കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്റെ രണ്ട് കുട്ടികള്‍ എന്റെ കണ്‍മുന്നിലാണ് മരിച്ചത്'; ആ ഇരുണ്ട ദിവസത്തെക്കുറിച്ച് ഷിന്‍ഡെ

Google Oneindia Malayalam News

മുംബൈ: ചെറിയ കളികളിലൂടെയല്ല ഏകനാഥ് ഷിന്‍ഡെ മഹരാഷ്ട്ര മുഖ്യമന്ത്രി പദത്തിലെത്തിയത്. കരുത്തനായ ഉദ്ധവ് താക്കറെയെ കൃത്യമായ തന്ത്രങ്ങളിലൂടെയാണ് ഷിന്‍ഡെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. ഒരിക്കല്‍ സജീവ രാഷ്ട്രീയം വിട്ടിറങ്ങിയ ഷിന്‍ഡെ രണ്ടാം വരവ് നടത്തുകയും ആ രണ്ടാം വരവില്‍ കരുത്താര്‍ജിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായ ഒരു തിരിച്ചടി ഷിന്‍ഡെയുടെ ജീവിതത്തില്‍ സംഭവിച്ചിരുന്നു. ആ തകര്‍ച്ചയില്‍ ഷിന്‍ഡെ ആകെ ഉലഞ്ഞുപോയി. മഹാരാഷ്ട്ര നിയമസഭയില്‍ മുഖ്യമന്ത്രിയായി കന്നി പ്രസംഗം നടത്തുന്നതിനിടെ വികാരാധീനനാവാന്‍ കാരണവും ആ സംഭവം തന്നെയായിരുന്നു.

2000 ല്‍ ബോട്ട് അപകടത്തില്‍ മരിച്ച തന്റെ മക്കളെ കുറിച്ച് പറയുമ്പോഴാണ് അദ്ദേഹം വാക്കുകള്‍ കിട്ടാതെ വിങ്ങിയത്. ഷിന്‍ഡെയ്ക്ക് തന്റെ രണ്ട് കുട്ടികളേയും നഷ്ടപ്പെട്ടത് ഒരു ദിവസമായിരുന്നു. 'എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിവസമായിരുന്നു അത്. ഈ സംഭവം നടന്നത് 2000 ജൂണ്‍ 2 നാണ്. എന്റെ ഉള്ളില്‍ ഒന്നും അവശേഷിച്ചില്ല, ഞാന്‍ മാനസികമായി തളര്‍ന്നു. അക്കാലത്ത് ആനന്ദ് ദിഗെ സാഹിബ് എല്ലാ ദിവസവും എന്റെ വീട്ടില്‍ വന്ന് ഒരു മാറ്റത്തെക്കുറിച്ച് എന്നോട് സംസാരിക്കാറുണ്ടായിരുന്നു. എന്റെ പിന്നില്‍ ഉറച്ചു നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു, ''ഷിന്‍ഡെ പറഞ്ഞു.

shinde maharashtra

1


ശിവസേന മേധാവിയും അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുമെതിരായ എതിര്‍പ്പുകളുടെ പേരില്‍ തന്റെ കുടുംബത്തിന് ഭീഷണിയുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'എന്റെ രണ്ട് കുട്ടികള്‍ എന്റെ കണ്‍മുന്നിലാണ് മരിച്ചത്. എന്റെ കുടുംബം തകര്‍ന്നു. എന്തിനാണ് ജീവിക്കുന്നത്? ആര്‍ക്കുവേണ്ടി ജീവിക്കാന്‍? എന്നൊക്കെ തോന്നി.

2


എന്റെ കുടുംബത്തിന് എന്നെ ആവശ്യമാണെന്ന് ഞാന്‍ മനസ്സിലാക്കി. എനിക്ക് സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ ആനന്ദ് ദിഗെയോട് പറഞ്ഞു. എന്നാല്‍ എന്നെ ആനന്ദ് ദിഗെ ആശ്വസിപ്പിച്ചു. എന്നെ നിയമസഭയില്‍ ശിവസേനയുടെ നേതാവാക്കി' ഷിന്‍ഡെ പറഞ്ഞു.ഗ്രാമം സന്ദര്‍ശിക്കുന്നതിനിടെയാണ് ഷിന്‍ഡെയുടെ 11 വയസ്സുള്ള മകനും 7 വയസ്സുള്ള മകളും ബോട്ട് മറിഞ്ഞ് മരിച്ചത്. ഷിന്‍ഡെയുടെ മൂത്തമകന്‍ എംപിയാണ്.

4


അതേസമയം തന്റെ രാഷ്ട്രീയ നീക്കത്തേയും ഷിന്‍ഡെ ന്യായീകരിച്ചു. വഞ്ചന തന്റെ രക്തത്തില്‍ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞു. ' ആളുകള്‍ എന്നോടൊപ്പം ചേരാന്‍ തുടങ്ങുകയായിരുന്നു. ഉദ്ധവ് താക്കറെ എന്നെ ഫോണ്‍ ചെയ്ത് ഞാന്‍ എവിടേക്കാണ് പോകുന്നതെന്ന് എന്നോട് ചോദിച്ചു, എനിക്കറിയില്ല എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ എപ്പോള്‍ മടങ്ങിവരുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു, എനിക്കറിയില്ലെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. ഷിന്‍ഡെ പറഞ്ഞു.

Recommended Video

cmsvideo
'കത്തി ജ്വലിച്ച് വൈകാതെ അണഞ്ഞ് പോവുന്ന ഒരു സാധാരണ ടെലിവിഷൻ പ്രതിഭാസമല്ല റിയാസ്' |*BiggBoss
5


ഓട്ടോ ഡ്രൈവറില്‍ നിന്നാണ് ഏക്നാഥ് ഷിന്‍ഡെ ഇപ്പോള്‍ മഹാരാഷ്ട്രയുടെ ഭരണചക്രം കയ്യാളുന്നത്.. 1997 ല്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കോര്‍പ്പറേറ്ററായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീടുള്ള വളര്‍ച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ആയിരുന്നു. രാഷ്ട്രീയത്തിലും ശിവസേനയിലും ഏക്നാഥ് ഷിന്‍ഡെയുടെ വളര്‍ന്നുപന്തലിച്ചു

English summary
maharashtra crisis: eknath shinde openly speaks about his personal experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X