലെങ്കിലും ജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. പുതിയ സഖ്യകക്ഷികളെ കിട്ടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

നിലവില്‍ പിന്നാക്ക-ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന് മികച്ച പിന്തുണ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ആദിവാസി മേഖലയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. പ്രധാന പാര്‍ട്ടിയുമായി ഏകദേശ ധാരണയായിട്ടുമുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

പിന്നാക്ക ജനങ്ങള്‍ക്കിടയില്‍

പിന്നാക്ക ജനങ്ങള്‍ക്കിടയില്‍

പിന്നാക്ക ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് ബിഎസ്പി. മധ്യപ്രദേശില്‍ വ്യാപകമായ വേരോട്ടം ബിഎസ്പിക്കില്ല. എങ്കിലും ചില മണ്ഡലങ്ങളില്‍ ഇവരുടെ പിന്തുണ നിര്‍ണായകമാണ്. സീറ്റ് വിഭജന ചര്‍ച്ചയില്‍ ധാരണയിലെത്താതെ വന്നതോടെയാണ് ബിഎസ്പി കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നു വച്ചത്.

പകരം അത്രതന്നെ ശക്തിയുള്ള

പകരം അത്രതന്നെ ശക്തിയുള്ള

കോണ്‍ഗ്രസ് മല്‍സരിക്കുന്ന മണ്ഡലങ്ങളിലും കോണ്‍ഗ്രസ് നേതാക്കളുടെ മണ്ഡലങ്ങളിലും ബിഎസ്പി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പിന്നാക്ക വിഭാഗത്തിന്റെ വോട്ട് പൂര്‍ണമായും കോണ്‍ഗ്രസിന് കിട്ടാതെ വരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്നാണ് ബിഎസ്പിക്ക് പകരം അത്ര തന്നെ ശക്തിയുള്ള ജെഎവൈഎസിനെ കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുന്നത്.

ജയ് ആദിവാസി യുവശക്തി

ജയ് ആദിവാസി യുവശക്തി

ആദിവാസി വിഭാഗങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കുമിടയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് ജയ് ആദിവാസി യുവശക്തി എന്ന പാര്‍ട്ടി. ഇവരുടെ നേതൃത്വങ്ങളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തി. അടുത്തമാസമാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്. സഖ്യമുണ്ടാക്കാന്‍ ധാരണയിലെത്തിയെന്ന് ജെഎവൈഎസ് നേതാവ് ഡോ. ഹിരലാല്‍ ആല്‍വ പ്രതികരിച്ചു. സീറ്റ് വിഭജന ചര്‍ച്ചയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

40 സീറ്റില്‍ മല്‍സരിക്കണം

40 സീറ്റില്‍ മല്‍സരിക്കണം

230 നിയമസഭാ മണ്ഡലങ്ങളാണ് മധ്യപ്രദേശിലുള്ളത്. ഇതില്‍ 40 സീറ്റില്‍ മല്‍സരിക്കണമെന്നാണ് ജെഎവൈഎസ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. ബിഎസ്പി പിണങ്ങിയത് സീറ്റ് ചര്‍ച്ചയിലാണ്. അതുകൊണ്ടുതന്നെ മറ്റൊരു പാര്‍ട്ടി കൂടി അകലാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്നാണ് കരുതുന്നത്.

സ്വാധീനമേഖല

സ്വാധീനമേഖല

പടിഞ്ഞാറന്‍ മധ്യപ്രദേശിലാണ് ജെഎവൈഎസിന് കൂടുതല്‍ സ്വാധീനം. മാല്‍വ-നിമാര്‍ മേഖലയില്‍ 28 മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്നാണ് ഹിരലാല്‍ ആല്‍വ പറയുന്നത്. ഈ മേഖലയില്‍ മൊത്തം 66 സീറ്റുകളാണുള്ളത്. പാര്‍ട്ടി മല്‍സരിക്കാന്‍ തീരുമാനിച്ച 28 മണ്ഡലങ്ങളില്‍ 22ഉം സംവരണ മണ്ഡലമാണ്.

ആരാണ് ആല്‍വ

ആരാണ് ആല്‍വ

മാല്‍വ-നിമാര്‍ മേഖലയില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരാണുള്ളത്. അലിരാജ്പൂര്‍, രത്‌ലം, ധര്‍, ഖാര്‍ഗോണ്‍, ബുര്‍ഹാന്‍പൂര്‍, ഖന്ത്വ, ദേവാസ്, ബര്‍വാനി ജില്ലകളിലാണ് ജെഎവൈഎസ് മല്‍സരിക്കുക. ആദിവാസികള്‍ക്ക് ഭൂരിപക്ഷമുള്ള ജില്ലകളാണിതെന്ന് ആല്‍വ ചൂണ്ടിക്കാട്ടുന്നു. ദില്ലി എയിംസിലെ മുന്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ആല്‍വ.

കൂറ്റന്‍ സമ്മേളനം

കൂറ്റന്‍ സമ്മേളനം

ഒക്ടോബര്‍ രണ്ടിന് ജെഎവൈഎസ് ശക്തി തെളിയിച്ചുകൊണ്ട കൂറ്റന്‍ സമ്മേളനം സംഘടിപ്പിച്ചിരുന്നു. കിസാന്‍ പഞ്ചായത്ത് എന്ന പേരിലായിരുന്നു സമ്മേളനം. ഒരുലക്ഷത്തിലധികം ആദിവാസി യുവാക്കളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. എന്തുവില കൊടുത്തും അധികാരം തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

ഉയര്‍ന്ന ജാതി വോട്ട് ഉറപ്പിച്ചു

ഉയര്‍ന്ന ജാതി വോട്ട് ഉറപ്പിച്ചു

ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുടെ പിന്തുണ ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ബിജെപിയുടെ വോട്ട് ബാങ്കായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍. എന്നാല്‍ ഇത്തവണ അവര്‍ ബിജെപിയുമായി ഉടക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. കൂടെ പിന്നാക്കക്കാരുടെ വോട്ട് കൂടി ലഭിക്കാനാണ് കോണ്‍ഗ്രസ് പുതിയ സഖ്യത്തിന് ശ്രമിക്കുന്നത്.

ബിജെപിയുടെ വോട്ടുബാങ്കില്‍ ചോര്‍ച്ച

ബിജെപിയുടെ വോട്ടുബാങ്കില്‍ ചോര്‍ച്ച

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് അഭിപ്രായ സര്‍വ്വെ സൂചിപ്പിക്കുന്നത്. ചില സര്‍വേകളില്‍ ബിജെപിക്കും സാധ്യത കല്‍പ്പിക്കുന്നുണ്ട്. ബിജെപിയുമായി കഴിഞ്ഞതവണ ചേര്‍ന്നുനിന്നിരുന്ന പല പാര്‍ട്ടികളും ഇത്തവണ അകന്ന മട്ടാണ്. ഇതിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷ. സര്‍ക്കാര്‍ ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവരുടെ വോട്ട് ഇത്തവണ ബിജെപിക്ക് കിട്ടില്ലെന്നാണ് ഈ വിഭാഗത്തില്‍പ്പെട്ട നേതാക്കല്‍ പറയുന്നത്.

സന്യാസിമാരുടെ ഭീഷണി

സന്യാസിമാരുടെ ഭീഷണി

സന്ന്യാസിമാരും ബിജെപിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ബിജെപി മന്ത്രിസഭയില്‍ അംഗമായിരുന്ന സന്ന്യാസി നംദിയോ ദാസ് ത്യാഗി എന്ന കംപ്യൂട്ടര്‍ ബാബ അടുത്തിടെയാണ് രാജിവച്ചത്. അദ്ദേഹം ബിജെപിക്കെതിരെ പ്രചാരണം നടത്തുകയാണിപ്പോള്‍. മധ്യപ്രദേശ് ബിജെപി സര്‍ക്കാരിന് കടുത്തവെല്ലുവിളിയാണ് സന്ന്യാസിയുടെ നേതൃത്വത്തിലുള്ള ഹൈന്ദവ പുരോഹിതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇവരെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.

ബിജെപിയെ തൂത്തെറിയണം

ബിജെപിയെ തൂത്തെറിയണം

ഒക്ടോബര്‍ ഒന്നിനാണ് ബാബ മന്ത്രിപദവി രാജിവച്ചതും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ രംഗത്തുവന്നതും. ഇന്‍ഡോറില്‍ സന്യാസിമാരുടെ കൂറ്റന്‍ റാലിയാണ് ചൊവ്വാഴ്ച നടന്നത്. ബാബയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സന്യാസിമാരെത്തിയത്. ബിജെപിക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സന്യാസിമാര്‍ തീരുമാനിച്ചു. ബിജെപിയെ തൂത്തെറിയണമെന്ന ബാബ പ്രഖ്യാപിച്ചു. 13 മഠങ്ങളില്‍ നിന്നുള്ള സ്വാമിമാരാണ് ഇന്‍ഡോറില്‍ സംഘടിച്ചത്.

അടുത്ത മാസം 28ന്

അടുത്ത മാസം 28ന്

അടുത്ത മാസം 28നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം മധ്യപ്രദേശില്‍ വര്‍ധിച്ചിട്ടുണ്ട്. സംവരണം, രാമക്ഷേത്രം നിര്‍മാണം എന്നീ കാര്യങ്ങളിലും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല. ഇനി ബിജെപിക്കൊപ്പം നില്‍ക്കില്ല. വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തവരാണവരെന്നും സന്യാസിമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും സന്യാസിമാരുടെ സമ്മേളനത്തിന് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+