കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷിന്‍ഡെ സര്‍ക്കാറിന്റെ ആയുസ് ആറ് മാസം'; പവാറിന്റെ ഉറപ്പിനുള്ള കാരണം ഇത്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഏകനാഥ് ഷിന്‍ഡെ ഭൂരിപക്ഷം തെളിയിച്ച് തന്നെ ശക്തിപ്രകടിപ്പിച്ചിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഷിന്‍ഡെയുടെ നീക്കം. അതുകൊണ്ട് തന്നെ അഘാഡി സംഖ്യത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഉദ്ധവ് താക്കറേയും ശരദ് പവാറിനെയുമൊക്കെ കടത്തിവെട്ടി ഷിന്‍ഡെ മഹാരാഷ്ട്ര കൈക്കുള്ളില്‍ ആക്കി. എന്നാല്‍ ഇപ്പോള്‍ ഷിന്‍ഡെ സര്‍ക്കാറിനെതിരെ രണ്ടും കല്‍പിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ് പവാര്‍. ആറ് മാസം മാത്രമേ മഹാരാഷ്ട്ര ഷിന്‍ഡെ ഭരിക്കുള്ളൂ എന്നാണ് പവാര്‍ പറയുന്നത്.

ഞായറാഴ്ച വൈകിട്ട് എന്‍സിപി നിയമസഭാംഗങ്ങളെയും, മറ്റുനേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പവാര്‍ ഷിന്‍ഡെ സര്‍ക്കാറിന് ആറ് മാസം ആയുസ് പ്രഖ്യാപിച്ചത്. 'എല്ലാവരും ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കണം. പുതുതായി അധികാരത്തിലെത്തിയ ഷിന്‍ഡെ സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ താഴെവീഴും. ഷിന്‍ഡെയെ പിന്തുണക്കുന്ന വിമത എംഎല്‍എമാരില്‍ പലരും നിലവിലെ ക്രമീകരണങ്ങളില്‍ തൃപ്തരല്ല. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നല്‍കികഴിഞ്ഞാല്‍ അവരുടെ അസ്വസ്ഥത പുറത്തുവരും. അത് സര്‍ക്കാരിന്റെ തകര്‍ച്ചയിലാകും കലാശിക്കുക', പവാര്‍ പറഞ്ഞു.

mh

സർവ്വേയിൽ മുന്നറിയിപ്പ്?;പല മുഖങ്ങളും തെറിക്കും..തിരഞ്ഞെടുപ്പിന് തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്സർവ്വേയിൽ മുന്നറിയിപ്പ്?;പല മുഖങ്ങളും തെറിക്കും..തിരഞ്ഞെടുപ്പിന് തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്

1

ഇങ്ങനെ കാര്യങ്ങള്‍ സംഭവിച്ചാല്‍ എംഎല്‍എമാര്‍ തങ്ങളുടെ പാര്‍ട്ടിയിലേക്ക് മടങ്ങിവരുന്നതിന് കാരണമാകും എന്നാണ് പവാര്‍ കരുതുന്നത്. ഇടക്കാല തിരഞ്ഞെടുപ്പ് നടക്കും എന്നതുകൊണ്ട് തന്നെ എല്ലാ എന്‍സിപി അംഗങ്ങളും അവരുടെ മണ്ഡലങ്ങളില്‍ സജീവമാകണം എന്നും, കൂടുതല്‍ സമയം മണ്ഡലങ്ങളില്‍ ചെലവഴിക്കണമെന്നും ശരദ് പവാര്‍ പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി ആകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഷിന്‍ഡെ മുഖ്യമന്ത്രി ആവുകയും ഫഡ്നാവിസ് ഉപമുഖ്യമന്ത്രി ആവുകയും ചെയ്തു.

2

ഇന്ന് നടന്ന അവിശ്വാസ വോട്ടെടുപ്പും ഷിന്‍ഡെ മറികടന്നതോടെ ഒരു ഘട്ടം വിജയിച്ചുകഴിഞ്ഞു. നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണയാണ് ഷിന്‍ഡെക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ട് അധികം ഷിന്‍ഡെക്ക് ലഭിച്ചു. എതിര്‍പക്ഷത്ത് 99 അംഗങ്ങളാണ് ഉണ്ടായിരുന്നത്.

3


കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാര്‍ഥിക്ക് 107 വോട്ട് ലഭിച്ചിരുന്നു.288 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 106 എംഎല്‍എമാരുണ്ട്. ഒരു ശിവസേന എംഎല്‍എയുടെ മരണത്തോടെ ആകെ അംഗസംഖ്യ 287 ആയി. ഇതോടെ വിശ്വാസവോട്ടെടുപ്പ് ജയിക്കാന്‍ 144 വോട്ടുകളാണ് വേണ്ടത്. 39 ശിവസേന വിമതര്‍ അടക്കം 50 പേരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ വിഭാഗം അവകാശപ്പെട്ടിരുന്നു.

5

രാവിലെ സഭ സമ്മേളിച്ചതിന് പിന്നാലെയാണ് വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരായ സീഷാന്‍ സിദ്ദീഖി, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ സഭയില്‍ എത്തിയിരുന്നില്ല. മുന്‍ മന്ത്രി അശോക് ചവാന്‍ വോട്ടെടുപ്പിനു ശേഷം സഭയിലെത്തി.
വിശ്വാസ?വോട്ടെടുപ്പിന് മിനിറ്റുകള്‍ക്കകം ഉദ്ധവ് പക്ഷത്തു നിന്ന് സന്തോഷ് ബംഗാര്‍ എംഎല്‍എ ഷിന്‍ഡെ പക്ഷത്ത് എത്തി. ഇതോടെ ഷിന്‍ഡെക്ക് 40 സേന വിമതരുടെ പിന്തുണ ലഭിച്ചു. ബിജെപി അംഗം രാഹുല്‍ നര്‍വാക്കര്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതോടെ വിശ്വാസവോട്ടെടുപ്പ് ജയിക്കാനാകുമെന്ന് ഷിന്‍ഡെ പക്ഷത്തിന് ഉറപ്പുണ്ടായിരുന്നു.

എവിടെയാ റിമി ....പുതിയ ഫോട്ടോയുമായി റിമി ടോമി..ആരാധകര്‍ക്ക് അറിയേണ്ടത് ആ സ്ഥലം

6


ബിജെപി അംഗം രാഹുല്‍ നര്‍വാക്കര്‍ മഹാരാഷ്ട്ര സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ 16 എം.എല്‍.എമാരെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ശിവസേനയിലെ വിമതപക്ഷം നോട്ടീസ് നല്‍കിയിരുന്നു. സ്പീക്കറായതിനു പിന്നാലെ നര്‍വാക്കര്‍, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ ശിവസേനയുടെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഭാരത് ഗോഗവാലയെ ശിവസേനയുടെ ചീഫ് വിപ്പായും തെരഞ്ഞെടുത്തു.

Recommended Video

cmsvideo
ആരാണീ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി Draupadi Murmu

English summary
maharashtra crisis: sharad pawar says shinde's government will ends with in six months,here are the reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X