കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസയില്‍ പെണ്‍കുട്ടികള്‍ക്ക് ക്രൂരപീഡനം;ഇരുമ്പ് കമ്പി കൊണ്ട് മര്‍ദ്ദനം,ഞെട്ടിക്കുന്ന കഥകള്‍....

പത്ത് വയസിനും പതിനഞ്ച് വയസിനും ഇടയിലുള്ള പെണ്‍കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

നെല്ലൂര്‍: പെണ്‍കുട്ടികള്‍ താമസിച്ചു പഠിക്കുന്ന മദ്രസയില്‍ വിദ്യാര്‍ത്ഥിനികളെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ മദ്രസയിലെ അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്ത് കനിഗിരിയില്‍ പ്രവര്‍ത്തിക്കുന്ന മദ്രസയിലാണ് വിദ്യാര്‍ത്ഥിനികളെ ക്രൂരമായി പീഡിപ്പിച്ചത്.

പത്ത് വയസിനും പതിനഞ്ച് വയസിനും ഇടയിലുള്ള പെണ്‍കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. ഹോസ്റ്റല്‍ ചുമതല വഹിക്കുന്ന മദ്രസയിലെ അധ്യാപികയായ എസ്‌കെ റാഷിദയാണ് പെണ്‍കുട്ടികളെ ശാരീരകമായും മാനസികമായും പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ സന്ദര്‍ശിക്കാനെത്തിയ രക്ഷിതാക്കളോട് വിദ്യാര്‍ത്ഥിനികള്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് മദ്രസയ്ക്കുള്ളില്‍ നടക്കുന്ന പീഡനം പുറംലോകമറിയുന്നത്.

മര്‍ദ്ദിച്ച് അവശയാക്കി...

മര്‍ദ്ദിച്ച് അവശയാക്കി...

പെണ്‍കുട്ടികളെ ചുട്ട് പഴുത്ത ഇരുമ്പ് കമ്പി കൊണ്ടാണ് അധ്യാപിക മര്‍ദ്ദിച്ചിരുന്നത്. പെണ്‍കുട്ടികളുടെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ഭക്ഷണം നല്‍കിയില്ല...

ഭക്ഷണം നല്‍കിയില്ല...

അഫ്‌സ എന്ന വിദ്യാര്‍ത്ഥിനിയുടെ കണ്ണില്‍ ഇഞ്ചിനീരൊഴിച്ചതായും പരാതിയുണ്ട്. അഫ്‌സയുടെ കണ്ണിനു ചുറ്റും കറുത്ത പാടുകളുണ്ട്. ചില വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷണം പോലും നല്‍കാറില്ലെന്നും പരാതിയുണ്ട്.

ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് പീഡനം...

ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് പീഡനം...

ജലവിതരണ പൈപ്പുകള്‍ പൊട്ടിച്ചെന്ന് പറഞ്ഞാണ് അധ്യാപിക വിദ്യാര്‍ത്ഥിനികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് തങ്ങളെ മര്‍ദ്ദിക്കുന്നതും പട്ടിണിക്കിടുന്നതും പതിവാണെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം.

ഏകദേശം 180ഓളം അന്തേവാസികള്‍...

ഏകദേശം 180ഓളം അന്തേവാസികള്‍...

പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള മദ്രസയില്‍ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കാണ് പീഡനം നേരിടേണ്ടി വന്നത്. ഏകദേശം 180ഓളം പെണ്‍കുട്ടികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്.

മതവിദ്യാഭ്യാസം മാത്രം...

മതവിദ്യാഭ്യാസം മാത്രം...

മതവിഷയങ്ങള്‍ മാത്രമാണ് കനിഗിരിയിലെ ഈ മദ്രസയില്‍ പഠിപ്പിക്കുന്നുള്ളുവെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.

രക്ഷിതാക്കള്‍ക്കും ഹോസ്റ്റലില്‍ പ്രവേശനമില്ല...

രക്ഷിതാക്കള്‍ക്കും ഹോസ്റ്റലില്‍ പ്രവേശനമില്ല...

മദ്രസാ കോമ്പൗണ്ടിനകത്തേക്ക് പുറത്ത് നിന്നുള്ളവരെ പ്രവേശിക്കാറില്ല. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പോലും കടുത്ത നിയന്ത്രണങ്ങളാണുള്ളത്. അവധി ദിവസമായ വെള്ളിയാഴ്ച മാത്രമാണ് രക്ഷിതാക്കള്‍ക്ക് കുട്ടികളെ കാണാന്‍ അനുമതിയുള്ളത്.

മറ്റു വിദ്യാര്‍ത്ഥിനികളോട് സംസാരിക്കുന്നതിനും നിയന്ത്രണം...

മറ്റു വിദ്യാര്‍ത്ഥിനികളോട് സംസാരിക്കുന്നതിനും നിയന്ത്രണം...

വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ പരസ്പരം സംസാരിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഹോസ്റ്റല്‍ അന്തേവാസികളായ പെണ്‍കുട്ടികള്‍ ഡേ സ്‌കോളേഴ്‌സായ വിദ്യാര്‍ത്ഥിനികളോട് സംസാരിക്കുന്നതും കുറ്റകരമാണ്.

പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി...

പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി...

ഹോസ്റ്റലിലും മദ്രസയിലും നടക്കുന്ന കാര്യങ്ങള്‍ രക്ഷിതാക്കളോട് പറയരുതെന്ന് വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭയം കാരണം വിദ്യാര്‍ത്ഥിനികള്‍ ഇതൊന്നും പുറത്തുപറഞ്ഞിരുന്നില്ല.

ഒരു രക്ഷിതാവ് മാത്രം...

ഒരു രക്ഷിതാവ് മാത്രം...

മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനകളിലൊരാള്‍ രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഒരു രക്ഷിതാവ് മാത്രമാണ് ആദ്യം പോലീസില്‍ പരാതി നല്‍കിയത്. മറ്റുള്ളവര്‍ പിന്നീടാണ് പരാതി സമര്‍പ്പിച്ചത്.

അധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍...

അധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍...

മദ്രസയിലെ അധ്യാപികയായ എസ്‌കെ റാഷിദയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പെണ്‍കുട്ടികള്‍ ഉന്നയിച്ചിരിക്കുന്നതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുബ്ബറാവു പറഞ്ഞു.

English summary
Police booked a case against a teacher working in a madrasa for girls for branding three students with a hot rod at Kanigiri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X