തമിഴ് രാഷ്ട്രീയം കലങ്ങിമറിയുന്നു; എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി, പദവി റദ്ദാക്കി ഹൈക്കോടതി
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം വീണ്ടും ദേശീയ തലത്തില്‍ വാര്‍ത്തയാകുന്നു. അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്ത നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജൂലൈ 11ന് നടന്ന പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് നിയമ പിന്‍ബലമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ പുതിയ ജനറല്‍ കൗണ്‍സില്‍ വിളിക്കേണ്ട സാഹചര്യമായി. ഒ പനീര്‍ശെല്‍വത്തിന് ആശ്വാസം പകരുന്ന വിധിയാണ് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

മദ്രാസ് ഹൈക്കോടതിയുടെ അനുമതിയോടെയാണ് ജൂലൈയില്‍ എഐഎഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ബഹളത്തില്‍ മുങ്ങിയ യോഗത്തിനിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. മാത്രമല്ല, പനീര്‍ശെല്‍വത്തിന് നേരെ കുപ്പിയേറുമുണ്ടായി. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതും ഈ യോഗത്തിലാണ്. തൊട്ടുപിന്നാലെ പനീര്‍ശെല്‍വത്തെയും അനുകൂലികളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെയില്‍ ഇരട്ട നേതൃപദവി എന്ന രീതി രൂപപ്പെട്ടിരുന്നു. പളനിസ്വാമിക്കും പനീര്‍ശെല്‍വത്തിനും ആശ്വാസകരമായിരുന്നു ഈ രീതി. എന്നാല്‍ പാര്‍ട്ടിയില്‍ കൂടുതല്‍ നിയന്ത്രണം വരുത്താന്‍ പളനിസ്വാമി ശ്രമിച്ചു. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. പളനിസ്വാമി പാര്‍ട്ടിയെ നയിച്ചാല്‍ മതി എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വാദിച്ചു. ഇതിനിടെയാണ് ജനറല്‍ കൗണ്‍സില്‍ ഹൈക്കോടതിയുടെ അനുമതിയോടെ നടന്നത്. എന്നാല്‍ ബഹളത്തില്‍ മുങ്ങുകയും ചെയ്തു.
യോഗ തീരുമാനങ്ങള്‍ക്കെതിരെ പനീര്‍ശെല്‍വം വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവര്‍ നല്കിയ ഹര്‍ജിയിലാണ് ജനറല്‍ കൗണ്‍സില്‍ യോഗത്തിന് നിയമ പിന്‍ബലമില്ലെന്ന് കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. ഇതോടെ പനീര്‍ശെല്‍വത്തെ പുറത്താക്കിയ നടപടി റദ്ദായി. മാത്രമല്ല, പളനിസ്വാമി പാര്‍ട്ടി അധ്യക്ഷനായ നടപടിയും റദ്ദാക്കപ്പെട്ടു. ഇനി പുതിയ ജനറല്‍ കൗണ്‍സില്‍ വിളിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ സംയുക്ത യോഗം വിളിച്ചാല്‍ സംഘര്‍ഷ സാധ്യത കൂടുതലാണ്.
ജയലളിതയുടെ മരണത്തിന് ശേഷം ജയിലില്‍ പോയ തോഴി ശശികല തിരിച്ചെത്തിയ ശേഷമാണ് എഐഎഡിഎംകെയില്‍ മുറുമുറുപ്പ് തുടങ്ങിയത്. അവരെ പാര്‍ട്ടിയുമായി അടുപ്പിക്കരുത് എന്നാണ് പളനിസ്വാമി വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ അല്‍പ്പം മയത്തോടെയാണ് പനീര്‍ശെല്‍വം ഇടപെടുന്നത്. പനീര്‍ശെല്‍വം പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നുവെന്ന് മറുഭാഗം വാദിക്കുന്നു. ഇനി ശശികല നടത്തുന്ന നീക്കവും പാര്‍ട്ടിയിലെ ഇരുചേരികള്‍ നടത്തുന്ന നീക്കവും ഏറെ നിര്‍ണായകമാണ്. ഇരുചേരികളുടെ പോരില്‍ ക്രമസമാധാന പ്രശ്നമുണ്ടായാല്‍ മാത്രമേ ഇടപെടൂ എന്നാണ് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന് വ്യക്തമാക്കിയിട്ടുള്ളത്.
Recommended Video
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications