എംവിഎയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ്; ഉദ്ധവിനെ കണ്ടു, വിട്ടുവീഴ്ച്ചയുണ്ടാവും
മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങി.. ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും സംസ്ഥാന കോണ്‍ഗ്രസ് സമിതിയും തമ്മിലാണ് പ്രശ്നങ്ങള്‍. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ മറുപടി കൂടി നല്‍കിയതോടെ പ്രശ്നം വഷളായിരുന്നു.
സീറ്റ് വിഭജനത്തിലെ ചെറിയ പ്രശ്നങ്ങളാണ് ഇരുപാര്‍ട്ടികളും വലുതാക്കിയിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. ഉദ്ധവ് താക്കറെയെ ഹൈക്കമാന്‍ഡ് ബന്ധപ്പെട്ടു. ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ചില സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് കോണ്‍ഗ്രസോ ശിവസേനയോ തയ്യാറായിട്ടില്ല. ഇതാണ് തര്‍ക്കങ്ങള്‍ക്ക് പ്രധാന കാരണം. ഉദ്ധവ് താക്കറെ നേരത്തെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ഇരുവരും വിശദമായ ചര്‍ച്ച നടത്തി. ഇരുവരും വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായിട്ടുണ്ട്.
കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിനാണ് ലഭിക്കുക. 115 സീറ്റില്‍ അധികം കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ ലഭിക്കുമെന്നാണ് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല നേരത്തെ ഉദ്ധവ് താക്കറെയെ മാതോശ്രീയിലെത്തി കണ്ടിരുന്നു. താക്കറെ കുടുംബത്തിന്റെ ബാന്ദ്രയിലെ ബംഗ്ലാവാണിത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചെന്നിത്തലയെത്തിയത്.
നാനാ പടോലെ, വര്‍ക്കിങ് പ്രസിഡന്റ് നസീം ഖാന് എന്നിവര്‍ അടങ്ങുന്ന സംസ്ഥാന സമിതി കോണ്‍ഗ്രസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. രമേശ് ചെന്നിത്തയ്ക്കൊപ്പം മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗതപ് അടക്കമുള്ള നേതാക്കളും ഉദ്ധവിനെ കാണാനെത്തിയിരുന്നു. ഉദ്ധവിന്റെ ആരോഗ്യത്തെ കുറിച്ച് അന്വേഷിക്കാനാണ് വന്നതെന്നായിരുന്നു ചെന്നിത്തലയും പ്രതികരണം.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉദ്ധവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എംവിഎ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. നാനോ പടോലെ, ജയന്ത് പാട്ടീല്‍, സഞ്ജയ് റാവത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവെന്ന് റാവത്ത് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകളില്‍ പടോലെ വിട്ടുവീഴ്ച്ച ചെയ്യുന്നില്ലെന്നും, വിദര്‍ഭ മേഖലയിലെ സീറ്റുകള്‍ ലഭിക്കണമെന്ന പിടിവാശി അദ്ദേഹത്തിനുണ്ടെന്നും റാവത്ത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അതേസമയം എംവിഎ സഖ്യത്തിന് വെല്ലുവിളിയായി ആംആദ്മി പാര്‍ട്ടിയും മഹാരാഷ്ട്രയില്‍ രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അവര്‍ മത്സരിക്കുമെന്നാണ് സൂചന. ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് എഎപി. എന്നാല്‍ മഹാരാഷ്ട്രയില്‍ എഎപിയെ സഖ്യത്തില്‍ എടുത്തിട്ടില്ല. സമാജ് വാദി പാര്‍ട്ടിയും അതുപോലെ മത്സരിക്കുന്നുണ്ട്. എന്നാല്‍ എസ്പിയെയും സഖ്യത്തില്‍ ഉള്‍പ്പെടുത്തിട്ടില്ല. 12 സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications