മഹാരാഷ്ട്ര പിടിക്കാന്‍ ബിജെപി, നിയമസഭയില്‍ നിര്‍ണായക പ്രഖ്യാപനം; കോണ്‍ഗ്രസ് വോട്ടുബാങ്ക് പൊളിയുമോ?
മുംബൈ: മഹാരാഷ്ട്രയില്‍ ഹരിയാന മോഡലില്‍ സര്‍പ്രൈസ് വിജയം നേടാന്‍ ബിജെപി. ശിവസേന-ബിജെപി-എന്‍സിപി സഖ്യം സംസ്ഥാനത്തെ ജാതിസമവാക്യത്തെ ഒപ്പം ചേര്‍ത്താണ് വിജയിക്കാന്‍ ശ്രമം നടന്നത്. നിലവില്‍ ഹരിയാനയിലെ പോലെ വലിയ പ്രതിസന്ധികളാണ് ബിജെപി സഖ്യത്തിന് മുന്നിലുള്ളത്. അതിനെ മറികടക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാനാണ് ബിജെപി സഖ്യത്തിന്റെ ശ്രമം.
നിര്‍ണായക പ്രഖ്യാപനങ്ങളും ഇതിന്റെ ഭാഗമായി വന്നിരിക്കുകയാണ്. മഹാരാഷ്ട്ര മന്ത്രിസഭ വ്യാഴാഴ്ച്ച നിര്‍ണായക തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. സംസ്ഥാന പട്ടികജാതി കമ്മിഷന് ഭരണഘടനാ പദവി നല്‍കുന്ന ഓര്‍ഡിനന്‍സിന് മഹാരാഷ്ട്ര മന്ത്രിസഭ അനുമതി നല്‍കി.

ക്രീമിലെയറില്‍ ഒബിസികള്‍ക്കൊപ്പം ഉള്‍പ്പെടുത്തി ഒബിസികള്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിനോട് മന്ത്രിസഭ ആവശ്യപ്പെട്ടു. ഈ നിര്‍ദേശത്തോട് അനുകൂല തീരുമാനമാണ് ഇന്ന് മഹാരാഷ്ട്ര നിയമസഭ എടുത്തത്. ഇനി കേന്ദ്രമാണ് തീരുമാനിക്കേണ്ടത്. ഇതിലൂടെ വരുമാനം എട്ട് ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി ഒരു വര്‍ഷത്തെ വരുമാനം ഉയരും.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭാ തീരുമാനങ്ങളെ കുറിച്ച് പ്രസ്താവനയിലൂടെ വിശദകീരിച്ചു. അതേസമയം പട്ടികജാതി കമ്മീഷന് ഭരണഘടനാ പദവി നല്‍കാനുള്ള ഓര്‍ഡിനന്‍സ് അടുത്ത നിയമസഭാ സെഷനില്‍ മേശപ്പുറത്ത് വെക്കും. പാനലിനായി 27 പോസ്റ്റുകള്‍ക്ക് അ നുമതി നല്‍കിയിട്ടുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു.
ഒബിസി കാറ്റഗറിയിലെ സംവരണം ലഭിക്കാന്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. സംവരണം ലഭിക്കാന്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റില്‍ നിശ്ചിത വരുമാനത്തിന് താഴെയാണെന്ന് കാണിക്കണം. എന്നാല്‍ മാത്രമേ സംവരണം ലഭിക്കൂ. നിലവില്‍ 8 ലക്ഷം രൂപയാണ് സംവരണ പരിധി. ഇത് 15 രൂപയാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം നിലവില്‍ മഹാവികാസ് അഗാഡിക്ക് സംസ്ഥാനത്ത് മുന്‍തൂക്കമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാ സഖ്യം എന്‍ഡിഎയെ ഞെട്ടിച്ചിരുന്നു. ആകെയുള്ള 38 സീറ്റില്‍ 30 സീറ്റുകള്‍ മഹാവികാസ് അഗാഡി നേടിയിരുന്നു. ബിജെപിയുടെ സീറ്റ് നില ഒന്‍പതായി കുറഞ്ഞിരുന്നു. എന്‍സിപി ഒരു സീറ്റില്‍ ഒതുങ്ങിയിരുന്നു.
ജാതിസമവാക്യം കൃത്യമായി ഉപയോഗിച്ചതാണ് മഹാവികാസ് അഗാഡിയുടെ വിജയത്തിന് കാരണമായത്. അത് കണ്ടറിഞ്ഞ് പരിഹരിക്കാനാണ് ഇപ്പോഴത്തെ മന്ത്രിസഭാ തീരുമാനം. സംവരണത്തെ നടപ്പാക്കാനാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്ന് ഇന്ത്യ സഖ്യം ആരോപിച്ചിരുന്നു. 400 സീറ്റുകള്‍ ബിജെപി ലക്ഷ്യമിടുന്നത് അതുകൊണ്ടാണെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications