സംഘികള്‍ക്ക് കുരു പൊട്ടും; ആഗ്രയിലെ മദ്രസയില്‍ പഠിക്കുന്നത് ഹിന്ദുകുട്ടികള്‍

  • By: Desk
Subscribe to Oneindia Malayalam

ദില്ലിഇന്ത്യയിലെ മദ്രസകളില്‍ ഇസ്ലാം മതത്തെക്കുറിച്ചും ഇസ്ലാം ആശയത്തെക്കുറിച്ചുമുള്ള പഠനം മാത്രമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്ർ മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലുന്ന നാട്ടില്‍ മതസൗഹാര്‍ദ്ദം സന്ദേശം വിളിച്ചോതുന്ന ഒരു മദ്രസയുണ്ട്‌. ആഗ്രയിലെ മൊയ്‌നുല്‍ ഇസ്ലാം മദ്രസ ലോകത്തിന് തന്നെ മാതൃകയാവുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഹിന്ദു, മറ്റു സമുദായത്തിലെ കുട്ടികള്‍ തുടങ്ങിയവര്‍ പഠനത്തിനായി ഈ മദ്രസയില്‍ എത്താറുണ്ട്.

ബാഹുബലിയാകാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി ബസ്സിനടിയില്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഉറുദു, അറബി, ഫാര്‍സ് ഭാഷാപഠനത്തിന്റെ കൂടെ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളും പഠിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി മുസ്ലിം കുട്ടികളുടെ കൂടെ ഹിന്ദു കുട്ടികളും ഒരുമിച്ചിരുന്ന് ഈ മദ്രസയില്‍ ദുന്യാവി തലീം പഠിക്കുന്നത് .1958ല്‍ സ്ഥാപിതമായ മൊയ്‌നുല്‍ ഇസ്ലാം മദ്രസയില്‍ നിലവില്‍ 450കുട്ടികള്‍ പഠിക്കുന്നുണ്ട്. അതില്‍ 202 കുട്ടികളും ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്.

madrassa

കഴിഞ്ഞ പത്ത് വര്‍ഷമായി ഹിന്ദു കുട്ടികളെ കൂടാതെ മറ്റ് മതവിഭാഗത്തിലെ കുട്ടികളും ഇവിടെ നിന്ന് ഉറുദുവും അറബിയും പഠിക്കുന്നുണ്ട്. ഒന്നു മുതല്‍ പത്താംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഇസ്ലാം സംബന്ധമായ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ നാല് ഉസ്താദ്മാരും, മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ 14 ഉസ്താദ്മാരും ഇവിടെയുണ്ട്.

തൃശൂരിൽ അരങ്ങേറിയത് 'സന്ദേശ'ത്തിലെ രംഗങ്ങൾ! മൃതദേഹത്തെ ചൊല്ലി സിപിഎം-ബിജെപി തർക്കം...

ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ല, ആരെയും നിര്‍ബന്ധിച്ച് മതപതപരമായ കാര്യങ്ങളും പഠിപ്പിക്കുന്നില്ലെന്ന് മദ്രസയുടെ പ്രിന്‍സിപ്പള്‍ മൗലാനാ ഉജൈര്‍ അലാം പറഞ്ഞു. വിവിധ മതവിഭാഗത്തില്‍ പെട്ട കുട്ടികള്‍ ഒരു മേല്‍കൂരയ്ക്ക് ഉള്ളിലിരുന്നുകൊണ്ട് പഠിക്കുന്ന മനോഹരമായ കാഴ്ച എക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നല്‍കാന്‍ വേണ്ടിയുള്ള ശ്രമംകൂടി ഇതിന് പിന്നിലുണ്ടെന്ന് പ്രിന്‍സിപ്പള്‍ കൂട്ടിച്ചേര്‍ത്തു.

English summary
hindu kids studies in madrassa for last ten years. in agra the moinul islam madarsa teaches for students from all religions
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്