മഹാ കുംഭമേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമു; ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്തു
ഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ മഹാ കുംഭമേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമു തിങ്കളാഴ്ച ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി. രാഷ്ട്രപതി ഗംഗ ആരതിയും പൂജയും നടത്തി. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും മുർമുവിനാെപ്പം എത്തിയിരുന്നു.
പുണ്യ സ്നാനത്തിന് ശേഷം പ്രസിഡൻറ് ദ്രൗപതി മുർമുവും അക്ഷയാവത്, ഹനുമാൻ മന്ദിർ എന്നിവിടങ്ങളിൽ ദർശനം നടത്തുമെന്ന് രാഷ്ട്രപതി ഭവൻ നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. രാഷ്ട്രപതി ഡിജിറ്റൽ അനുഭവ് സെൻ്ററും സന്ദർശിക്കും," പ്രസ്താവന കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി യോഗി ആദിത്യ നാഖ് രാഷ്ട്രപതിയെ അക്ഷയാവത്, ബഡേ ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിൽ അനുഗമിക്കുമെന്നും രാഷ്ട്രപതിഭവൻ അറിയിച്ചു. രാജേന്ദ്ര പ്രസാദിന് ശേഷം സംഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു. രാവിലെ പ്രയാഗ് രാജിൽ വിമാനം ഇറങ്ങിയ രാഷ്ട്രപതി ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേലിനും മുഖ്യമന്ത്രി മുഖ്യമന്ത്രി ആദിത്യ നാഥിനും ഒപ്പമാണ് സംഗമത്തിലെത്തിയത്.
ഹിന്ദുമതത്തിലെ അനശ്വരതയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന ബഡേ ഹനുമാൻ ക്ഷേത്രത്തിലും അക്ഷയവത് മരത്തിലും അവർ പ്രാർത്ഥനകൾ നടത്തും. അതേ സമയം രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് പ്രയാഗ് രാജിൽ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. ജനുവരി 13 ന് ആരംഭിച്ച മഹത്തായ മഹാ കുംഭ മേള ലോകത്തിലെ ഏറ്റവു വലിയ ആത്മീയ സാംസ്കാരിക സമ്മേളനമാണ്. രാജ്യത്ത് നിന്ന് മാത്രമല്ല ലോകമെമ്പാടുമുള്ള ഭക്തരാണ് ഇവിടേക്ക് എത്തുന്നത്. ഫെബ്രുരി 26 ന് മാഹാ ശിവരാത്രി ദിനത്തിൽ ഉത്സവം സമാപിക്കും.
ഗംഗ, യമുന പുരാണത്തിലെ സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമസ്ഥാനമാണ് ത്രിവേണി സംഗമം. ഹിന്ദുമതത്തിൽ വലിയ പ്രാധാന്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിരവധി ഉന്നത നേതാക്കളും മഹാ കുംഭ മേളയിൽ എത്തിയിരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച മഹാ കുംഭം മുതൽ കുറഞ്ഞത് 44 കോടി തീർത്ഥാടകരാണ് ത്രിവേണി സംഗമത്തിൽ മുങ്ങിയത്. വലിയ സജ്ജീകരണങ്ങളാണ് യു പി സർക്കാർ മഹാ കുംഭ മേളയ്ക്ക് ഒരുക്കിയത്. 45 ദിവസമാണ് കുംഭ മേള.












Click it and Unblock the Notifications