എഞ്ചി. പരീക്ഷ നേതാവിന്റെ വീട്ടില്‍; പിടികൂടിയത് 25 പേരെ; ഇവരൊക്കെ എഞ്ചിനീയര്‍മാരായാലോ?

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ശിവസേന നേതാവിന്റെ വീട്ടില്‍ പരീക്ഷയെഴുതുന്ന എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം പിടികൂടി. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ഞെട്ടിക്കുന്ന സംഭവം. മൂന്ന് പെണ്‍കുട്ടികളടക്കം 25 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിക്കൊണ്ടിരിക്കെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്.

ശിവസേന കോര്‍പറേറ്റര്‍ സീതാറാം സര്‍വേയുടെ വീട്ടില്‍ വെച്ചായിരുന്നു പരീക്ഷ. ഈ വിദ്യാര്‍ഥികളെല്ലാം നഗരത്തിലെ ഒരു എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠിക്കുന്നവരാണ്. യൂണിവേഴ്‌സിറ്റി നടത്തിയ പരീക്ഷയില്‍ ഇവര്‍ നേരത്തെ പങ്കെടുത്തിരുന്നു. അന്ന് ഒരു ചോദ്യത്തിനുമാത്രമായിരുന്നു ഉത്തരം എഴുതിയത്. ശേഷിക്കുന്ന ഭാഗം എഴുതാതെ വിടുകയായിരുന്നു.

writing-pen

ഇതേ ഉത്തര പേപ്പറിലാണ് ഇവര്‍ ശിവസേന നേതാവിന്റെ വീട്ടില്‍ രഹസ്യമായി എഴുതിക്കൊണ്ടിരുന്നത്. യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച പേപ്പറുകള്‍ തിരികെ വിദ്യാര്‍ഥികളുടെ കൈയ്യിലെത്തുകയും അവര്‍ തങ്ങളുടെ ഇഷ്ടപ്രകാരം കോപ്പിയടിച്ച് പരീക്ഷയെഴുതുകയുമാണ് ചെയ്തിരുന്നത്. വലിയൊരു മാഫിയ സംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയ ഉദ്യോഗസ്ഥ രംഗത്തുനിന്നുള്ളവര്‍ പരീക്ഷ അട്ടിമറിക്ക് കൂട്ടുനിന്നതായാണ് വിവരം. സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളാണ് പിടിയിലായവരെല്ലാം. ഇവര്‍ നാളെ പഠിച്ചിറങ്ങി ബില്‍ഡിങ്ങുകളും റോഡുകളുമെല്ലാം നിര്‍മിക്കാനിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ചിലര്‍ ആശങ്കപ്പെടുന്നു. സംഭവത്തില്‍ യൂണിവേഴ്‌സിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസ് ഒതുക്കിത്തീര്‍ക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.


English summary
Maharashtra: 25 engineering students found writing exam paper in politicos house
Please Wait while comments are loading...