കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ ബിജെപി എൻസിപിയുടെ പിന്തുണ തേടിയേക്കും, ശിവസേനയിൽ വിശ്വാസമുണ്ടെന്നും ബിജെപി മന്ത്രി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന- ബിജെപി തർക്കം അതിരൂക്ഷമായ സാഹചര്യത്തിൽ സർക്കാർ രൂപീകരണം അനിശ്ചിതമായി നീളുകയാണ്. മുഖ്യമന്ത്രി പദത്തിൽ ഉടക്കി നിൽക്കുന്ന ബിജെപിയും ശിവസേനയും യാതൊരു വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്ന സൂചനയാണ് നൽകുന്നത്. ശിവസേനയ്ക്ക് കൈകൊടുക്കേണ്ടെന്ന നിലപാടിലാണ് കോൺഗ്രസും എൻസിപിയും എങ്കിലും അനിശ്ചിതത്വം തുടർന്നാൽ തീരുമാനങ്ങൾ മാറിയേക്കാം.

 ശിവസേനയെ മെരുക്കാന്‍ അവസാന ശ്രമവുമായി ബിജെപി; ഇന്ന് നിതിന്‍ ഗഡ്ഗരി-ഉദ്ദവ് താക്കറെ കൂടിക്കാഴ്ച ശിവസേനയെ മെരുക്കാന്‍ അവസാന ശ്രമവുമായി ബിജെപി; ഇന്ന് നിതിന്‍ ഗഡ്ഗരി-ഉദ്ദവ് താക്കറെ കൂടിക്കാഴ്ച

സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ സർക്കാർ രൂപീകരണവുമായി ബിജെപി മുന്നോട്ട് പോകാനാണ് സാധ്യത. കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാർ ഗവർണറെ കണ്ടെങ്കിലും സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചില്ല. ശിവസേന നിലപാട് തുടർന്നാണ് മഹാരാഷ്ട്രയിൽ പുതിയ സഖ്യകക്ഷിയുണ്ടായേക്കുമെന്ന സൂചന നൽകുകയാണ് ബിജെപി നേതാവ്.

രാഷ്ട്രപതി ഭരണമോ?

രാഷ്ട്രപതി ഭരണമോ?

മഹാരാഷ്ട്രയിലെ നിലവിലെ സഭയുടെ കാാലവധി നാളെ വൈകുന്നേരം നാല് മണിക്കാണ് അവസാനിക്കുന്നത്. അതിനുള്ളിൽ സർക്കാർ രൂപീകരണം നടന്നില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതിഭരണത്തിലേക്ക് പോവുകയും തുടർന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തേക്കും. ശിവസേനയെ അനുനയിപ്പിക്കാനായില്ലെങ്കിലും ഏതു വിധേനയും സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് മഹാരാഷ്ട്രയിൽ നടക്കുന്നത്.

 ലക്ഷ്യം എൻസിപിയോ?

ലക്ഷ്യം എൻസിപിയോ?

ശിവസേന നിലപാട് മയപ്പെടുത്തണമെന്നുമാണ് പ്രതീക്ഷിക്കുന്നത്, എന്നാൽ പിടിവാശി തുടർന്നാൽ എൻസിപിയുടെ പിന്തുണ തേടുന്നതും പരിഗണിക്കും. പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു ബിജെപി നേതാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിൽ മാത്രമെ ബിജെപി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

നയം വ്യക്തമാക്കി

നയം വ്യക്തമാക്കി


കൃത്യമായ ഭൂരിപക്ഷം ഇല്ലാതെ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന് ബിജെപി നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഭരിക്കാൻ ആവശ്യമായ സംഖ്യ ഞങ്ങൾക്കില്ല. ശിവസേന പിടിവാശി ഉപേക്ഷിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. 2014ലേതു പോലെ ഇത്തവണയും എൻസിപിയുടെ പിന്തുണ തേടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും ഫട്നാവിസ് മന്ത്രി സഭയിലെ ബിജെപി മന്ത്രി വ്യക്തമാക്കി. 2014ൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാതിരുന്ന ബിജെപിക്ക് എൻസിപി പുറത്ത് നിന്നും പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.

സംഖ്യകൾ ഇങ്ങനെ

സംഖ്യകൾ ഇങ്ങനെ

288 അംഗ നിയമസഭയിൽ 56 സീറ്റുകൾ മാത്രം നേടിയ ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നൽകേണ്ടതില്ലെന്നാണ് ബിജെപിയുടെ നിലപാട്. 288 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷം കടക്കാൻ 146 സീറ്റുകൾ വേണം. ബിജെപിക്ക് നിലവിൽ 105 എംഎൽഎമാരാണുള്ളത്. സർക്കാർ രൂപീകരണത്തിനായുള്ള എല്ലാ സാധ്യതകളും ഗവർണർ പരിശോധിക്കുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി. സാധാരണ നിലയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെ ഗവർണർ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കും. എല്ലാ സാധ്യതകളും പരാജയപ്പെട്ടാൽ മാത്രമെ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുകയുള്ളു.

 എൻസിപി വഴങ്ങുമോ?

എൻസിപി വഴങ്ങുമോ?


മഹാരാഷ്ട്രയിൽ ബിജെപിയെ പിന്തുണയ്ക്കാൻ എൻസിപി സമ്മതിച്ചാൽ അനായാസമായി കേവല ഭൂരിപക്ഷം കടക്കാനാകും. 54 സീറ്റുകളാണ് എൻസിപിക്കുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്തരം ഒരു നീക്കത്തിന് എൻസിപി തയ്യാറാകുമെന്ന് കരുതുന്നില്ല. എൻസിപി അധ്യക്ഷൻ ശരദ് പവാർ തുടക്കം മുതൽ ശിവസേനയ്ക്ക് അനുകൂലമായ നിലപാട് എടുത്തെങ്കിലും സേനയുമായി ബന്ധം വേണ്ടെന്ന നിലപാടിലായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇതോടെയാണ് ബിജെപി ഇതര സർക്കാർ രൂപീകരിക്കാനുള്ള ശിവസേനയുടെ പ്രതീക്ഷ മങ്ങിയത്.

 എംഎൽഎമാർ റിസോർട്ടിൽ

എംഎൽഎമാർ റിസോർട്ടിൽ


പണമെറിഞ്ഞ് ബിജെപി എംഎൽഎമാരെ റാഞ്ചുമോ എന്ന ഭയം ശിവസേന അടക്കമുള്ള പാർട്ടികൾക്കുണ്ട്. കർണാടകയിലെ പാഠം ഉൾക്കൊണ്ട് മുന്നൊരുക്കങ്ങൾ എടുക്കുകയാണ് കോൺഗ്രസും. കോൺഗ്രസ് എംഎൽഎമാരെ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ശിവസേന നേരത്തെ തന്നെ എംഎൽഎമാരെ ബാദ്രയിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ ശിവസേനയെ അനുനയിപ്പിക്കാൻ ആർഎസ്എസും ശ്രമം നടത്തുന്നുണ്ട്.

English summary
Maharashtra crisis; BJP may seek support from NCP, says BJP minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X