കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവ് താക്കറെയുടെ വീട്ടില്‍ കോണ്‍ഗ്രസ്-എന്‍സിപി- ശിവസേന യോഗം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീട്ടില്‍ നിര്‍ണായക യോഗം.കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന അധ്യക്ഷന്മാര്‍ ഒന്നിച്ച് ചര്‍ച്ച ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളെയും ഉദ്ധവിന്റെ വസതിയില്‍ ഉണ്ട്. നേരത്തെ രാജി വെയ്ക്കാന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ച് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉദ്ധവിന്റെ വസതിയില്‍ നിര്‍ണായക യോഗം നടക്കുന്നത്. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് തനിക്ക് അധികാരത്തില്‍ കൊതിയില്ലെന്നും രാജിവെയ്ക്കാന്‍ തയ്യാറാണെന്നും ഉദ്ധവ് വ്യക്തമാക്കിയത്. ഉദ്ധവിന്റെ വസതിയിലെ യോഗത്തിന് പിന്നാലെ നിര്‍ണായകമായ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി സ്ഥാനത്തോട് ആര്‍ത്തിയില്ല. അതാനായി ആരോടും യുദ്ധം ചെയ്തിട്ടില്ലെന്നും ഉദ്ധവ് പറഞ്ഞിരുന്നു. എന്റെ ആളുകള്‍ക്ക് മുഖ്യമന്ത്രി പദത്തില്‍ എന്നെ വേണ്ടെങ്കില്‍, ഞാന്‍ മുഖ്യമന്ത്രി ആയിരിക്കുന്നതില്‍ ഒരു എംഎല്‍എയ്ക്ക് എങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അതെന്നോട് നേരിട്ടു പറയൂ..ആ നിമിഷം ഞാന്‍ രാജിവയ്ക്കും. പക്ഷേ എന്റെ അടുത്തുവന്ന് മുഖാമുഖം സംസാരിക്കണം. എന്തിനാണ് സൂറത്തിലേക്ക് പോയത്. മാത്രമല്ല ഞാന്‍ ശിവസേനയെ നയിക്കാന്‍ യോഗ്യനല്ല എങ്കിലും അത് എന്നോട് തന്നെ പറയാം. ആ സ്ഥാനത്തുനിന്നു മാറാനും ഞാന്‍ തയ്യാറാണ്.

 uddhav thackeray

പകരം ശിവസേനയില്‍ നിന്ന് ആര്‍ക്കു വേണം എങ്കിലും മുഖ്യമന്ത്രിയാകാം. ഭരണപരിചയം ഇല്ലാതെയാണ് മുഖ്യമന്ത്രി ആയത്. കോവിഡ് അടക്കം പല പ്രതിസന്ധികളെയും നേരിട്ടു. രാജ്യത്തെ മികച്ച അഞ്ച് മുഖ്യമന്ത്രിമാരില്‍ ഒരാളായി. കഴിഞ്ഞ രണ്ടര വര്‍ഷമായി നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. 'നിങ്ങള്‍ സംസാരിക്കുമ്പോള്‍ ഉദ്ധവ് ജി ഞങ്ങളുടെ കുടുംബത്തിലെ ഒരാളായി തോന്നുന്നു എന്ന് നിരവധി പേര്‍ പറഞ്ഞിട്ടുണ്ട്. ആകസ്മികമായാണ് മുഖ്യമന്ത്രിസ്ഥാനം എന്നില്‍ എത്തിയത്. അത് ഞാന്‍ ആഗ്രഹിച്ച ഒന്നല്ല. മുഖ്യമന്ത്രിയായി എന്നെ വേണ്ടെന്ന് ഒരു എംഎല്‍എ പറഞ്ഞാല്‍ ഞാന്‍ രാജിവെയ്ക്കും, അദ്ദേഹം പറഞ്ഞു.

ഷിന്‍ഡെ ആവശ്യപ്പെട്ടാല്‍ രാജി? ഉദ്ധവ് താക്കറെ അധികാരത്തിന് പുറത്തേക്കോ?ഷിന്‍ഡെ ആവശ്യപ്പെട്ടാല്‍ രാജി? ഉദ്ധവ് താക്കറെ അധികാരത്തിന് പുറത്തേക്കോ?

തങ്ങള്‍ വിമത നേതാവ് ഏകനാഥ് ഷിന്‍ഡെക്ക് ഒപ്പമാണെന്ന് കാണിച്ച് 34 പാര്‍ട്ടി എംഎല്‍എമാര്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് കോശ്യാരിക്ക് കത്തയച്ചിരുന്നു. ഷിന്‍ഡെയെ പാര്‍ട്ടിയുടെ സഭാ കക്ഷി നേതാവായി പിന്തുണയ്ക്കുന്നു എന്നായിരുന്നു കത്തില്‍. ഇതിന് പിന്നാലെയാണ് ഉടന്‍ ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുന്ന് ഉദ്ധവ് താക്കറെ പറഞ്ഞത്. ഫേസ്ബുക്ക് ലൈവിലായിരുന്നു അദ്ദേഹം രാജിവെയ്ക്കാന്‍ ഒരുക്കമാണെന്ന് പറഞ്ഞത്.

കറുപ്പിന്റെ അഴകുമാത്രമല്ല..നിഗൂഢതയും മാജിക്കും; പുത്തന്‍ ചിത്രവും പൊളി ക്യാപ്ഷനും.. മീര ജാസ്മിന്റെ പുതിയ ചിത്രം

അസമിലെ ഗുവാഹത്തിയുള്ള ഹോട്ടലിലാണ് ശിവസേനയുടെ വിമത എംഎല്‍എമാര്‍ ഉള്ളത്. നേരത്തെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു രണ്ടു പേര്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വം അംഗീകരിച്ച് തിരിച്ചെത്തിയിരുന്നു. പാര്‍ട്ടിയുടെ നിര്‍ദേശം അംഗീകരിക്കാത്തവരെ പുറത്താക്കും എന്ന് ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ശിവസേന പിളര്‍ന്നേക്കും എന്നരീതിയില്‍ ചര്‍ച്ചകള്‍ വന്നിരുന്നു.

English summary
maharashtra crisis: crucial meeting at uddhav thackeray's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X